Skip to main content

Posts

Showing posts from July, 2009

രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് നമ്മുടെ സംഭാവന

കൊച്ചിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞ. ഒരു വെള്ളിയാഴ്ച്ച വയ്കുന്നേരം, അപ്പ്രൈസല്‍ റിസള്‍ട്ട്‌ വന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അഭീഷും പ്രദീപും നാട്ടില്‍ പോയി. വീട്ടില്‍ ഞാനും മിഥുനും വിജയും മാത്രം. രണ്ടു പേരും സന്തോഷത്തിലാണ് തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയിട്ടുണ്ട്. ഞാനും സന്തോഷിക്കെണ്ടാതാണ് പക്ഷെ ഞാന്‍ സന്തോഷിച്ചില്ല. താടിക്ക് കയ്യും കൊടുത്തുള്ള എന്‍റെ ഇരിപ്പ് കണ്ട വിജയ്‌ ചോദിച്ചു. "ഡാ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ, കൂട്ടത്തില്‍ നിനക്കു തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയല്ലോ?" "അപ്പ്രൈസല്‍ കിട്ടി പക്ഷെ ഒരു പ്രശ്നം, കഴിഞ്ഞ ആറു മാസമായി ഞാന്‍ tax ഒന്നും അടച്ചിട്ടില്ല, ഇന്നാണ് സജി പറഞ്ഞതു, അടുത്ത ആറു മാസം എല്ലാ മാസവും ഒരു തുക tax ആയി പിടിക്കും എന്ന്" ഇത്രയും പറഞ്ഞു ഞാന്‍ വീണ്ടും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. "നിനക്കു അപ്പ്രൈസല്‍ എത്ര കിട്ടി?" "രണ്ടായിരം രൂപ" "Tax എത്ര കൊടുക്കണം?" "രണ്ടായിരത്തി മുനൂരു രൂപ" വിജയ്‌ ഒരു ചെറിയ പുഞ്ചിരിയോടെ കസേരയില്‍ പോയിരുന്നു. ഞങളുടെ ഇത്രയും നേരത്തെ സംഭാഷണം ക

പീ ചേട്ടാ പ്ലീസ് ഞാനൊന്നു പറയട്ടെ

ചായ കുടിച്ചു തിരിച്ചു വന്നപ്പോള്‍ രനീഷ്‌ പീ ചേട്ടനെ കാത്തു നില്പുണ്ടായിരുന്നു. "ഞാന്‍ പീ ചേട്ടനെ നോക്കി നില്‍ക്കുകയായിരുന്നു" രനീഷ്‌ കസേരയില്‍ നിന്നും എഴുനേറ്റു പറഞ്ഞു. "ഞാനും നിന്നെ നോക്കി നില്‍ക്കുകയായിരുന്നു, നീയല്ലേടാ പറഞ്ഞതു അവിടെ ഒബ്രോണ്‍ മാളില്‍ ജീന്‍സിന്‌ 50% ഓഫര്‍ ഉണ്ടെന്നു, കുറെ കാതറ കൂതറ ജീന്‍സ്‌ അല്ലാതെ അവിടെ ഒന്നും ഇല്ല" പീ ചേട്ടന്‍ രനീഷിനു നേരെ തട്ടി കയറി. "ഞാന്‍ അതല്ല പറയാന്‍ വന്നത്" രനീഷ്‌ പറഞ്ഞു. "നീയല്ലേടാ ആ Terminator II കൊള്ളാം എന്ന് പറഞ്ഞതു, മിണ്ടരുത് നീ" പീ ചേട്ടന്‍ വീണ്ടും ചൂടായി, എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു "എന്‍റെ ഭായി ഒരു തല്ലിപൊളി പടം" "ഞാന്‍ ഒന്നു പറഞ്ഞോട്ടെ" "നീ മിണ്ടരുത് മിണ്ടിയാല്‍ ഞാന്‍ തല്ലും, ഇന്നലെ ആ പഞ്ചാബി ധാബയിലെ മുര്‍ഗ് മസാല കൊള്ളാം എന്ന് പറഞ്ഞിട്ട് ഞാന്‍ പോയി കഴിച്ചു, അവന്മാരെയൊക്കെ വെടി വച്ചു കൊല്ലണം" "എന്‍റെ പീ ചേട്ടാ ഞാന്‍ ഒന്നു പറഞ്ഞോട്ടെ, ബൈക്ക്" "നീ മിണ്ടരുത് നിന്നെ ഞാന്‍ ബൈക്കില്‍ കൊണ്ടു പോകുന്ന പ്രശ്നമില്ല, അത് പറഞ്ഞപ്പഴാ ഓര്‍ത്തത്‌, ബജാജിന

ക്വാര്‍ട്ടര്‍ ഓഫ് ദി ഇയര്‍

രനീഷ്‌ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്നു പുറകില്‍ ഒരു മതിലുപോലെ ഞാന്‍, ജെറിന്‍, വിപിന്‍ പിന്നെ shafeeq രനീഷ്‌ പുതിയതായി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ നോക്കി നില്‍കുകയാണ്‌ എല്ലാവരും. റിപ്പോര്ട്ട് ശരിയായി വന്ന സനധോഷത്തില്‍ തിരിഞ്ഞു രനീഷ്‌ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ നാവു കൊണ്ടു പല്ലിലെ കമ്പി കെട്ടില്‍ ഒന്നു തലോടി. "ഇതില്‍ കാണിക്കുന്ന ഡാറ്റ ശരിയാണൊ?" വിപിന്‍ ചോദിച്ചു. "ശരിയാണ് എന്ന് തോനുന്നു" ജെറിന്‍ പറഞ്ഞു. പിന്നെ നെറ്റിയില്‍ ഒന്നു തലോടി. "ഇതില്‍ വാല്യൂ സീറോ ഉള്ള ഡാറ്റ കാണിക്കതിരുന്നൂടെ, പിന്നെ ഇതൊന്നു സോര്റ്റ്‌ ചെയ്യ്‌", ഞാന്‍ പറഞ്ഞു. "ഇതില്‍ ഒരു ബാര്‍ diagram കൂടെ ആഡ് ചെയ്യണം, എന്നാലെ ശരിയാവു" വിപിന്‍ പറഞ്ഞു. ഇവന്‍ മാര്‍ക്കൊക്കെ എന്തിന്റെ കുറവാ എന്ന രൂപത്തില്‍ shafeeq ഞങ്ങളെ നോക്കി. "ഞാന്‍ ആലോചിക്കുന്നത്‌", ജെറിന്‍ തുടര്‍ന്ന് "ഇതിങ്ങനെ കാണിക്കുന്നതിന് പകരം ഇയര്‍ വൈസ് ആയി ഓരോ പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍ ഭാഗിക്കണം, എന്നിട്ട് ഓരോ ഇയര്‍ നാലു ക്വാര്‍ട്ടര്‍ ആക്കി ഓരോ ക്വാര്‍ട്ടര്‍ പ്രതെയ്ഗം കാണിക്

പൂതന

"എന്ത് കാണാനാട ഇവിടെ ഇരിക്കുന്നത്" അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയത്. എട്ടു വര്ഷം പഴക്കമുള്ള ടാപ്‌ recorder നന്നാക്കാനുള്ള ശ്രമമായിരുന്നു ഞാന്‍. ഇറയത്തു നിലത്തു പേപ്പര്‍ വിരിച്ചു അതില്‍ ടാപ്പ്‌ recorder അഴിച്ചിട്ടിരുന്നു ഞാന്‍ അതിലേക്കു നോക്കി ഇരിക്കുകയായിരുന്നു. പ്ലസ്‌ ടു കഴിഞ്ഞുള്ള ഒഴിവു കാലമാണ് പ്രതേകിച്ചു പണി ഒന്നും ഇല്ല. തേങ്ങ ഇടല്‍ കഴിഞ്ഞു, അടക്ക പറിക്കാന്‍ ആയിട്ടില്ല, കശുവണ്ടി പറിച്ചു കഴിഞ്ഞു, കരണ്ട് ബില്‍ അടച്ചു, റേഷന്‍ കടയില്‍ ഇന്നലെ പോയി വന്നു, അരി പൊടിച്ചു കൊണ്ടു വച്ചിട്ടുണ്ട്, പിന്നെ ഇതെന്തു പറ്റി. ഇനി ഇന്നലെ റേഷന്‍ വാങ്ങിച്ച വകയില്‍ പത്തു രൂപ വെട്ടിച്ചത് പിടിക്ക പെട്ടോ. അതോ കഴിഞ്ഞ ആഴ്ച വീട്ടില്‍ പറയാതെ സിനിമക്ക് പോയത് പിടിച്ചോ. "ഞാന്‍ ഇതൊന്നു നന്നാക്കാന്‍ നോക്കുകയാ, എത്ര കാലമായി ഞാന്‍ ഒരു പുതിയ ടാപ്പ്‌ recorder വാങ്ങി തരാന്‍ പറയുന്നു" ഞാന്‍ ഭവ്യതയോടെ പറഞ്ഞു. "ശരി ഞാന്‍ അച്ഛനോട് പറയാം, നീ ഇപ്പൊ അകത്തു പോയിരുന്നോ" ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ഞാന്‍ പേപ്പര്‍ ചുരുട്ടി എടുത്തു പതുക്കെ എഴുനേറ്റു, അപ്പോഴാണ് റോഡില

ഉഹാപോഹങ്ങള്‍

കമ്പനിയുടെ അടുത്ത് പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടക്കുകയാണ്, ദൂരെ ചായകടയില്‍ നിന്നു കൊണ്ടു ഞാന്‍ ചോദിച്ചു. "അവിടെ എന്താ വരാന്‍ പോകുന്നത് ചേട്ടാ", "ഓ അതോ, അത് വിപ്രോയുടെ കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കുകയ" "ഇത്ര വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ യോ?" "അവര്ക്കു ഇഷ്ടം പോലെ കാശുണ്ട് പിന്നെ എന്താ ചെയ്യാന്‍ പറ്റാത്തെ" ദിവസങ്ങള്‍ കടന്നു പോയി, കെട്ടിടം പണി തകൃതിയായി നടക്കുന്നു, എല്ലാ ദിവസവും ഞങ്ങള്‍ അത് കാണുന്നുടായിരുന്നു. ആ കെട്ടിടം വൃത്താകൃതിയില്‍ പൊങ്ങി വന്നു. "ചേട്ടാ ഇതു കാര്‍ പാര്‍ക്കിംഗ് തന്നെയാണൊ?" "അല്ല അത് അവരുടെ കാന്റീന്‍ ആണ്" "അഞ്ചു നിലയുള്ള കാന്ടീണോ?" "അവരൊക്കെ വലിയ വലിയ ആളുകളല്ലേ" ദിവസങ്ങള്‍ കടന്നു പോയി. കെട്ടിടത്തിന്‍റെ പുറത്തെ പണി എല്ലാം കഴിഞ്ഞു, ചുറ്റും ഗ്ലാസ്‌ വെക്കാന്‍ തുടങ്ങി. "ചേട്ടാ ഇതു കാന്റീന്‍ തന്നെ ആണോ?" അഞ്ചു നിലകളുള്ള വലിയ കെട്ടിടത്തില്‍ നോക്കി ഞാന്‍ ചോദിച്ചു. "അല്ല അത് വിപ്രോയുടെ ഗസ്റ്റ് വന്നാല്‍ താമസിക്കാനുള്ള സ്ഥലമാണ്‌" "ഇത്ര വലിയ ഗസ്റ്റ