Skip to main content

Posts

Showing posts from June, 2009

സിഗ്നല്‍

രാവിലെ തന്നെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. ശനിയാഴ്ച ആയതു കൊണ്ടു കുറച്ചു കൂടുതല്‍ സമയം ഉറങ്ങാം എന്ന് കരുതിയിരുന്നു. ഇതാരാ ഇത്ര രാവിലെ. ഞാന്‍ ഫോണ്‍ എടുത്തു നോക്കി, ജെരിനാണ്, ഇവനെന്താ രാവിലെ എന്ന് കരുതി ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. "ഡാ നമ്മുടെ അരവി ആശുപത്രിയില" എന്‍റെ ഉറക്കം പോയി, ഞാന്‍ എഴുനേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു "എന്ത് പറ്റി?" "കൃത്യമായി അറിയില്ല, വാഹന അപകടം ആണെന്ന് പറഞ്ഞു" " ഏത് ആശുപത്രിയില്‍ ?" "സണ്‍ രൈസില്‍, ഞാന്‍ അങ്ങോട്ട് പോവുകയാ നീ വാ" ജെറിന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ പെട്ടെന്ന് റെഡി ആയി ബൈക്ക് എടുത്തു ഹോസ്പിറ്റലില്‍ പുറപ്പെട്ടു. റിസപ്ഷനില്‍ തന്നെ ജെറിന്‍ നില്പുണ്ടായിരുന്നു. "പേടിക്കാന്‍ ഒന്നും ഇല്ല, നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട്," "എങ്ങനെയാ അപകടം ഉണ്ടായതു?" ഞാന്‍ ചോദിച്ചു. "അവന്‍ രാവിലെ ഡ്രൈവിംഗ് പഠിക്കാന്‍ പോയതാ, പിന്നെ എന്തുണ്ടായി എന്ന് അറിയില്ല, വാ നമു‌ക്ക് പോയി ചോദിക്കാം" ഞങ്ങള്‍ രണ്ടു പേരും അരവിയുടെ അടുത്തേക്ക് നടന്നു. നെറ്റിയില്‍ ഒരു ചെറിയ ബാന്‍ഡ് ഇട

കൂടികാഴ്ച

ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ പതിവുപോലെ നേരം വയ്കി. കണക്കു പ്രകാരം ഓഫീസ് സമയം രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെയാണ് പക്ഷെ ഒരിക്കലും ആരും വയ്കുന്നേരം അഞ്ചു മണിക്ക് ഇറങ്ങുന്നത് കണ്ടിട്ടില്ല. ചെറിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഇങ്ങനെയാ (വലിയ കമ്പനികളില്‍ ആളുകള്‍ വീട്ടില്‍ പോവാറെ ഇല്ല എന്ന പറയുന്നേ). രാത്രി എട്ടു മണി കഴിയാതെ ഇറങ്ങാന്‍ പറ്റില്ല. എല്ലാ ജോലിയും കഴിഞ്ഞു ഇറങ്ങാന്‍ നോക്കുമ്പോള്‍ ഒരു മെയില് വരും, പിന്നെ ഒന്‍പതോ പത്തോ കഴിയുമ്പോള്‍ ഇറങ്ങാം, രാത്രി ഇങ്ങനെയൊക്കെ ആണെങ്കിലും രാവിലെ കൃത്യം ഒന്‍പതു മണിക്ക് തന്നെ വരണം, അല്ലെങ്കില്‍ കാരണം കാണിക്കല്‍, ബെഞ്ചില്‍ കയറി നില്‍ക്കല്‍, ഒറ്റകാലില്‍ നില്‍ക്കല്‍ ഐ ടി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ദീര്‍ഗ നേരത്തെ പ്രഭാഷണം, തുടങ്ങിയവ ഒക്കെ നേരിടണം. അതിലും ഭേദം രാവിലെ വരുന്നതാ. എട്ടു മണി കഴിഞ്ഞു ഇനി കമ്പനിയുടെ മുന്നില്‍ നിന്നും ഓട്ടോ കിട്ടാന്‍ പാടാ. ചേരൂടി റോഡിലേക്ക് എത്തുന്ന ഓവര്‍ ബ്രിഡ്ജ് നു താഴെകൂടി പോയാല്‍ പരഗോനിനു മുന്‍ വശത്ത് കൂടെ മാനാഞ്ചിറ എത്താം, അവിടെ നിനും ഓട്ടോ കിട്ടും. പക്ഷെ ആ വഴി കുറച്ചു കുഴപ്പം പിടിച്ചതാ. ചിലപ

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക