Skip to main content

Posts

Showing posts from August, 2009

ഷിജ്ജന്റെ ലിസ്റ്റ്.............

"ഡാ ഡാ എണീറ്റെ" ഷിജ്ജന്റെ ശബ്ദം കേട്ടാണ് പീയുഷ് ഞെട്ടി എണീറ്റത്. സമയം അഞ്ചു മണി ആവുന്നതെ ഉള്ളു. കോഴിക്കോട് എ ആര്‍ റഹ്മാന്റെ പരിപാടി കാണാന്‍ വന്നതാ. ഇന്നലെ രാത്രിയാ എത്തിയത്, ഉറങ്ങിയപ്പോള്‍ ലേറ്റ് ആയി. "എന്താടാ എന്ത് പറ്റി?" പീയുഷ് ചോദിച്ചു. "അതെ എനിക്ക് ചെറിയ ഒരു വിശപ്പ്‌, നമുക്കു പുറത്തു പോയി വല്ലതും കഴിച്ചാല്ലോ?" "രാവിലെ അഞ്ചു മണിക്കോ, നീ കിടന്നുറങ്ങാന്‍ നോക്ക്, കുറച്ചു കഴിയട്ടെ" ഒരു അര മണികൂര്‍ കഴിഞ്ഞു ഷിജ്ജന്‍ വീണ്ടും വിളിച്ചു, "വാ പോവാം". ഇനിയും പോയില്ലെങ്കില്‍ ഇവന്‍ തന്നെ പിടിച്ചു തിന്നും എന്ന് തോന്നിയത് കൊണ്ടു പീയുഷ് എഴുനീറ്റു കൂടെ ചെന്നു. താമസിക്കുന്ന ലോഡ്ജിന്റെ മുന്നിലെ തട്ട് കടയില്‍ നിന്നും രണ്ടു ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞു പീയുഷ് ചോദിച്ചു, "ഇനി നമുക്കു കിടക്കാം അല്ലെ?" ഷിജ്ജന്‍ ക്രുരമായി പീയുഷിനെ നോക്കി പറഞ്ഞു "ഉറങ്ങാന്‍ ഞാന്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചു ഇവിടെ വരണോ, എല്ലാ ഹോട്ടലും കയറാന്‍ പറ്റുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുംബോള അവന്റെ ഒരു ഉറക്കം" "എവിടെയൊക്കെ കയറണം?" ഷിജ്ജന്‍ പോക

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില

പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ - അല്പം കഥ അല്പം കാര്യം

പാലേരി മാണിക്യം സിനിമ രഞ്ജിത് സിനിമ ആക്കാന്‍ പോകുന്നു എന്ന് ചിത്രഭൂമിയില്‍ കണ്ടപ്പോഴാണ് ഞാന്‍ "പാലേരി മാണിക്യം" എന്ന് ആദ്യം കേള്‍ക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അത് മാതൃഭൂമി ആഴ്ച പതിപ്പില്‍ വന്ന ഒരു നോവല്‍ ആണെന്നും കെ പി രാജീവന്‍ ആണത് എഴുതിയതും എന്നറിഞ്ഞത്. "പാലേരി" എന്ന പേരു എന്റെ ഉള്ളില്‍ ഉടക്കി നിന്നു. അനിയന്‍ പറഞ്ഞു അവന്‍ അത് പകുതി വായിച്ചിട്ടുണ്ട് എന്ന്, അച്ഛന്‍ മുഴുവന്‍ വായിച്ചു കുഴപ്പമില്ലാത്ത നോവല്‍ ആണെന്നും. മകള്‍ക്ക് ഒരു പുസ്തകം വാങ്ങിക്കാന്‍ പൈകോ ബുക്കില്‍ പോയപ്പോള്‍ ഞാന്‍ ഈ പുസ്തകത്തെ കുറിച്ചു അന്വേഷിച്ചു, ഞാന്‍ എന്തോ തെറി പറഞ്ഞതു പോലെയാണ് അവിടുത്തെ ആളുകള്‍ എന്നെ നോക്കിയത്. ക്യാഷില്‍ ഇരുന്ന ആള്‍ പറഞ്ഞു "ഒരു പക്ഷെ ഡി സി യില്‍ കിട്ടുമായിരിക്കും" "അതെവിടെയ" ഞാന്‍ ചോദിച്ചു. "സരിത സവിത യുടെ ഓപ്പോസിറ്റ്‌" ഞാന്‍ അങ്ങോട്ടേക്ക് പോയി, ഭാഗ്യം അവിടെ ഉള്ളവര്‍ പുസ്തകത്തെ കുറിച്ചു കേട്ടിട്ടുണ്ട്. "ഇവിടെ ഇല്ല ഒരു പക്ഷെ കറന്റ് ബുക്സില്‍ ഉണ്ടാവും" "അതെവിടെയ" "കോണ്‍വെന്റ് ജംഗ്ഷനില്‍" ഞാന്‍ കോണ്‍വെന്റ് ജംഗ്ഷ