Skip to main content

Posts

Showing posts from May, 2016

കമ്മട്ടിപാടം

                        വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്.  അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്.  അന്ന് തമ്പി കണ്ണൻ താനതിന്റെ  ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല.  വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു,   അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ്‌ വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ.  ഇവരിൽ  പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.                         അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ  ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്.  ഒരു പക്ഷെ കമ്മട്ടി പാടതിലെ  ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന്നില്ല.                      ഒരു ക്ലിഷേ ക്ക് വേണ്ടി വിനായകൻ അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് എന്ന് പറയാം.  അതിൽ ഒരൽപം വാസ്തവം ഉണ്ടെന്നു തോനുന്നു.                         ഞാൻ കമ്മട്ടിപാടം എന്ന