Skip to main content

Posts

Showing posts from June, 2022

തലമുറകൾ

  ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു, കുനിഞ്ഞ മുഖവുമായി നടന്നു നീങ്ങുമ്പോൾ രാധാമണി കരച്ചിൽ അടക്കാൻ പാട് പാടുന്നത് മൈത്രേയൻ ശ്രദ്ധിച്ചു. "നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് , നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ, ഓരോന്നിനും സമയം ഉണ്ട് അത് വരെ കാത്തിരിക്കാം" മൈത്രേയന്റെ വാക്കുകൾ  രാധാമണിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല, രാധാമണിയുടെ വലതുകൈയ്യിൽ ഉള്ള ബാഗ് തന്റെ വലതു കയ്യിലേക്ക് മാറ്റി , അവളുടെ കൈ പിടിച്ചു ആശുപത്രി വരാന്തയിലൂടെ അവർ  പതുക്കെ നടന്നു. "ഒരു മണി ആയില്ലേ ഇനി കഴിച്ചിട്ട് പോവാം" , അതിനും ഒരു മറുപടിയും വന്നില്ല, ഒരു താല്പര്യവും ഇല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാധാമണിയോട് മൈത്രേയൻ പറഞ്ഞു "പത്തിൽ എട്ടു പേർക്കും കുട്ടികൾ ഉണ്ടാവുന്നില്ല, നമ്മൾ ആ എട്ടുപേരിൽ പെട്ടു പോയി , ഭൂരിപക്ഷം നമുക്കല്ലേ " ഒരു തമാശ പറഞ്ഞു രംഗം ഒന്ന് തണുപ്പിക്കാൻ മൈത്രേയൻ ശ്രമിച്ചു.  പക്ഷെ തന്റെ തമാശ അസ്ഥാനത്തായി   എന്ന്  മനസിലായി.  "നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല" എന്ന്  ഒരിക്കൽ കൂടി പറഞ്ഞു. ക