Skip to main content

Posts

ഗുഡ്സ് വാഗണിന്റെ എൻജിൻ

                    
Recent posts

തലമുറകൾ

  ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു, കുനിഞ്ഞ മുഖവുമായി നടന്നു നീങ്ങുമ്പോൾ രാധാമണി കരച്ചിൽ അടക്കാൻ പാട് പാടുന്നത് മൈത്രേയൻ ശ്രദ്ധിച്ചു. "നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് , നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ, ഓരോന്നിനും സമയം ഉണ്ട് അത് വരെ കാത്തിരിക്കാം" മൈത്രേയന്റെ വാക്കുകൾ  രാധാമണിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല, രാധാമണിയുടെ വലതുകൈയ്യിൽ ഉള്ള ബാഗ് തന്റെ വലതു കയ്യിലേക്ക് മാറ്റി , അവളുടെ കൈ പിടിച്ചു ആശുപത്രി വരാന്തയിലൂടെ അവർ  പതുക്കെ നടന്നു. "ഒരു മണി ആയില്ലേ ഇനി കഴിച്ചിട്ട് പോവാം" , അതിനും ഒരു മറുപടിയും വന്നില്ല, ഒരു താല്പര്യവും ഇല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാധാമണിയോട് മൈത്രേയൻ പറഞ്ഞു "പത്തിൽ എട്ടു പേർക്കും കുട്ടികൾ ഉണ്ടാവുന്നില്ല, നമ്മൾ ആ എട്ടുപേരിൽ പെട്ടു പോയി , ഭൂരിപക്ഷം നമുക്കല്ലേ " ഒരു തമാശ പറഞ്ഞു രംഗം ഒന്ന് തണുപ്പിക്കാൻ മൈത്രേയൻ ശ്രമിച്ചു.  പക്ഷെ തന്റെ തമാശ അസ്ഥാനത്തായി   എന്ന്  മനസിലായി.  "നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല" എന്ന്  ഒരിക്കൽ കൂടി പറഞ്ഞു. ക

കങ്കയത്തെ വീഞ്ഞ് കുപ്പികൾ

ഇരുപത്തി ഒന്ന് വർഷം മുൻപത്തെ  എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു .  രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ).  ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക . ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും .  മിക്കവാറും ശാലുവിന്റെ ആയിരിക്കും . “ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്വീൻ ആണ് ഇതിൽ വലുത് , ഓരോ

ഷൊർണുരിലെ കവാടം

ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലം മുൻപ് ബ്രെണ്ണൻ  കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി എൽദോസിനെ പരിചയപ്പെടുന്നത്.  ബി എ എക്കണോമിക്സ്  ആയിരുന്നു അവന്റെ മെയിൻ  , ഞാൻ ഫിസിക്സ്  .  അന്ന് അറിഞ്ഞോ അറിയാതെയോ ബ്രെണ്ണൻ രണ്ടായി വിഭജിക്ക പെട്ടിരുന്നു സയൻസ് ഗ്രൂപ്പ് ആർട്സ് ഗ്രൂപ്പ് എന്നിങ്ങനെ , ഈ രണ്ടു വിഭാഗത്തിനും കെട്ടിടങ്ങൾ ഓഫീസുകൾ എല്ലാം വേറെ വേറെ ആയിരുന്നു ഫ്രീ പീരീഡ് ഇരുന്നു സംസാരിച്ചിരുന്ന സ്ഥലങ്ങൾ പോലും.  തമ്മിൽ പ്രതെയ്കിച്ചു  ദേഷ്യമോ പ്രശ്നമോ ഒന്നും ഇല്ലെങ്കിലും ഇവർ തമ്മിൽ അധികം മിണ്ടിയിരുന്നില്ല.  ഇവരെ രണ്ടു പേരെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് രാഷ്ട്രീയ കാർ ആയിരുന്നു.  സാധാരണ  സയൻസ് ഗ്രൂപ് കാരിൽ നിന്നും വ്യത്യസ്ത മായി ഞങ്ങൾ കുറച്ചു പേർ സാഹിത്യവും സിനിമയും  ചർച്ച ചെയ്തിരുന്നു.  ഒരിക്കൽ ആനന്ദിനെ കുറിച്ച് സംസാരിച്ചു നിന്നപ്പോൾ ആണ് എൽദോസ് ഞങ്ങൾക്ക് ഇടയിലേക്ക് കയറി വന്നത്. "മരുഭൂമികൾ ഉണ്ടാവുന്നത് വായിച്ചിട്ടുണ്ടോ, മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളിൽ ഒന്നല്ലേ അത് ?" ഒരു മുഖവുരയും ഇല്ലാതെ ഉള്ള പ്രസ്താവന, ഞങ്ങൾ എൽദോസിനെ അടിമുടി നോക്കി, പട്ടേൽ ആയിരുന്നു ആദ്

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

യാത്രയിലെ നഷ്ട്ടം

ഒരു അത്യാവശ്യ കാര്യത്തിനായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വരെ പോകേണ്ടി വന്നു.  അന്ന് തന്നെ തിരിച്ചു വരേണ്ടത് കൊണ്ട്, കാർ ആലുവാ റെയിൽവേ സ്റ്റേഷനിൽ ഇട്ടു.  ഇന്റർസിറ്റിക്കു പോയാൽ ഉച്ചക്ക് ഉള്ള ജന ശതാബ്ദി ക്കു തിരിച്ചു വരാം.  രണ്ടു ട്രെയിനിനും ബുക്ക് ചെയ്തത് കൊണ്ട് യാത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ട്രെയിൻ കൃത്യ സമയത്തു തന്നെ എത്തി.  ഷൊർണുർ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ഞാൻ പുറത്തു സ്റ്റേഷനിൽ ഇറങ്ങി. ചായ പകുതി കുടിച്ചു കഴിഞ്ഞപ്പോഴേക്കും  ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു, എൻ്റെ കംപാർട്മെന്റ് നീങ്ങിയത് കൊണ്ട് ഞാൻ തൊട്ടടുത്ത കംപാർട്മെന്റിൽ കയറി.  അപ്പോഴാണ് അതിനു റിസർവേഷൻ കംപാർട്മെന്റും ആയി കണക്ഷൻ ഇല്ല എന്ന് മനസിലായത്.  ഇനി അടുത്ത സ്റ്റേഷൻ വരെ വാതിലിനു അടുത്ത് നിൽക്കാം, സ്റ്റേഷൻ എത്തുമ്പോൾ മാറി കയറാം.  അപ്പോഴാണ് അവിടെ നിന്നിരുന്ന രണ്ടു പേരെ ശ്രദ്ധിച്ചത്.  ഒന്ന് ഒരു ഫ്രീക്കൻ പയ്യൻ, മുടി ഒക്കെ ജെൽ തേച്ചു മുകളിലേക്കു ചീവി വച്ചിരിക്കുന്നു.  ചെവിയിൽ ഹെഡ്‍ഫോൺ ഉണ്ട് മൊബൈലിൽ എന്തോ കേട്ട് കൊണ്ടിരിക്കുന്നു.  ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു.  അവൻ തിരിച്ചു ചിരിച്ചു, എന്നിട്ടു ഒരു ചെവിയിൽ നിന്നും

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത്രി മുഴുവൻ മൂങ്ങയെ പോലെ അതിന്റെ മുന്നിൽ