Skip to main content

Posts

Showing posts from October, 2011

ഫോണ്‍ ഫ്രിഡ്ജില്‍ ഉണ്ട് .. അതായതു ...

വാമ ബാകത്തിനു പണ്ട് മുതലേ പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞു പോവുന്ന ഒരു സ്വഭാവം ഉണ്ട്, ഉദാഹരണത്തിന്  "ഫോണ്‍ സ്റ്റാന്‍ഡില്‍ ഉണ്ട് " എന്നാണ് പറയാന്‍ ഉദേശിക്കുന്നത് എങ്കില്‍, പറയുക ചിലപ്പോള്‍      "ഫോണ്‍ ഗ്യാസില്‍  ഉണ്ട്" എന്നാവും, എനിക്ക് കുറെ കാലമായി സംഗതി അറിയുന്നത് കൊണ്ട്, സാഹചര്യവും സമയവും പറഞ്ഞതിന്റെ സ്വരവും വേഗവും ഒക്കെ വച്ച് ഞാന്‍ ഊഹിക്കും.  ഇതിലെ രസകരമായ കാര്യം പുള്ളിക്കാരി കരുതുക ശരിയായി തന്നെ യാണ് പറഞ്ഞത് എന്നാണ്  ഇത് വീട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു തമാശയുമാണ്.  ഒരു ദിവസം മൂത്ത പുത്രി വീട്ടില്‍ വന്നു പറഞ്ഞു  "അമ്മെ നാളെ സ്കൂളില്‍ പോവുമ്പോള്‍ ഒരു ഗ്ലാസ്‌ കൊണ്ട് പോവണം, നാളെ പായസം ഉണ്ട്" "ശരി ഞാന്‍ രാത്രി തന്നെ എടുത്തു തരാം" വാമ ഭാഗം പറഞ്ഞു രാത്രി ഞാന്‍ ടി വി യില്‍ എന്തോ ഒരു പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോള്‍ വാമ ഭാഗം വിളിച്ചു പറയുന്നത് കേട്ടു. "നീനു ഞാന്‍ ഗ്ലാസ്‌ ഫ്രിഡ്ജില്‍ വച്ചിടുണ്ട് " സംഗതി ഗ്ലാസ്‌ ബാഗില്‍ വച്ചിട്ടുണ്ട് എന്നാണെന്ന് എനിക്ക് മനസിലായി, പക്ഷെ പാവം പുത്രിക്ക് മനസിലായില്ല, അത് പത

കളമശേരിയിലെ കാശ്

ഓഫീസില്‍ കുറച്ചു ജോലി ഉണ്ടായിരുന്നത് കൊണ്ട് ദുഃഖ  വെള്ളിയാഴ്ച ഓപ്ഷണല്‍ ലീവ് ആയിട്ട് കൂടി ലീവ് എടുത്തിരുന്നില്ല, പൊണ്ടാട്ടി നാട്ടില്‍ പോയത് കൊണ്ട് വീട്ടില്‍ കഴിക്കാനും ഒന്നും ഇല്ല.  ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഏതാണ്ട് ഏഴ് മണി കഴിഞ്ഞു.  പതിവായി ഭക്ഷണം വാങ്ങിച്ചിരുന്ന ഹോട്ടല്‍ ഒന്നും തുറന്നിട്ടില്ല.  കുഴഞ്ഞു ഇനി വാഴക്കാല വരെ പോവണം, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ബൈക്കില്‍ പുറപെട്ടു. കാക്കനാട് സിഗ്നല്‍ കഴിഞ്ഞ ഉടനെ പള്ളിയില്‍ നിന്നും പുറപ്പെടുന്ന കുരിശിന്റെ വഴി ജാഥകള്‍ തുടങ്ങിയിരുന്നു,  രണ്ടു വരികളിലായി റോഡിനരികിലൂടെ വിശ്വാസികള്‍ ചലിക്കുന്നു.  ചിലരുടെ കയ്യില്‍ ചെറിയ കൊന്ഥകള്‍, ചിലര്‍ ബൈബിള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ മെഴുകുതിരി കത്തിച്ചു കയ്യില്‍ പിടിച്ചിരിക്കുന്നു, ചുണ്ടില്‍ ഇണമുറിയാത്ത പ്രാര്‍ത്ഥനയുമായി ജാഥ നീങ്ങുന്നു. വാഴക്കാല എത്തിയപ്പോഴേക്കും മറ്റൊരു പള്ളിയിലെ ജാഥ റോഡിന്റെ മറുവശത്ത് പ്രത്യക്ഷ പെട്ടു.  ജാഥയുടെ ഏറ്റവും പുറകില്‍ ഉള്ള ഗുഡ്സ് ഓട്ടോയില്‍ നിന്നും ഭക്തി ഗാനം കേള്‍ക്കാം. ഇരുവശത്ത് കൂടെയും ജാഥ പോവുന്നത് കൊണ്ട് റോഡില്‍ സ്ഥലം തീരെ കുറവായിരുന്നു, ഞാന്‍ റോഡിലെ