Skip to main content

Posts

Showing posts from January, 2013

ഐറിനും പാവക്കുട്ടികളും

     എണ്‍പത് ഏറ്റവും തണുപ്പുള്ള വര്ഷം ആയിരിക്കും എന്ന് മുത്തച്ഛന്‍ പറഞ്ഞത്‌ ഐറിന്‍ ഓര്‍ത്തു, പക്ഷെ അതിനു മുന്‍പിലത്തെ കൊല്ലം തന്നെ മുത്തച്ഛന്‍ പോയി. ഐരിനെ ഒറ്റക്കാക്കി, ജനലിനു പുറത്തു  കുമിഞ്ഞു കൂടിയിരിക്കുന്ന മഞ്ഞില്‍ ഐറിന്‍ വെറുതെ കുറെ നേരം നോക്കി നിന്നൂ. നവംബറില്‍ മഞ്ഞു വിഴ്ച തുടങ്ങിയാല്‍ സ്കൂള്‍ അടക്കും പിന്നെ ജനുവരി അവസാനം മാത്രമേ തുറക്കൂ.  ആ രണ്ടു മാസം ഐറിന്‍ വീട്ടില്‍ ഒറ്റക്കാണ്.  അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയാല്‍ പിന്നെ വയ്കീട്ടു മാത്രമേ തിരിച്ചു വരൂ, കഴിഞ്ഞ കൊല്ലം വരെ ഐറിന് കൂട്ട് മുത്തച്ഛന്‍ ആയിരുന്നു, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുത്തച്ഛന്‍ ഓരോ ദിവസവും ഷെല്‍ഫില്‍ നിന്നും ഓരോ ബുക്ക്‌ എടുത്തു അതിലുള്ള കഥകള്‍ വായിച്ചു കൊടുക്കും.  ഏഷ്യയെ കുറിച്ചും ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും ഉള്ള കഥകള്‍.      രാ പകലുകള്‍ക്ക്‌ ഒരേ ദൈര്‍ഗ്യം ഉള്ള സ്ഥലങ്ങളെ കുറിച്ച്, ആളുകള്‍ക്ക് തണുപ്പിനെ ചെറുക്കാന്‍ ഉള്ള വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാന്‍ പറ്റുന്ന സ്ഥലങ്ങളെ കുറിച്ച്, പശുക്കളും പട്ടികളും ഉള്ള സ്ഥലങ്ങളെ കുറിച്ചും ഉള്ള കഥകള്‍. മുത്തച്ഛന്‍ ഐറിന് രാമനെയും കൃഷ്ണനെ