Skip to main content

സാം കുട്ടിയുടെ മുറി




ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം.

ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം,

സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും.

ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത്രി മുഴുവൻ മൂങ്ങയെ പോലെ അതിന്റെ മുന്നിൽ ഇരിക്കും.

കെ കെ എന്നറിയപ്പെടുന്ന കൃഷ്ണ കുമാറിനു മുന്നിൽ പെട്ടാൽ പിന്നെ ജീവൻ പോവും, യഥാർത്ഥത്തിൽ പണി ഒന്നും ഇല്ലെങ്കിലും, അംബാനിയെക്കാളും തിരക്കാണ് എന്നാണ് പറയുക.  വൈകീട്ടായാൽ ഒരു തോർത്തും ചുറ്റി തെക്കു വടക്കു നടക്കും.  ഏറ്റവും വലിയ ഉപദ്രവം,  വല്ലപ്പോഴും രഹസ്യമായി അടിക്കാൻ വാങ്ങിച്ചു വെക്കുന്ന മദ്യം എടുത്തു കുടിക്കും.

ബാലു, ഒരു പരാതി കൊട്ടയാണ്‌.  അസുഖങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിർത്തിയിലെ മാവ് അയൽ വാസി മുറിച്ചു കൊണ്ടു പോയത്,  അമ്മായി അപ്പൻ എഫ് ഡി തരാം എന്നു പറഞ്ഞു പറ്റിച്ചത്.  പ്രോജെക്ട് ലീഡറുടെ ക്രൂര കൃത്യങ്ങൾ,  അങ്ങനെ അങ്ങനെ.

കുറികൾ വട്ടം എത്തുകയും ഒരു അപ്പ്രൈസൽ കിട്ടുകയും ചെയ്തതോടെ സാം കുട്ടി, താമസ സ്ഥലം അന്വേഷിച്ചു തുടങ്ങി,  മൊട്ടു സൂചി മുതൽ കപ്പൽ വരെ വില്പന നടത്തുന്ന ബ്രോക്കർ റഷീദിനെ കണ്ടു സംസാരിച്ചു.

"ഭായ് നിങ്ങക്ക് സ്റ്റുഡിയോ അപ്പാർട്മെന്റാ നല്ലതു, അതാവുമ്പോ ഒറ്റമുറി അറ്റാച്ഡ് ബാത് റൂം, പിന്നെ ഫ്ലാറ്റിന്റെ എല്ലാ സൗകര്യങ്ങളും, വാടകയും കുറവ് വൃത്തിയാക്കാനും സുഖം"

ആദ്യം കണ്ട ഒന്നു രണ്ടെണ്ണം ഇഷ്ടമായില്ല, മൂന്നാമത് കണ്ട മുറി ഇഷ്ട്ടമായി, കമ്പനിയുടെ അടുത്തു നിന്നും കുറച്ചു ദൂരം ഉണ്ട് പക്ഷെ നല്ല വൃത്തിയും വെടിപ്പു ഉണ്ട്, ആരും ഇതു വരെ താമസിച്ചിട്ടില്ല.  ഫ്ലാറ്റിൽ തന്നെ അധികം താമസക്കാർ ഇല്ല.  വാടകയും കുറവ്, ഒറ്റ മുറി ഒരു ബാത്ത്റൂം, കിടപ്പും പാചകവും എല്ലാം ആ മുറിയിൽ തന്നെ വേണം, എന്നാലും സാം കുട്ടിക്ക് മുറി ഇഷ്ടമായി.  ടോക്കൺ കൊടുത്തു രണ്ട് ആഴ്ച കൊണ്ടു അഡ്വാൻസ് കൊടുത്തു താമസം മാറി.  സഹ മുറിയന്മാരോട് കാര്യം പറഞ്ഞില്ല, ഇനി അവന്മാർ തപ്പി വരണ്ട.

ആദ്യ ദിവസം തന്നെ ഒരു വലിയ കട്ടിൽ, കിടക്ക, മേശ, ഗ്യാസ് സ്റ്റോവ് , അത്യാവശ്യം പാചകം ചെയ്യാൻ ഉള്ള പാത്രങ്ങൾ ഇവ വാങ്ങിച്ചു.  രാത്രി കഞ്ഞി ഒക്കെ വച്ചു കുടിച്ചു സുഖമായി കിടന്നു.  അപ്പോഴാണ് സാം ഒരു കാര്യം ശ്രദ്ധിച്ചത് മുറിയുടെ മുക്കാൽ ഭാഗം തീർന്നു.  രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാമിന്‌ ബോറടി തുടങ്ങി,

"ഇനി എന്തു ചെയ്യും, ഏതായാലും ഒരു ടി വി വാങ്ങിക്കാം"

അങ്ങനെ ടി വി വന്നു. പതുക്കെ പതുക്കെ സാം കുട്ടിയുടെ മുറിയിൽ പുതിയ യന്ത്ര അതിഥികൾ എത്തി തുടങ്ങി.  ഫ്രിഡ്ജ്, വാഷിങ് മെഷീൻ, തേപ്പു പെട്ടി വിത്ത് സ്റ്റാൻഡ്, അലമാര, കംപ്യൂട്ടർ വിത്ത് കംപ്യൂട്ടർ ടേബിൾ, വിഡിയോ ഗെയിം, ഇന്റർനെറ്റു, ഡി ടി എച് ഡിഷ്‌.  അങ്ങനെ അങ്ങനെ പലതും.  പക്ഷെ ഇതൊന്നും ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ സാം കുട്ടിയുടെ ബോറടി മാറ്റിയില്ല.  റൂമിൽ സാധങ്ങൾ നിറഞ്ഞതോടെ, നിന്നു തിരിയാൻ സ്ഥലം ഇല്ലാതായി.

റൂമിൽ കയറുക എന്നാൽ നേരെ കട്ടിലിൽ കയറുക എന്നു മാത്രം ആയി, ഇനി റൂമിൽ എങ്ങനെ സ്ഥലം ഉണ്ടാക്കും എന്നും ഈ ബോറടിയിൽ നിന്നും എങ്ങനെ രക്ഷപെടും എന്നും ദിവസങ്ങളോളം സാം കുട്ടി ആലോചിച്ചു. ഏകാന്തത ഉണ്ടോ "ഛായ് " എനിക്കോ ? സാം കുട്ടി സ്വയം പറഞ്ഞു.  "വെള്ളമടിച്ചാലോ " വേണ്ട പിന്നെ തലവേദനയും കൊണ്ടു രാവിലെ ഓഫീസിൽ പോവേണ്ടി വരും.

സാം കുട്ടിയുടെ ആലോചനകൾ പല വഴിക്കു പോയി, യോഗ, രാവിലത്തെ നടത്തം, ജിം, ടേബിൾ ടെന്നിസ്, ഫേസ് ബുക്, സിനിമ, പുസ്തക വായന, ചിരി ക്ലബ്, സ്‌നൂക്കർ, പാവങ്ങളെ സഹായിക്കൽ, പ്രകൃതി സ്നേഹം, പച്ചക്കറി കൃഷി, ഉപദേശം, മയക്കു മരുന്നുകൾക്ക് എതിരെ പോരാട്ടം, മോറൽ പൊലീസിങ്, പാട്ടു പഠിത്തം, കാർബൺ എമിഷന് എതിരെ ഉള്ള പോരാട്ടം, സൈക്ലിങ്, റോക്ക് ക്ലൈമ്പിങ്, സ്വിമ്മിങ്, ചെസ്സ്, കഥ എഴുത്ത് കവിത എഴുത്ത്,  പക്ഷെ ഇതിനൊന്നും സാം കുട്ടിയുടെ ബോറടി മാറ്റാൻ പറ്റിയില്ല.

ഒരു പാട് ആലോചനകൾക്കും  നിരീക്ഷണങ്ങൾക്ക് ഒടുവിൽ സാം കുട്ടി, റൂമിലെ സിലിങ് ഫാനിനു മുകളിൽ ഇതിനുള്ള ഒരു മാർഗം കണ്ടെത്തി, കയ്യിൽ തൂങ്ങി നിൽക്കാൻ വിഷമം ആയതു കൊണ്ടു കഴുത്തിൽ ഒരു കയറിട്ട് അവിടെ തൂങ്ങി നിന്നു....














Comments

  1. Enthuvade nanny start cheythu evideyo kondethichu

    ReplyDelete
  2. Enthuvade nanny start cheythu evideyo kondethichu

    ReplyDelete
  3. ഷിജുവിനെ എനിക്ക് പരിചയം ഉണ്ട് എന്ന് തോന്നുന്നു.... :-)

    ReplyDelete
  4. enthayalum shijuvinte kaaryam correct anu. :)

    ReplyDelete
  5. nigal ariyaathe ningal oru Unni R fan ayi maariyirikkunnu....chikilsa venda reethiyil....nannayi....

    ReplyDelete
  6. മാഷേ

    ഇതു സ്വല്പം കടന്ന കൈ ആയീ പോയീ .
    ഞാൻ വിചാരിച്ചു
    1 കൂട്ടുകാരെ കൂടെ കൊണ്ടുവരും എന്ന്
    2 . വീണ്ടും പഴയ ലാവണത്തിലേക്കു ചെക്കാ കേറും എന്നു
    3 . പെണ്ണ് കെട്ടും എന്നു
    4 ജോലി രാജിവെച്ചു വീട്ടിൽ പോകും എന്നു
    5 . വെള്ളം അടിച്ചു നടക്കും എന്നു

    കഷ്ടം ബുദ്ധി ഇല്ലാതെ ആയീ പോയീ . ടെക്കി ആണ് അല്ലെ

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...