Skip to main content

ടീക്‌ ഹൈ ഭയ്യ ...


"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ"

ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു.

"ഹോ ഗയ പച്ചാസ് രൂപയാ "

കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു.

"എന്താ രാഘവേട്ടാ പ്രശ്നം ?"

"എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?"

"എന്തിനാ ലോണ്‍ എടുത്തത്‌ ?"

"ഓട്ടോ വാങ്ങിക്കാൻ "

"എന്നിട്ട് ഓട്ടോ എവിടെ ?"

"അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം"

"വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?"

"മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത്തേക്ക് പോവും എന്ന് പറഞ്ഞു, എന്നെ കൊണ്ട് പോവില്ല എന്നും"

"എന്റെ രാഘവേട്ടാ നിങ്ങൾ ഇത്ര പാവം ഒന്നും ചമയേണ്ട, മൂന്ന് കൊല്ലം മുൻപ് ഉണ്ടായിരുന്ന ഡ്രൈവർ പണി ഉപേക്ഷിച്ചു ബ്രൊകെർ ആയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട എന്ന്, ഇത് വിയർപ്പു  ഇല്ലാത്ത  പണി ആണ് എന്ന്, അന്ന് ഒരു കച്ചോടം നടന്നതിന്റെ കമ്മിഷൻ കാശിനു വെള്ളമടിച്ചു എന്നോട് എന്താ വന്നു പറഞ്ഞത്, എന്നെ പോലെ ഉള്ള മണ്ടന്മാർ എക്കാലത്തും ഇങ്ങനെ കണ്ടവന്റെ തല വടിച്ച്‌ ജീവിക്കും എന്ന് അല്ലെ ?  പിന്നെ കുറച്ചു കൂടെ കാശു കയ്യിൽ വന്നപ്പോൾ സ്വന്തമായി സ്ഥല കച്ചവടം തുടങ്ങി, കയ്യിലെ കാശു അഡ്വാൻസ്‌ ആയി കൊടുത്തു മുടിയല്ലേ എന്ന് ഞാൻ പറഞ്ഞു അപ്പോൾ എന്ത് പറഞ്ഞു, കാശെരിഞ്ഞാൽ  മാത്രമേ കാശു വരൂ എന്ന്.  എന്നിട്ട് എല്ലാം പോയപ്പോൾ ഒരു കൊല്ലം മിൻപു ലോണ്‍ എടുത്ത് ഒരു ഓട്ടോ വാങ്ങി, അപ്പോൾ എന്ത് പറഞ്ഞു, ഈ ഇൻഫോ പാർകിൽ നിന്നും ഉള്ള ഓട്ടം  മാത്രം മതി ഒരു കൊല്ലം കൊണ്ട്, രണ്ടു ഓട്ടോ വാങ്ങാം എന്ന്, എന്നിട്ട് വെള്ളമടിച്ചു ഓട്ടോ ഓടിച്ചു രണ്ടു തവണ ഇടിച്ചു, ഭാഗ്യത്തിന് പോലീസു പിടിച്ചില്ല.  എന്നിട്ട് ഇപ്പോൾ ഇവിടെ വന്നിരുന്നു മോങ്ങുന്നോ ?"

"നീ ശവത്തില്‍ കുതാതെടാ, ഒന്നും ഇല്ലെങ്കിൽ ഈ ബാങ്ക് ജെപ്തി നിർത്താൻ ഒരു വഴി പറഞ്ഞു താ "

"ശരി മാസം ഒരു പതിനഞ്ഞായിരം രൂപ വച്ച് ബാങ്കിൽ അടക്കാൻ തയ്യാറായാൽ ചേട്ടന്റെ പ്രശ്നം തീരുമോ? "

"പിന്നെ തീരും ഒന്നര കൊല്ലം കൊണ്ട് എന്റെ ലോണ്‍ തീരും"

"എല്ല് മുറിയെ പണി എടുക്കാൻ തയ്യാറാണോ ?"

"തയ്യാറാ  നീ എനിക്ക് ഒരു വിസ ശരിയാക്കി താ"

"പിന്നെ നിങ്ങള്ക്ക് വിസ ഉണ്ടാക്കി തരലാണല്ലോ എനിക്ക് പണി, എന്റെ രാഘവേട്ടാ നിങ്ങൾ ഈ ചുവരിൽ ഇരിക്കുന്ന ഫോട്ടോകൾ ഒന്ന് നോക്ക് ആരുടെയാ "

രാഘവൻ  ചുവരിൽ നോക്കി, ഒരു പരിചയവും ഇല്ലാത്ത ആരുടെയൊക്കെയോ ഫോട്ടോകൾ, കണ്ടിട്ട് സിനിമ നടൻ  മാരും നടിമാരും ആണെന്ന് തോന്നുന്നു.

"ആരാ ഇവരൊക്കെ ?"

"ആ പറഞ്ഞു തരാം രണ്ടു കൊല്ലം മുൻപ് എനിക്കിവിടെ കച്ചവടം മോശമായി എന്താ കാരണം എന്ന് ഞാൻ നോക്കിയപ്പോൾ നമ്മുടെ മലയാളികൾ ടൌനിൻ എ സി ബാർ ബർ ഷോപ്പിൽ പോവുന്നു,  ഇവിടെ ആരും കയറുന്നില്ല, എ സി പിടിപ്പിക്കാൻ എനിക്ക് പറ്റില്ല, പക്ഷെ നാട്ടിൽ ആണെങ്കിൽ ഇഷ്ടം പോലെ ബെന്ഗാളി  ഒറിയ മണിപൂർ യു പി തുടങ്ങിയ ഇടങ്ങളിൽ നിനും ഉള്ള പണിക്കാർ.  ഞാൻ രണ്ടു മൂനെന്നത്തിനെ കമ്പനി ആകി അടുത്ത തവണ നാട്ടിൽ നിന്നും വരുമ്പോൾ അവരുടെ നാട്ടിലെ  സിനിമ നടന്മാരുടെയും നടിമാരുടെയും ഫോട്ടോ കൊണ്ടു വരുവിച്ചു.  അതിവിടെ ഒട്ടിച്ചു വച്ചു അടുത്ത ദിവസം മുതൽ ആളുകൾ എത്തി തുടങ്ങി"

രാഘവേട്ടൻ തുറന്നു പിടിച്ച വായയും കൊണ്ട് ഗോപിയെ നോക്കി ഇരുന്നു

"രാഘവേട്ടൻ ഈ മുണ്ടും ഷർട്ടും മാറ്റി ഒരു പാന്റും ഷർട്ടും സംഘടിപ്പിക്കു, പിന്നെ കുറച്ചു ദിവസം തലയിൽ  എണ്ണ തെക്കണ്ട, പിന്നെ മുറുക്കും തുടങ്ങിക്കോ.  എന്നിട്ട് അടുത്ത ആഴ്ച മുതൽ ആ കാക്കനാട് പോയി നിന്നാൽ മതി, രാവിലെ ആളുകൾ വന്നു കൂട്ടി കൊണ്ട് പോയിക്കോളും.  ഒരൊറ്റ അക്ഷരം മലയാളം മിണ്ടരുത്, എന്ത് ചോദിച്ചാലും ക്യാ എന്ന് തിരിച്ചു ചോദിക്കണം, മലയാളി ആണെന്ന് പറഞ്ഞാൽ പണി കിട്ടില്ല, ദിവസം എന്നൂറു  രൂപ കിട്ടും, നൂറു രൂപ ദിവസ ചിലവിനു എടുത്തു ബാക്കി ബാങ്കിൽ കൊണ്ട് പോയി അടച്ചോ "

ഗോപി ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്ത കസ്റ്റമർ എത്തി, ഗോപി ജോലിയിലേക്ക് തിരിഞ്ഞു.  തനിക്കു ലഭിച്ച പുതിയ ആത്മ വിശ്വാസത്തിൽ രാഘവേട്ടൻ കടയിൽ നിന്നും പുറത്തിറങ്ങി എന്നിട്ട് തിരിഞ്ഞു നോക്കി ഗോപിയോട് പറഞ്ഞു

"ടീക്‌ ഹൈ  ഭയ്യ ..."











Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...