Skip to main content

ചിറമ്മല്‍ ഈനാശു ഫ്രാന്സിസേ, ഡാ പ്രാന്ജിയേട്ടാ

പാലേരി മാണിക്യ ത്തിനു ശേഷം  രഞ്ജിത് വീണ്ടും തന്‍റെ മാജിക്‌ പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്".



"ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്"

തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല.  മൊത്തത്തില്‍ സംഗതി കൊള്ളാം.  എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി.  കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല.  എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്‌, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും.  പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു.

പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു.

അന്തോനീസു പുന്ന്യളനോട്  പ്രാഞ്ചി  തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ,  മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു.  ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു.

ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു.  ഇന്റെര്‍വലിനു ശേഷം ചില ഇടങ്ങളില്‍ ചിത്രം അല്പം dragging  ആയിട്ട് തോന്നി, എങ്കിലും ബോറടിപ്പിച്ചില്ല. 

മൊത്തത്തില്‍ പടം കൊള്ളാം, നിങ്ങള്ക്ക് ഇഷ്ട്ടമാവുമോ എന്നറിയില്ല.  ഏതായാലും സുരാജ് വെഞ്ഞരമൂട്, സലിം കുമാര്‍, ബിജു കുട്ടന്‍, ജഗദീഷ്, മുഗീഷ്, സായികുമാര്‍. പൊടി പറപ്പിക്കുന്ന ഇടി, പഞ്ഞ്ജു  ദയാലോഗ്, ഐറ്റം ഡാന്‍സ്, സ്പെഷ്യല്‍ എഫ്ഫക്റ്റ്‌, ഓസ്കാര്‍ സൌണ്ട്, ബോറടിപ്പിക്കുന ഗാനങ്ങള്‍   തുടങ്ങിയ മാരണങ്ങള്‍ ഒന്നും ഇല്ല.  അത് കൊണ്ട് തന്നെ പടം കണ്ടു കഴിഞ്ഞപ്പോള്‍ ചെവിക്കു ഒരു സുഖം ഉണ്ട്. 

ജഗതി തന്‍റെ വേഷം നന്നാക്കി.

പടം കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ മൂന്ന് പേര്‍ മാത്രമാണ് നിറഞ്ഞു നിന്നത്, പ്രാഞ്ചി ഏട്ടന്‍, ഇന്നച്ഛന്റെ മേനോന്‍, പിന്നെ പ്രാഞ്ചി ഏട്ടന്റെ കുശ്നി കാരന്‍ (പുള്ളി നമ്മുടെ പാലേരി മാണിക്യ ത്തിലെ DYSP ആണ്).

അവസാനമായി

"................ ആത്മഹര്‍ഷമായി ചെരമല്‍  ഗോള്‍ഡ്‌, ഗോള്‍ഡ്‌ ഈസ്‌ ബോള്‍ഡ്, ബോള്‍ഡ് ഈസ്‌ ഗോള്‍ഡ്‌."

ഇനി പ്രാഞ്ചി ഏട്ടന്‍ സ്റ്റൈല്‍

"കൊടക്കണ കാശിനു കിട്ടുന്ന സ്വര്‍ണം മൊതലാ, അത് ഞാന്‍ ഗാരന്ടീ, കടെട പേര് കളഞ്ഞിട്ടു ചെരമലിനു ഒരു പരിപാടിയും ഇല്ല, സ്വര്‍ണം സത്യാ, സത്യം സ്വര്‍ണാ"

പിന്നെ ഇടവേള ബാബുവും ഇന്നച്ചനും പരസ്പരം മനസ്സില്‍ പറയുന്നത്

ഇന്നച്ചന്‍ : "ഇവന്‍ ഇടവേല്ലക്ക് ശേഷം പൊക്കം വച്ചില്ലേ"

ഇടവേള ബാബു : "വെറുതെയല്ല ഇയാള്‍ക്ക് വില്വരം ഇല്ല എന്ന് സുകുമാര്‍ പറഞ്ഞത്"

അപ്പൊ ഗടികള്‍ക്ക് ഗുഷ്‌ നൈറ്റ്‌, നാളെ ച്ചുല്ലന്മാരായ  പീചെട്ടന്റെയും, ജെരിന്റെയും, വിപിന്റെയും കൂടെ ഒരു സ്ഥലം വരെ പോണം, "ഒരു പദ്മസ്രി വാങ്ങിക്കാന്‍....."

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ