Skip to main content

inception (movie)




ഒരു പാട് നാളു കൂടുമ്പോള്‍ ആണ് തികച്ചും വ്യത്യസ്തം എന്ന് പറയാന്‍ പറ്റുന്ന ചില സിനിമകള്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്നത് (ക്ഷമിക്കണം മലയാളത്തില്‍ എല്ലാം തികച്ചു വ്യത്യസ്തമായ സിനിമകളാണ്).  ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കണ്ട ഇംഗ്ലീഷ് സിനിമകളില്‍ തികച്ചും വ്യത്യസ്ത മായ ഒരു സിനിമ ആണ് inception .  ക്രിസ്റൊഫേര്‍ നോലാന്‍ (നമ്മുടെ Dark Knight, Memento, The prestige തുടങ്ങിയവ ചെയ്ത അതെ കക്ഷി  തന്നെ) സംവിധാനം ചെയ്ത inception സൌപ്നങ്ങളില്‍ കടന്നു കയറി കവര്‍ച്ച നടത്തുന്ന Dominic Cobb (Leanardo Di caprio, പഹയന്‍ ഒരു രക്ഷയും ഇല്ല കഴിഞ്ഞ കുറെ സിനിമകള്‍ കണ്ടില്ലേ The aviator, Blood Diamond, The departed, Body of lies, Revolutionary Road, Shutter Island.  പിന്നെ നമ്മുടെ Danny Boyle ന്റെ The Beach.  കഴിഞ്ഞ പത്തു വര്‍ഷമായി ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ചിട്ടുണ്ട് "I love you ....." ) ന്റെ ഒരു സാഹസിക കൃത്യതിന്റെ കഥ പറയുന്നു.

സാധാരണ കോബ്ബും കൂടുകാരും മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ കയറി അവരുടെ ചിന്തകളും പുതിയ ഐഡിയ കളും  മോഷണം ആണ് നടത്താറുള്ളത് പക്ഷെ ഇത്തവണ അവര്‍ക്ക്  കിട്ടിയ ജോലി ഒരു ഐഡിയ അവിടെ പ്ലാന്റ് ചെയ്യുക എന്നുള്ളതായിരുന്നു.  അതിനെയാണ് inception എന്ന് വിളിക്കുന്നത്‌.  ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊരു സ്വപ്നതിലെക്കും അവിടെ നിന്നും അടുത്തതിലേക്കും ആയി അവര്‍ പല നിലകളില്‍ സഞ്ചരിക്കുന്നു.

സിനിമയില്‍ എനിക്ക്  ഇഷ്ട പെട്ട ചില കാര്യങ്ങള്‍

1. Leanardo DiCaprio
2. Special effects
3. Screen play (എനിക്ക് തോനുന്നു ഇംഗ്ലീഷില്‍ ഇന്ന് വരെ ഇറങ്ങിയിട്ടുള്ള തികച്ചും സങ്കീര്‍ണമായ പത്തു തിര കഥകളില്‍ ഒന്ന് ഇതാവും)

പ്രേക്ഷകന്‍ ഒരു നിമിഷം കണ്ണ് ചിമ്മിയാല്‍ കഥയുടെ connection  വിട്ടു പോവും.  സിനിമ  കാണാന്‍  പോവുന്നവര്‍ക്ക് വേണ്ടി ഞാന്‍ കഥ മുഴുവന്‍ ഇവിടെ പറയുന്നില്ല, രണ്ടു ഉപദേശങ്ങള്‍  മാത്രം ഇത് ഡൌണ്‍ലോഡ് ചെയ്തു കാണരുത്, തിയറ്ററില്‍ പോയി കാണുക, കഴിയുന്നത്‌ ഒറ്റക്കിരുന്നു കാണുക.  അത്ര മാത്രം

എനിക്കും ജെരിനു അരവിക്കും വിപിനും പടം ഇഷ്ടമായി.  അരവി രണ്ടു തവണ കണ്ടു, ഇപ്പോള്‍ ഇതിന്റെ സ്ക്രീന്‍ പ്ലേ കിട്ടുമോ എന്ന് നോക്കി നടക്കുവാ.

Comments

  1. You have to give it to the writer's imagination! What a lovely script!

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...