Skip to main content

കണ്ണാടിയുടെ കാഴ്ചാ

വര്‍ഷങ്ങളായി കണ്ണാടി ചുവരില്‍ ഇരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു, വര്ഷവും വെളിച്ചവും അതിന് മുന്നിലൂടെ കടന്നു പോയി, ഒരിക്കലും വറ്റാത്ത തന്റെ ഓര്മ കോശങ്ങളില്‍ കണ്ണാടി അതെല്ലാം ഒപ്പി എടുത്തു. കന്നമ്മ ജനിച്ചു ഇരുപത്തെട്ടു ദിവസം കഴിഞപ്പോഴാണ് അച്ഛന്‍ ദുരൈ കണ്ണാടി വാങ്ങിച്ചു കൊണ്ടുവന്നത്, കന്നമയുടെ അമ്മ വള്ളിക്ക് ഒരിക്കലും കണ്ണാടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, അമ്മന്‍ കോവിലിലെ ഉത്സവത്തിന് മാത്രം വീട്ടില്‍ നിന്നും പുറത്തു പോയിരുന്ന അവര്‍ ഉടുതോരുങ്ങാന്‍ ഇഷ്ടപെട്ടിടുന്നില്ല.

കന്നമയുടെ വളര്ച്ച കണ്ണാടി അട്ഭുടതോടെ നോക്കി കണ്ടു, പല്ലു വരുന്നതിനു മുന്പുള്ള പുന്ചിരിയും പിന്ന്നെ പാല്‍ പുന്ചിരിയും കണ്ടു, കുട്ടിത്തത്തിന്റെ ഉടുതോരുങ്ങല്‍ കണ്ടു, വയസരിയിച്ചതിന്റെ നാണം കണ്ടു, ആദ്യ പ്രേമത്തിന്റെ ചിരി കണ്ടു, ദുഃഖങ്ങള്‍ കണ്ടു സന്തോഷങള്‍ കണ്ടു. കല്യാണം കഴിഞ്ഞു പോവുമ്പോള്‍ ഉള്ള കരച്ചില്‍ കണ്ടു,

ദുരൈ ഒരു ദിവസം ജാഥക്ക് പോയിട്ട് തിരിച്ചെത്തിയത്‌ മരണത്തിന്റെ തോളില്‍ കയറിയായിരുന്നു, തന്റെ നേതാവിനെ ജയിലില്‍ അടച്ചതിനു ദുരൈ തീയില്‍ കുളിച്ചു. തല മൊട്ടയടിച്ച വള്ളിയെ കണ്ണാടി ഒരു പാടു ദിവസം കണ്ടു. കന്നമ്മ ഭര്‍ത്താവിനോടോന്നിച്ചു വീടിലേക്ക്‌ താമസം മാറിയപ്പോള്‍ കണ്ണാടി സണ്ടോഷിച്ചു, എന്നും കന്നമയെ കാണാമല്ലോ, പക്ഷെ കന്നമയുടെ വിവാഹ ജീവിതം നില നിന്നില്ല, കുട്ടികളില്ലാത്ത ജന്മം അവരെ വേട്ടയാടി,

ഒടുവില്‍ കന്നമ്മ ഒരു മുഴം കയറില്‍ ജീവനോടുക്കുന്നത് കണ്ണാടി നിസ്സഹായനായി നോക്കി നിന്നു.

Comments

  1. വളെരെ ലെളിതം . കണ്ണാടി തീര്‍ച്ചയും നമ്മെ അറിയുന്ന ഒരാള്‍ തന്നെയാണ് ...
    സ്ഥിരം ഉപയോഗിക്കുകയും പക്ഷെ ഞാനുള്‍പ്പെടെ ചിന്തിക്കാത്ത ഒരു തീം
    റിയലി ഗുഡ് ..

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ