Skip to main content

മത്തിക്കറി

മൂന്നാമത്തെ semaster തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളു, ക്ലാസോന്നും നടക്കുന്നില്ല, വെറുതെ രാവിലെ പോകും ഉച്ചയാകുമ്പോള്‍ തിരിച്ചു വരും. ഈ semesteril ശനിയും ഞായറും ലീവ് ആണ്. junirosum എത്തിയിട്ടില്ല (അവന്‍ മാര്‍ വന്നിട്ട് വേണം, അവരുടെ personality ഡെവലപ്പ് ചെയ്തു കൊടുക്കാന്‍).

പഠനം എന്നത് പരീക്ഷക്ക്‌ ഒരു മാസം മുന്പ് മാത്രം ഉള്ള ഒരു പ്രക്രിയയാണ്‌. ശനിയഴ്ചാ ഉറക്കം ഉണര്‍ന്നാല്‍ നേരെ അന്‍പു ദേവി ഹോട്ടലില്‍ പോയി ഉച്ചയു‌നു കഴിക്കും (ഉറക്കം മിക്കവാറും പന്ദ്രണ്ട് മണിക്കാണ് ഉണരുക).

വാതിലില്‍ കുറച്ചു നേരമായി ഒരു മുട്ട് കേള്‍ക്കാം, വിഷ്ണു വയിരിക്കും എന്ന് കരുതി കുറച്ചു നേരം കിടന്നു, അവന് പണ്ടേ ഉറക്കമില്ല വൃത്തികെട്ടവന്‍, എന്തായാലും ജെറിനും ശാലുവും ഞാന്‍ വിളിച്ചാലെ എഴുന്നേറ്റു വരൂ, സമയം നോക്കി 6.30 ആരാ ഇത്ര രാവിലെ. വാതിലിലെ മുട്ട് സഹിക്കാവുന്നതിലും കൂടുതല്‍ ആയപ്പോള്‍ മുണ്ട് തപ്പി എടുത്തു ഉടുത്തു, വാതില്‍ തുറന്നു.

"എന്താടാ .......... മോനേ, നിന്റെ ഉറക്കം കഴിഞ്ഞില്ലേ, എഴുനെല്ല്ക്കെട ........... ഫ. ......... കു ................ ...... ................................ ........................................... ............................................. ..... മൈ .................. ........ ................................................ .. മോനേ"

ടിറ്റോ മോന്‍ (............ മുഴുവന്‍ തെറിയാ)

ഈ പണ്ടാര കാലന്‍ എന്താ രാവിലെ, തിരിച്ചു തെറി വിളിച്ചിട്ട് കാര്യം ഒന്നും ഇല്ല, കൂടുതല്‍ ഡോസ് കൂട്ടി കിട്ടും.

"എന്താ ടിറ്റോ രാവിലെ".

പതുക്കെ റൂമില്‍ കയറി ടിറ്റോ കസേരയില്‍ ഇരുന്നു, റൂമില്‍ ഒന്നു കണ്ണോടിച്ചു പറഞ്ഞു.

"ഈ കൊഴികൂടില്‍ എങ്ങനെയാടാ കിടക്കുന്നെ, എന്റെ ഒരു പരിചയക്കാരന്റെ ഒരു വീടോഴിവുണ്ട് വേണമെന്കില്‍ ഞാന്‍ ശരിയാക്കി തരാം"

പിന്നെ രാവിലെ അഞ്ചു മണിക്കെഴുന്നേറ്റു കുളിച്ചു പുറപ്പെട്ടു, ചെന്നിമലയില്‍ നിന്നും ഇവിടെ 6.30 ആവുമ്പോള്‍ ഇവന്‍ വന്നത് എനിക്ക് വീടുണ്ടാക്കനല്ലേ, കോട്ടയം പാലായില്‍ ഉള്ള നിനക്കു kangayathu പരിചയ കാരന്‍, നിന്റെ നമ്പര്‍ കയ്യില്‍ വച്ചാല്‍ മതി മോനേ, എന്നെ കൊണ്ടു എന്തോ ആവശ്യം ഉണ്ട്.

"വേണ്ട ടിറ്റോ ഇതാവുമ്പോള്‍ വാടക കുറവാ പിന്നെ പഠിക്കാനും സ്ഥലം ഉണ്ട്, എന്താ രാവിലെ തന്നെ", ടിറ്റൊയെ പിണക്കാന്‍ പറ്റില്ല വലിയ ബിസിനസ്സ് കാരനാ, ഇപ്പോള്‍ അഡ്മിഷന്‍ ബിസിനസ്സ് തുടങ്ങിയിട്ടുണ്ട്, നാട്ടില്‍ നിന്നും കുട്ടികളെ ഇവിടെ തമിള്‍ നാട്ടിലെ കോളേജില്‍ ചേര്‍ക്കാന്‍, ഇവനോ ഇവിടെ വന്നു കുത്തു പാള എടുത്തു ഇനി നാട്ടു കാരെ കൂടി തെണ്ടിക്കണം.

ഒരല്പ നേരം ആലോചിച്ചിട്ട് ടിറ്റോ പറഞ്ഞു.

"എടാ ഞാന്‍ ഈ അഡ്മിഷന്‍ പരിപാടി തുടങ്ങിയ വിവരം നിനക്കറിയാമല്ലോ, ഞാന്‍ consultancikku പേരും ഇട്ടു, കാര്‍ഡും അടിച്ച് അപ്പോള്‍ കുറെ ......... മക്കള്‍ക്ക്‌ വെബ് സൈറ്റ് വേണം, ഇമെയില്‍ വേണം, ഞാന്‍ ഈ ..................................... കൂടെ എവിടുന്നു ഉണ്ടാക്കാന്‍ ................ ഇവനൊന്നും വേറെ പണി ഒന്നു ഇല്ലേ, ഇവീന്റെ ആ ................................................. ഫ .................................. കു ................ ഭ .................................................. .................................... .................................................. .............."


ഇതിന് വലിയ ചെലവ് വരും എന്ന് കരുതിയാണ് ടിറ്റോ തെറി വിളിക്കുന്നത്, അപ്പോള്‍ അതാണ് കാര്യം,

"എടാ ടിറ്റോ അതിന് വലിയ ചിലവോന്നു ഇല്ല, ഇമെയില്‍ നിനക്കു ഫ്രീ ആയി കിട്ടും, വെബ് സൈറ്റ് വല്ല ഫ്രീ സര്‍വീസ് പ്രോവിടെര്‍ വെബ്സൈറ്റില്‍ ഇട്ടാല്‍ മതി അപ്പോള്‍ അതും ഫ്രീയാ, പിന്നെ ബ്രൌസിന്ഗ് സെന്ററില്‍ കാശു കൊടുക്കണം, വേണമെന്കില്‍ ഞാന്‍ ചെയ്തു തരാം"

ടിറ്റോയുടെ മുഖം തെളിഞ്ഞു,

"എങ്കില്‍ നീ വാ നമുക്കു പോയി ഉണ്ടാക്കാം"

"എടാ നേരം വെളുത്തു വരുന്നതെ ഉള്ളു, ഒരു പത്തു മണി ആവാതെ അവന്മാര്‍ ബ്രൌസിന്ഗ് സെന്റര് തുറക്കില്ല"

"ഇപ്പോള്‍ പുറപ്പെട്ടാല്‍ പത്തു മണിക്ക് coimbatore എത്താന്‍ പറ്റു"

ഇവനെന്താ വട്ടായോ, എന്തിനാ coimbatore പോവുന്നത് പത്തു മിനിട്ട് നടന്നാല്‍ ബ്രൌസിന്ഗ് സെന്റര് എത്തും,

"ഡാ നമുക്കു ഇവിടെ ഉള്ള ബ്രൌസിന്ഗ് സെന്റെറില്‍ പോവാം, അവിടെയും ഇവിടെയും ഒക്കെ ഒരേ ineternettaa"

ഇവന്‍ ഇനി coimbatoril വേറെ internet കിട്ടും എന്ന് കരുതിയാണോ. ഞാന്‍ ടിറ്റൊയെ നോക്കി, ടിറ്റോ വീണ്ടു ആലോചിച്ചിട്ട് പറഞ്ഞു,

"ഇവിടെ വേണ്ട, ഇവിടെ ചെയ്താല്‍ ആ ................. മക്കള്‍ അറിയും പിന്നെ അവിടെ ചെന്നാല്‍ അവന്‍ മാര്‍ കളിയാക്കും ................... ഭ .................................... കു ........................................ മൈ .................... ..............................."

ഓ അപ്പോള്‍ അതാണ്, ടിറ്റോയുടെ കൂടെ താമസിക്കുന്നവര്‍ അവനെ കളിയാക്കും, അവരറിയാതെ പോകണം. ഞാന്‍ കുളിച്ചു പുറപ്പെട്ടു, ഭക്ഷണം coimbatoril എത്തിയിട്ട് കഴിക്കാം എന്ന് ടിറ്റോ പറഞ്ഞു. ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

"അല്ല ഇതില്‍ എനിക്കെന്താ ലാഭം?"

"ഡാ നിന്നെ എന്റെ partner ആക്കാം"

പിന്നെ ഇവന്‍ അംബാനി അല്ലെ എന്നെ ഇതിന്റെ partner ആക്കിയിട്ടു എനിക്ക് ലാഭം കിട്ടാന്‍, ഇപ്പോള്‍ വല്ലതും ഒപ്പിച്ചാല്‍ കൊള്ളാം.

" അത് നീ ആക്കിക്കോ എന്നാലും ഇതിന് ഞാന്‍ വേറെ ചാര്‍ജ് ചെയ്യും"

"ശരി എന്നാല്‍ ഞാന്‍ നിനക്കു ചെലവ് ചെയ്യാം"

അത് കൊള്ളാം, ഇവനെ ഇന്നു മുടിപ്പിക്കണം, ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, ബ്രേക്ക് ഫാസ്റ്റ് വേണ്ട എന്ന് വെക്കാം, പണി കഴിഞ്ഞ ഉടനെ രണ്ടു മില്‍ക്ക് ഷേക്ക്‌ വിത്ത് ഐസ് ക്രീം, പിന്നെ കുറച്ചു മൂവീസ് സി ഡി വാങ്ങിപ്പിക്കണം, പറ്റിയാല്‍ ഒരു ടീ ഷര്‍ട്ടും, പിന്നെ ഒരു ബിയര്‍, എ സി ബാറില്‍ നിന്നും മതി, ബസ്സ് സ്ടണ്ടിനടുത്തുള്ള ബാര്‍ മതി, പിന്നെ ടോപ്പ് ഫോറം ഹോട്ടലില്‍ നിന്നും mixed ഫ്രൈഡ് റൈസ് വിത്ത് എക്സ്ട്രാ ചിക്കന്‍, അല്ലെങ്കില്‍ വേണ്ട mixed ഫ്രൈഡ് റൈസ് വിത്ത് എക്സ്ട്രാ prowns മതി, കൂടെ ചില്ലി ചിക്കനും അത് കഴിഞ്ഞു ഒരു സിനിമ, ഇവിടെ gladiator കളിക്കുനുട് എന്ന് കേട്ടു, അത് കഴിഞ്ഞു ജ്യൂസ്‌, പിന്നെ തിരിച്ചു പോവാം.

"websitinu വേണ്ട കണ്ടന്റ് ഒക്കെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്", ടിറ്റോ പറഞ്ഞു.

ഞങ്ങള്‍ coimbatore ബസ്സ് സ്ടണ്ടിനടുത്തുള്ള ഒരു ബ്രൌസിന്ഗ് സെന്റെറില്‍ കയറി. ടിറ്റോ കണ്ടന്റ് തന്നു ഒന്നും മനസിലാവുന്നില്ല, is വേണ്ടിടത്ത് വാസ്, have വേണ്ടിടത്ത് had മൊത്തം പ്രശ്നം.

"ഇതനോട നീ എഴുതിയ കണ്ടന്റ്," ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു, "you know kerala university is a bad university, no certificate giving, we go there and come here, nothing doing, need leave" പണ്ടു എന്തിനാ ലീവ് എടുത്തത്‌ എന്ന് ചോദിച്ച ടീച്ചറോട് പറഞ്ഞതാ, universitiyil പോയിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല എന്ന്.

"എടാ ഉവേ അത് നീ ഒന്നു ശരിയാക്കിയ മതി"

മൂന്നു മണികൂര്‍ കുത്തി ഇരുന്നു വെബ്‌സൈറ്റ്‌ ഉണ്ടാക്കി അപ്‌ലോഡ് ചെയ്തു, എല്ലാം കഴിഞ്ഞു ഇമെയില്‍ അഡ്രസ്സും വെബ്‌സൈറ്റ് അഡ്രസ്സും ഒരു കടലാസ്സില്‍ എഴുതി ടിട്ടോക്ക് കൊടുത്തു, കടലാസ്സ്‌ ഭദ്രമായി മടക്കി പോക്കെറ്റില്‍ വച്ചു.

"ഇനി നമുക്കു വല്ലതും കഴിക്കാം", എന്ന് പറഞ്ഞു കൊണ്ടു ടിറ്റോ എന്നെയും കൂട്ടി തൊട്ടടുത്ത മലയാളി ഹോട്ടലില്‍ കയറി, ഇപ്പോള്‍ തന്നെ രണ്ടര ആയി ഇനി പരിപാടി ഒന്നും നടക്കില്ല, വേറൊരു ദിവസം ഇവനെ കൊണ്ടു ചെലവ് ചെയ്യിക്കാം, ഞാന്‍ മനസ്സില്‍ കരുതി. വെയിറ്റര്‍ വന്നപ്പോള്‍ ടിറ്റോ മത്തിക്കറി യും ചോറും ഓര്‍ഡര്‍ ചെയ്തു, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ടിറ്റോ പറഞ്ഞു.

"ഞാന്‍ ഇനി ചെലവ് ചെയ്തില്ല എന്ന് നീ പറയില്ലല്ലോ"

കഴിച്ചു കൊണ്ടിരുന്ന മത്തിയുടെ മുള്ള് എന്റെ തൊണ്ടയില്‍ കൊണ്ടത് പോലെ തോന്നി, "ഇതാണോ ചെലവ് ചെയ്യാം എന്ന് പറഞ്ഞതു", ഒരു നിമിഷം എന്റെ മനസിലൂടെ മില്‍ക്ക് ഷേക്ക്‌, ഫ്രൈഡ് റൈസ്, സിനിമ, സി ഡി, ടീ ഷര്‍ട്ട്‌, ജ്യൂസ്‌ എല്ലാ കടന്നു പോയി അവിടെ മത്തി കറി വന്നു നിറഞ്ഞു.

ടിറ്റോ എഴുന്നേറ്റു കയ്യി കഴുകി ബില്‍ കൊടുത്തു, കയ്യി കഴുകുന്ന സ്ഥലത്തു സോപ്പ് ഇല്ലാത്തതു കാരണം എന്റെ കയ്യി മീന്‍ മണത്തു,

"എടാ ഇവിടെ സോപ്പ് ഇല്ല" ഞാന്‍ പുറത്തേക്ക് നടക്കുമ്പോള്‍ പറഞ്ഞു.

"പിന്നെ എട്ടു രൂപ മത്തിക്കറിയും പതിനഞ്ചു രൂപ ചോറും ഉള്ള സ്ഥലത്തു നിനക്കു lux സോപ്പ് കൊണ്ടുവേക്കമെട ................ നിനക്കു വേറെ ഒന്നും ................................"

തിരിച്ചു ബസില്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു, ആരെങ്കിലും എന്റെ ആദ്യ ശമ്പളം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ ഞാന്‍ പറയേണ്ടിവരുമല്ലോ

"മത്തിക്കറി" എന്ന്

ടിറ്റോയുടെ ബിസിനസ്സ് വിജയിച്ചു, ഒരുപാടു അഡ്മിഷന്‍ നടത്തി നല്ല കാശുണ്ടാക്കി, കാറും estatum മെഡിക്കല്‍ സ്റ്റോറും വാങ്ങിച്ചു, എം സി എ പാസായി, കല്യാണം കഴിച്ചു, രണ്ടു കുട്ടികളുടെ അച്ഛനായി, കുവൈറ്റില്‍ നല്ല നിലയില്‍ ജോലി ചെയ്യുന്നു, ഇടയ്ക്ക് കുവൈറ്റ് നമ്പറില്‍ നിന്നും ഫോണ്‍ വന്നു എടുക്കുമ്പോള്‍.

"എടാ ............... മോനേ നീ ജീവിച്ചിരിപ്പുണ്ടോ ......................... ഡാ ....................ഫ ..................... കു ......... ...................."

എന്ന് കേള്‍ക്കുമ്പോള്‍ അത് ടിറ്റോ ആണെന്ന് എനിക്ക് മനസിലാവും, എന്റെ ആദ്യത്തെ ജോലി ദായകന്‍.



Comments

  1. വൈകിട്ടൊരു ദിവസം സനുവിനെയും ഹരിയെയും കാണാനാണ് ചെന്നിമലക്ക് പോയത്. ലോഡ്ജില്‍ എത്തിയപ്പോള്‍ ആണ് അറിഞ്ഞത് . രണ്ടു എം സി എ കിടാങ്ങള്‍ പാലാക്കാര് വന്നിട്ടുണ്ടെന്ന്. എടാ.. അചായന്മാരാ രണ്ടു തടിമാടന്‍ മാര്.. സൂഖിച്ചു പൊക്കോ ..സാനുവിന്റെ ഉപദേശം.. എന്നാലും നമ്മള്‍ വിട്ടുകൊടുക്കാമോ..പോയി ഞാനും സജുവും ..താഴത്തെ നിലയിലെ റൂമില്‍ നില്ക്കുന്നു..രണ്ടു തടിമാടന്‍ അച്ചായന്മാര്‍..ഞങ്ങളോ രണ്ടു ശുഷ്കിച്ച മനുഷ്യരും..എന്നാ തിന്നാന്‍ ആടാ ..........മോനേ എങ്ങോട്ട് ഉണ്ടാക്കിയത്..സുജുവിന്റെ ഇന്ട്രൊടക്ഷന്‍...എന്നാടാ നിന്റെ തിരുനാമം..ടിറ്റോ..കൂടത്തിലെ പൊക്കം കുറഞ്ഞവന്‍ പറഞ്ഞു.. ഫ...മോനേ..പട്ടിക്കിടുന്ന പെരാണോടാ മനുഷ്യനിടുന്നത്.. അവനൊരു നോട്ടം നോക്കി.. ചന്ക് ഒന്നു കാളി. അവന്റെ ഒരു കൈക്കില്ല.. എന്നാലും ധൈര്യം സംഭരിച്ച് അറിയാവുന്ന തെറിയെല്ലാം പ്രയോഗിച്ചു..പിന്നെ കുറെ.. സ്ഥിരം നമ്പരുകള്‍ ... ലവന്മാര് വീഴുമോയെന്ന് അറിയണമല്ലോ.. പൊക്കം കുറഞ്ഞ തടിയന്‍ തലകുനിച്ചു നില്‍പ്പാണ്..ഇവന്‍ തല പൊക്കിയാല്‍ അടി പൊട്ടും..ഞാന്‍ സുജുവിനൊടു അടക്കം പറഞ്ഞു.. എനാടാ........മോനേ നിന്റെ കഴുത്തിന്റെ ബോള്‍ട്ട് ഇളകിയോ.. സുജുവിന്റെ ചോദ്യം...അവന്‍ തല പോക്കുന്നില്ല..ഇതു പ്രശ്നം തന്നെ...വലിയുന്നതാണ് നല്ലത്.. പക്ഷെ സുജു വിടുന്ന മട്ടില്ല..നേരെ നോക്കടാ.......@#^%&* സജു അവന്റെ താടിക്കൊരു തട്ട് കൊടുത്തു...എന്താണ് സംഭവിക്കുന്നതെന്ന് എനക്ക് ആദ്യം മനസ്സിലായില്ല.. വലിയൊരു ശബ്ദം...ദാ ആ തടിമാടന്‍ നിന്നു വലിയ വായില്‍ കരയുന്നു.. ഞാനും സുജുവും പരസ്പരം നോക്കി.. ശബ്ദം കെട്ട് സാനുവും ഹരിയും വന്നു.. പിന്നെ കരച്ചിലൊക്കെ നിര്‍ത്തിച്ചു ചെന്നിമാലയിലെ അണ്ണന്റെ ടീ ഷോപ്പില്‍ നിന്നും ചായയും വടയുമൊക്കെ വാങ്ങിക്കൊടുത്തു സംഗതി സോള്‍വാക്കി.. അതാണ്‌ ടിറ്റോ.... എന്റെ വക്കീല്‍ സാറേ എന്നാ ഒണ്ടു വിശേഷം...

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ