Skip to main content

വെള്ളി പാത്രങ്ങളുടെ കിലുക്കം

ബാത്‌റൂമില്‍ നിനും തിരിച്ചു വന്നപ്പോള്‍ പപ്പാ ചുവരിലെ ടിഇവിയില്‍ നോക്കി കൊണ്ടു കിടക്കുകയായിരുന്നു കൈ വിരലുകള്‍ remotil സഞ്ഞരിക്കുകയായിരുന്നു.

"സിസിലി നീ ആദിത്യനും രാധയും മറ്റു ചിലരും വയിചിടുണ്ടോ"

പപ്പയുടെ ചോദ്യം കേടു സിസിലി അധ്ഭുട പെട്ട്, ആശുപത്രി കിടക്കയില്‍ കിടന്നു പപ്പയെണ്ട ഇങ്ങനെ ചോദിക്കുന്നത്.

"വയിചിടുണ്ടോ സിസിലി, മുകുന്നറെ, നമ്മുടെ മയ്യഴി പുഴ കാരന്റെ "

"ഇല്ല പപ്പാ എന്താ ചോദിയ്ക്കാന്‍"

"ആ നോവല്‍ ഒരു പ്രതെയ്ക രീതിയില്‍ ആണ് എഴുതിയിരിക്കുനത്, തുടക്കം പടിനന്ജം ആദ്യയമോ മറ്റോ ആണ് , പിന്നീട് എല്ലാ ആദ്യയങ്ങളും മറിയും മറിഞ്ഞും അന്ന്, എങ്കിലും വായിച്ചു കഴിയുമ്പോള്‍ എല്ലാം മനസ്സില്‍ കൃത്യമായി നില്കും, കഥാ പാത്രങ്ങളുടെ പേരും സ്ഥലങ്ങളും എല്ലാം മാറി മറയുന്നു, പക്ഷെ അവസമാനം എല്ലാ മനസ്സില്‍ പതിഞ്ഞു നില്ക്കും, ജീവിതവും അങ്ങിനെയാണ് എല്ലാം തകിടം മരിച്ചലുകള്‍ക്കും ഒടുവില്‍ മരണം"

ഇത്രയും പറഞ്ഞു പപ്പാ മൌനത്തിലേക്ക്‌ മുഴുകി. പത്താമത്തെ നിലയില്‍ നിന്നും പുറത്ത് റോഡില്‍ പോയി കൊണ്ടിരുന്ന വാഹനങ്ങളുടെ വെളിച്ചം നോക്കി സിസിലി അല്‍പ നേരം നിന്നു. മമ്മയുടെ മരണത്തോട് കൂടിയാണ് പപ്പാ പൂര്‍ണമായും മദ്യതിനടിമയായത്‌.
തിരക്കില്‍ നിന്നും തിരക്കിലെക്കുള്ള യാത്രക്കിടയില്‍ വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍, വീട്ടില്‍ കൂടിയിട്ടിരുന്ന മദ്യ കുപ്പികള്‍ കണ്ടു സിസിലി അധ്ബുടപെട്ടിരുന്നു. അന്ന് പപ്പാ പറഞ്ഞതു അത് അന്ജാര് മാസതെതനെന്നു, അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാടു വയ്കി പോയിരുന്നു. ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.

" ഈ പ്രായത്തില്‍ ലിവര്‍ ട്രന്‍സ്പ്ലന്റ്റേന്‍ ആലോചിക്കുകയെ വേണ്ട"

കഴിഞ്ഞ പത്തു ദിവസമായി ആശു പതൃയില്‍, ലീവ് അനുവടിക്കിലെങ്ങില്‍, തന്റെ രേസിഗ്നറേന്‍ സ്വികരിക്കന്മ എന്ന് പറഞ്ഞാണ്‌ കമ്പനിയില്‍ നിനും പോണത്. ഡെഡ് ലൈനുകള്‍, ടാസ്ക്‌ കംപ്ലെറേന്‍, ടെസ്റ്റിങ്ങ്, സോഫ്റ്റ് റിലീസ്, ഹാര്‍ഡ് റിലീസ്, ഫുള്‍ റിലീസ് എല്ലേറ്റില്‍ നിന്നും ഒരു ഒളിച്ചോട്ടം.

"നീ വെള്ളി പത്രങ്ങളുടെ കിലുക്കം കേള്കുന്നുടോ"

"എന്താ പപ്പാ ചോദിക്കുനത് ഇവിടെ എവിടെയാ വെള്ളി പത്രം"

"നിനക്കൊരു പക്ഷെ കേള്‍ക്കാന്‍ പറ്റില്ല, അത് എനിക്ക് മാത്രമെ കേള്‍ക്കാന്‍ കഴിയു"

"പപ്പാ ഉറങ്ങാന്‍ നോക്ക് നേരം ഒരുപാടായി"

സിസിലി ഉറങ്ങാന്‍ കിടനിട്ടും ഉറക്കം വന്നില്ല. എ സി യുടെ തണുപ്പ് കൂടുതലാണെന്ന് തോനിയപ്പോള്‍ എഴുനേറ്റു എ സി യുടെ രേഗുലടോരിനടുതെക്ക് ചെന്നു. പപ്പയുടെ കിടപ്പില്‍ എന്തോ ഒരു പന്തികേട്‌ തോന്നി, കായ്കള്‍ രണ്ടും നെഞ്ചത്ത് പിണച്ചു കെട്ടി, ശതമായ പുഞ്ചിരി ചുണ്ടില്‍ വച്ചു പപ്പാ കിടക്കുന്നു. സിസിലി മെല്ലെ എമര്‍ജന്‍സി ബട്ടണില്‍ വിരല്‍ അമര്‍ത്തി. രണ്ടു മിനിട്ടിനുള്ളില്‍ രണ്ടു നുര്സുമാര്‍ വന്നെത്തി. പപ്പയെ പരിശോടിച്ച അവര്‍ സിസിളിയോടായി പറഞ്ഞു.

"കഴിഞു എന്ന് തോനുന്നു, ഞങ്ങള്‍ ഡോക്ടറെ വിളിക്കാം"

പതിനാന്ച്ചു മിനിറ്റിനകം ഡോക്ടര്‍ മാര്‍ എത്തി വാര്ത്താ സ്ഥിരികരിച്ചു. ഒന്നും ചെയ്യാനില്ലാതെ സിസിലി അല്‍പ നേരം ഇരുന്നു. ഭുമിയില്‍ അവസനിച്ചിരുന്ന അവസാന രക്ത ഭാണ്ടവും നഷ്ട പെടുന്നത് അവള്‍ നോക്കി നിന്നു.

അകലെ എവിടെയോ അപ്പോഴും വെള്ളി പത്രങ്ങള്‍ കിലുങ്ങി കൊണ്ടിരുന്നു.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...