Skip to main content

ഗുഡ്‌സ് വാഗണിന്റെ എൻജിൻ



അൻപത്തി മൂന്നാമത്തെ വയസി, റെയിൽവേ യി നിന്നും വോളിന്ററി റിട്ടയ മെന്റ് എടുത്തു പിരിഞ്ഞിട്ടു ഇന്നേക്ക് രാമചന്ദ്ര പത്തു വർഷം തികച്ചിരുന്നുനാട്ടിൻ പുറത്തെ തന്റെ അച്ഛ പണിത വീട്ടിൽ ഒരിക്ക പോലും തന്നെ ഏകാന്ത വേട്ട ആടുന്നില്ല എന്ന് അദ്‌ഭുതത്തോടെ രാമൻ ഓർത്തുചിട്ടയായ ജീവിതചര്യക രാമനെ ആരോഗ്യവാനും ഊർജസ്വലനും ആക്കിയിരുന്നു അറുപത്തി മൂന്നാം വയസിലും ഒരു അമ്പതു വയസുകാരന്റെ ചുറു ചുറുക്കോടെ ആയിരുന്നു രാമന്റെ ജീവിതം.   

 

രാവിലെ നാലുമണിക്ക് ഉണരുക, വെറും വയറ്റി ഒരു നാരങ്ങാ വെള്ളം കുടിച്ചു നാലു കിലോമീറ്റ നടക്കുക, അതിനിടയി ചെവിയിലെ ഹെഡ് ഫോണി ഇഷ്ട ഗാനങ്ങ കേൾക്കുക, ആറു മണി മുത എട്ടു മണി വരെ പാചകംപിന്നെ കുളിച്ചു വസ്ത്രം മാറി, വീടിനു ചേർന്നുള്ള വായന മുറിയി താ കഴിഞ്ഞ പത്തു വർഷം ആയി നടത്തുന്ന ഓഫീസി ചെന്നിരിക്കുകകമ്പ്യൂട്ട അനുബന്ധി ആയ കാര്യങ്ങ , ഫോം പൂരിപ്പിക്കുക , ഓൺലൈ ബുക്കിംഗ് ഇവ നാട്ടുകാർക്കായി ചെയ്തു കൊടുക്കുകഅമ്പതു മീറ്റ മാറി വില്ലേജ് ഓഫീസും മറ്റും ഉള്ളത് കൊണ്ട് ധാരാളം ആളുകൾ വരാറുണ്ട്അവർ വല്ലതും കൊടുത്താ രാമൻ വാങ്ങും , അല്ലാതെ ആരോടും ഒന്നും ചോദിക്കില്ലവൈകിട്ട് നാലു മാണി ആവുമ്പോ ഓഫീസും വീടും അടച്ചു കടയി പോയി പിറ്റേന്നേക്കുള്ള സാധങ്ങ വാങ്ങിക്കും. 

 

ആഴ്ചയിൽ ഒരു ദിവസം ബീവറേജിൽ പോയി കുപ്പി വാങ്ങും, ആറു മണിക്ക് മേൽ കഴുകി ടിവിയിൽ വല്ലതും കണ്ടുകൊണ്ട് പിറ്റേന്ന് രാവിലേക്കു ആവശ്യം ഉള്ള പച്ചക്കറികളും മറ്റും മുറിച്ചിടും.  ഏഴുമണിക്ക് ഒരു പെഗ് , എട്ടു മണിക്ക് ഒരു പെഗ് , എട്ടരയ്ക്ക് അത്താഴം, ഒന്പതരക്ക് ഉറക്കം.  ഏതാണ്ട് പത്തു വർഷത്തിന് മുകളിലായി രാമന്റെ ജീവിതം ഒരേ റെയിപാളത്തിലൂടെ കടന്നു പോവുകയാണ്. 

 

ശനിയാഴ്ച പൊതുവെ തിരക്ക് കുറവാണ്, അപ്പോൾ രാമൻ തന്റെ വീടിനെ കുറിച്ച് ആലോചിക്കും.  അച്ഛൻ പണിത പഴയ ഓടിട്ട വീടാണ്.  ഇതൊന്നു പുതുക്കി പണിതാലോ എന്ന്, പിന്നെ ആലോചിക്കും, അച്ഛനും അമ്മയും ഇവിടെ എവിടെയോ ഉണ്ട് , ഒന്നും മാറ്റാതെ വെക്കാം എന്നും.  ഒരു ഇളം മയക്കത്തിഊർന്നു വീണപ്പോൾ ആണ് ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ടത്.  ആരാണ് ഈ സമയത്തു വീട്ടിൽ വന്നത് എന്ന അത്ഭുദത്തിൽ രാമൻ ഓഫീസിൽ നിന്നും പുറത്തിറങ്ങി.  വീടിന്റെ കോലായിൽ രണ്ടു സ്ത്രീകനിൽക്കുന്നു. 

 

“എന്തെങ്കിലും ഫോം ഫിൽ ചെയ്യാൻ ആണെങ്കിൽ ഇങ്ങോട്ടു വരാം ” 

 

രാമൻ ഉറക്കെ വിളിച്ചു പറഞ്ഞു. 

 

“അല്ല ഞങ്ങൾ വീട്ടിലേക്കു വന്നതാണ്”. കൂട്ടത്തിഅല്പം പ്രായകൂടുതൽ ഉള്ള സ്ത്രീ പറഞ്ഞു.  രാമൻ പതുക്കെ മുറ്റത്തൂടെ നടന്ന് കോലായിൽ കയറി, നാലുമണി വെയിലിൽ നിന്നും കയറിയപ്പോകണ്ണിന്റെ കാഴ്ച ശരിയാവാൻ അല്പം സമയം എടുത്തു.  അന്പതിനു അടുത്ത് പ്രായം ഉള്ള ഒരു സ്ത്രീ കൂടെ ഒരു ഇരുപത്തിഅഞ്ചിനു അടുത്ത് പ്രായം ഉള്ള ഒരു പെൺകുട്ടിഒരാൾ സാരിയും മറ്റെയാചുരിദാറുമാണ് വേഷം. 

 

“എനിക്ക് മനസിലായില്ല കേട്ടോ, എവിടെയോ കണ്ടത് പോലെ പക്ഷെ ശരിയ്ക്ക് അങ്ങ് കിട്ടുന്നില്ല” 

 

രാമൻ അല്പം സംശയത്തോടെ പറഞ്ഞു . 

 

ഞങ്ങൾ അതാ ആ വീട്ടിൽ പുതുതായി താമസിക്കാൻ വന്നതാണ്” 

 

എന്ന് പറഞ്ഞു, കൂട്ടത്തിൽ പ്രായം തോന്നിയ സ്ത്രീ റോഡിന്റെ എതിർ വശത്തു അല്പം മാറിയുള്ള വലിയ ഒരു ഇരുനില കെട്ടിടം ചൂണ്ടി കാണിച്ചു. 

 

“ആണോ ഞാൻ ശ്രദ്ധിച്ചില്ല, കുറെ നാളെയോ “ 

 

“ഇല്ല മൂന്ന് മാസം , എന്റെ പേര് സുജാത ഇതെന്റെ മകൾ ഐശ്വര്യ, ഞാൻ ഇവിടെ അടുത്തുള്ള ഗവണ്മെന്റ് പ്ലസ് ടു വിൽ ടീച്ചർ ആണ് , ഇവൾ സോഫ്റ്റ്‌വെയഎഞ്ചിനീയർ ആണ് , എറണാകുളത്തു, ലീവിൽ വന്നതാണ്”. സുജാത പറഞ്ഞു നിർത്തി . 

 

മോൾടെ കല്യാണം കഴിഞ്ഞോ” രാമൻ ഐശ്വര്യയെ നോക്കി ചോദിച്ചു. 

 

“ഇല്ല നോക്കുന്നുണ്ട്” സുജാത ആണ് മറുപടി കൊടുത്തത് “പിന്നെ ഇപ്പോഴത്തെ കുട്ടികൾ അതൊക്കെ സ്വന്തമായി അല്ലെ കണ്ടെത്തുന്നത് ?” 

 

രാമൻ അല്പ നേരം രണ്ടു പേരെയും നോക്കി പിന്നെ സുജാതയെ നോക്കി ഇരുന്നു, തന്റെ മനസ്സിമനസിൽ തെറ്റായ ചിന്തകൾ ഒന്നും വരരുതേ എന്ന് രാമൻ പ്രാർത്ഥിച്ചു, മൗനം വല്ലാതെ അലട്ടിയപ്പോൾ സുജാത ചോദിച്ചു. 

 

“ഇവിടെ കറണ്ട് ബില്ല് വന്നോ, ഇത്തവണ ഞങ്ങൾക്ക് അല്പം കൂടുതൽ പോലെ തോന്നി , സാദാരണ ഇവിടെ അങ്ങനെ ആണോ എന്ന് അറിയാൻ വന്നതാ” സുജാത കൗതുകത്തോടെ രാമനെ നോക്കി. 

 

രാമൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കറണ്ട് ബില്ല് എടുത്തു നോക്കി പറഞ്ഞു, “ശരിയാ ഇത്തവണ കൂടുതൽ ഉണ്ട് , എണ്ണൂറു രൂപ ആയി “ 

 

ഞാൻ തിങ്കളാഴ്ച ബില്ല് അടക്കാൻ പോവുന്നുണ്ട്, വേണമെങ്കിൽ ഇതും കൂടെ അടച്ചോളാം “ സുജാത പറഞ്ഞു. 

 

“ആണോ, എങ്കിൽ വലിയ ഉപകാരം ആയിരിക്കും , ഞാഓൺലൈനിൽ അടക്കാൻ നോക്കിയിട്ടു പറ്റിയില്ല” 

 

രാമൻ ബില്ല് സുജാതയ്ക്ക് കൊടുത്തു, “ഞാൻ പൈസ എടുത്തിട്ട് വരാം” 

 

“വേണ്ട , ഞാൻ അടച്ചിട്ട് തന്നാൽ മതി “ 

 

സുജാത അങ്ങനെ പറഞ്ഞപ്പോരാമന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.  രാമൻ ഒരു നിമിഷം സ്നേഹ പൂർവം സുജാതയെ നോക്കി, സുജാത തിരിച്ചും, ഐശ്വര്യ പുറത്തു എന്തോ നോക്കി ഇരുന്നു. 

 

എന്നാഞങ്ങൾ ഇറങ്ങട്ടെ ” കറണ്ട് ബില്ല് ബാഗിൽ ഇട്ടു സുജാത എഴുനേറ്റു ഒപ്പം ഐശ്വര്യയും. 

 

ചായ കുടിച്ചിട്ട് പോവാം എന്ന് രാമന് പറയണം എന്നുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല.  സുജാതയും ഐശ്വര്യയും വഴിയിലൂടെ നടന്നു പോവുന്നത് രാമൻ നോക്കി നിന്നു. അവരെ വീണ്ടും കാണണം എന്ന് രാമന് തോന്നി , കാശ് വാങ്ങാൻ വരുമല്ലോ അപ്പോൾ കാണാം . 

 

ഗേറ്റ് കടന്നപ്പോൾ സുജാത ബാഗിൽ നിന്നും കറണ്ട് ബില്ല് , ഫോൺ ബില്ല് , ഇന്റർനെറ്റ് ബില്ല് , കേബിൾ ബില്ല്  എല്ലാം എടുത്തു ഐശ്വര്യയുടെ കയ്യിൽ കൊടുത്തു എന്നിട്ടു പറഞ്ഞു. 

 

“ഇന്ന് തന്നെ മറക്കാതെ എല്ലാം നീ ഓൺലൈനിൽ അടക്കണം, അച്ഛന്റെ ഓൺലൈഅക്കൗണ്ട് ഡീറ്റൈൽസും ബാങ്കിന്റെ അക്കൗണ്ട് സിം കാർഡും ഉണ്ടല്ലോ ?  പലചരക്കു കടയിലെ കാശും , പാലിന്റെയും പത്രത്തിന്റെയും കാശും ഞാൻ കൊടുത്തിട്ടുണ്ട് “ 

 

ഞാഅടച്ചോളാം ” ഐശ്വര്യ തലയാട്ടി കൊണ്ട് പറഞ്ഞു , പിന്നെ പതുക്കെ ചോദിച്ചു  

 

അച്ഛൻ എന്താ അമ്മെ നമ്മളെ രണ്ടു പേരെയും മാത്രം മറന്നത് ?” 

 

“നമ്മളെ മാത്രം അല്ലല്ലോ , അച്ഛൻ ഉണ്ടാക്കിയ ഈ വീടും മറന്നില്ലേ ? പിന്നെ അച്ഛൻ സുഖമായി കഴിയുന്നില്ലേ നമ്മുടെ കൺവെട്ടത്തു തന്നെ , നമുക്ക് അതിനേക്കാകൂടുതൽ എന്ത് വേണം ?” 

 

ഗേറ്റ് തുറന്ന് വീട്ടിലേക്കു നടന്ന് കൊണ്ടിരുന്നപ്പോൾ സുജാത പറഞ്ഞു . 

 

രാമേട്ടൻ പണ്ട് ഗുഡ്‌സ് ട്രെയിനിന്റെ  ഗാർഡ് റൂമിൽ ഡ്യൂട്ടി ഉണ്ടായിരുന്നപ്പോൾ പറയുമായിരുന്നു , ജീവിതം അത് പോലെ ആണെന്ന് , മുന്നിലെ എൻജിമാറിയാൽ  പോവുന്ന പാളവും മാറുമെന്ന്.  അച്ഛന്റെ ട്രെയിവേറൊരു പാളത്തിൽ കൂടിയാണ് പോവുന്നത് എന്ന് കരുതിയാൽ മതി “ 

 

മുഖത്തു വന്ന കരച്ചിൽ , സാരി തലപ്പ് കൊണ്ട് തുടച് , സുജാത  ഉറച്ച കാവെപ്പോടെ വീട്ടിലേക്കു കയറി , അകലെ ഏതോ ഗുഡ്‌സ് ട്രെയിനിന്റെ കൂവൽ കേട്ടു. 

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...