Skip to main content

മോഡേണ്‍ ഹോട്ടലിലെ മട്ടന്‍ ചാപ്സ്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലവും വരുന്ന സ്ഥിരം പനി വന്നു പോയി, ഒരാഴ്ചത്തെ വീട് വാസവും പി എം കെ ഡോക്ടറുടെ മൂന്ന് നിറത്തില്‍ ഉള്ള ഗുളികകളും കഴിഞ്ഞു കുട്ടപ്പനായി തിങ്കളാഴ്ച സ്കൂളില്‍ പൂവാന്‍ പുറപെട്ടു.  ചിലവിനുള്ള കാശ് തന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു 

"നീ ഉച്ചക്ക് എവിടെ  നിന്നാ ഭക്ഷണം കഴിക്കുന്നത്‌?"

"സന്പാദില്‍ നിന്നും"

"ആ നീ ഒരു കാര്യം ചെയ് ഇന്ന് മുതല്‍ അവിടെ ജയഭാരതിയുടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് മോഡേണ്‍, ഇന്ന് മുതല്‍ അവിടെ നിന്നും ഊണ് കഴിച്ചാല്‍ മതി, അവിടെ അര ഊണ് കിട്ടും അത് വാങ്ങിച്ചു കഴിച്ചോ"

"ശരി"

അച്ഛന്‍ എനിക്ക് രണ്ടര രൂപ തന്നു, ഒരു രൂപ എഴുപതഞ്ച്ജു പൈസ അര ഊണിനും, ബാകി ബസ്സിനും.  ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നു.  ദിവസവും എന്റെ മുന്നിലൂടെ മുട്ട റോസ്റ്റും, മീന്‍ പൊരിച്ചതും, മട്ടന്‍ ചാപ്സും  കടന്നു പോയി, പക്ഷെ അന്നൊരു vegitarian ആയിരുന്ന എന്നെ അതൊന്നും ഭാധിച്ചില്ല,

പിന്നെയും വര്‍ഷങ്ങള്‍ കടന്നു  പോയി, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ എത്തി, അര ഊണിന്റെ വില മൂന്ന് രൂപ ഇരുപതഞ്ഞു പൈസ ആയി, എന്റെ അനിയന്‍ അപ്പു എന്റെ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു.

അച്ഛന്‍ എന്റെ അലവന്‍സ് കൂട്ടി പത്തു രൂപ  ആക്കി എന്നിട്ട് പറഞ്ഞു 

"ഇവനും കൂടി ചോറ് വാങ്ങിച്ചു കൊടുക്കണം"

അപ്പു എന്നെ ഒന്ന് ദയനീയ മായി നോക്കി.  ഉച്ചക്ക് പതിവ് അര ഊണ് കഴിഞ്ഞു ഹോട്ടലില്‍ നിന്നും പുറത്തു വന്നപ്പോള്‍ അവന്‍ ചോദിച്ചു.

"എന്താ നമുക്ക് കുറച്ചു ചോറ് തരുന്നത്, എനിക്ക് ശരിക്ക് വിശപ്പ്‌ മാറിയിട്ടില്ല"

"ഡാ ഇത് അര ചോറാ, നമ്മള്‍ കുട്ടികളല്ലേ, നമുക്കിത്ര മതി"

"പിന്നെ നമുക്കെന്താ മീനും മുട്ടയും ഇറച്ചിയും ഒന്നും തരാതെ?"

"ഡാ അതൊക്കെ സ്പെഷ്യല്‍ ആണ്, സ്കൂള്‍ കുട്ടികള്‍ക്ക് അതൊന്നും വേണ്ട"

എന്റെ ഉത്തരം അവനെ അത്ര തൃപ്തി പെടുത്തിയില്ല എന്ന് തോനുന്നു, വയ്കീടു വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അവന്‍ ചോറിന്റെ അളവ് കുറവാണ് എന്ന് അച്ഛനോട് പറഞ്ഞു.  മീനിന്റെയും മുട്ടയുടെയും കാര്യം പറഞ്ഞില്ല എന്ന് തോന്നുന്നു.  അച്ഛന്‍ എന്നെ വിളിച്ചു ചോദിച്ചു 

"നീ  എന്താ ഇവന് ചോറ് കുറച്ചു വാങ്ങിച്ചു കൊടുത്തത്?"

"എന്റെ കയ്യില്‍ അത്രയേ പൈസ ഉണ്ടായിരുന്നു "

"അത് വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ ?"

അങ്ങനെ ഞങ്ങള്‍ ഫുള്‍ ഊണിന്റെ കാശു വാങ്ങിക്കാന്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്പു പറഞ്ഞു.

"എനിക്ക് മോഡേണ്‍ ഹോട്ടലില്‍ നിന്നും ചോറ് വേണ്ട ഞാന്‍ വേറെ എവിടെ എങ്കിലും പോയി കഴിച്ചോളാം"

അങ്ങനെ അന്ന് മുതല്‍ അവന്‍ അച്ഛന്റെ കയ്യില്‍ നിന്നും ഊണിന്റെ കാശു വാങ്ങിച്ചു കഴിക്കാന്‍ തുടങ്ങി.  അവനെ അങ്ങനെ മോഡേണ്‍ ഹോട്ടലില്‍  ഊണിനു കാണാതായി.  രണ്ടു മൂനാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ മോഡേണ്‍ ഹോട്ടലില്‍ കഴിക്കാന്‍ ചെന്നു അപ്പോഴതാ അവന്‍ അവിടെ ഇരുന്നു ഊണ് കഴിക്കുന്നു.  വെറുതെ കഴിക്കുകയല്ല ഫുള്‍ ഊണിനു കൂടെ മട്ടന്‍ ചാപ്സും മുട്ട റോസ്റ്റും, എനിക്ക് ദേഷ്യം വന്നു, ഞാന്‍ ഇത് വരെ ഇതൊന്നും വാങ്ങിച്ചിട്ടില്ല പിന്നെ ഇവനെന്തിനാ ഇതൊക്കെ വാങ്ങിച്ചു തിന്നുന്നത്.  പതുക്കെ ദേഷ്യം അടക്കി ഞാന്‍ വിളിച്ചു 

"ഡാ അപ്പു "

ഊണ് കഴിച്ചു കൊണ്ടിരുന്നതിന്റെ രസം കളഞ്ഞതിന്റെ ദേഷ്യത്തില്‍ അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി, പിന്നെ ഒന്ന് ചിരിച്ചു വീണ്ടും ഊണില്‍  തിരിഞ്ഞു.

"നീ കഴിച്ചു കഴിഞ്ഞിട്ട് പുറത്തു വെയിറ്റ് ചെയ്യ്‌" ഞാന്‍ പറഞ്ഞു 

ഞാന്‍ ഊണ് കഴിഞ്ഞു പുറത്തു ചെന്നപ്പോള്‍ അപ്പു അവിടെ നില്പുണ്ട്,

"ഡാ നിനക്ക് ഇതൊക്കെ വാങ്ങിക്കാന്‍ എവിടുന്നാ കാശ്?"

"അതോ അത് ഞാന്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജയഭാരതിയില്‍ നിന്നും രണ്ടു പൊറോട്ട കഴിക്കും അവിടെ സാമ്പാര്‍ ഫ്രീയാ, ആ കാശൊക്കെ എടുത്തു വച്ച് വെള്ളിയയ്ഴ്ച്ച മോഡേണ്‍ ഇല്‍ നിന്നും മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും കഴിക്കും"

ഞാന്‍ കുറച്ചു നേരം ആലോചിച്ചു നിന്നു, അത് കൊള്ളമ്മല്ലോ, ഞാന്‍ പതുക്കെ ഒരു ചിരി ചിരിച്ചു.

ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു 

"സീയെട്ടാ വാ ഞമ്മക് ഇങ്ങനെ തിന്നാം"

അന്ന് മുതല്‍ ഞാനും അവന്‍റെ കൂടെ കൂടി വെള്ളിയ്ഴ്ചകളില്‍ മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും തിന്നാന്‍ തുടങ്ങി.

പക്ഷെ ഞാന്‍ പതുക്കെ ആ പരിപാടി നിര്‍ത്തി, കാരണം പൊറോട്ട എന്‍റെ വയറ്റിന് അത്ര പിടിച്ചില്ല, ഒരാഴ്ചത്തെ പി എം കെ യുടെ ചികിത്സ കഴിഞ്ഞു ഞാന്‍ വീണ്ടും മോഡേണ്‍ ഇല്‍  തിരിച്ചു പോയി.

--------------------

എന്‍ ബി : എന്‍റെ എല്ലാ സന്ധോഷതിലും ദുക്കതിലും എനിക്ക് തണലായി കൂടെ നില്‍ക്കുന്ന എന്‍റെ അനിയന് വേണ്ടി.

അക്ഷര തെറ്റുകള്‍ പൊറുക്കുക, എഡിറ്റര്‍ സഹകരിക്കുന്നില്ല.  അമേരിക്ക കാരന്‍ മലയാളം പഠിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.





Comments

  1. ഒരു കഥ എഴുതിയിട്ട് എട്ടു മാസം ആയി. വീണ്ടും തുടങ്ങുന്നു. എന്തോ ഒരു തുടക്കത്തിന്റെ മ്ലാനത.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...