Skip to main content

കേരള കഫെ - നല്ല കടുപ്പത്തില്‍ ഒരു കാപ്പി



മലയാളത്തില്‍ കഴിവുള്ള ഡയറക്ടര്‍ മാര്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ ചിത്രം.  പത്തു കഥകള്‍, പത്തു ഡയറക്ടര്‍ മാര്‍, ഒരു സിനിമ.   ഇംഗ്ലീഷ്, സ്പാനിഷ്‌, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നേരത്തെ പരീക്ഷിച്ചു കഴിഞ്ഞ ഇത്, മലയാളത്തിലെ ആദ്യ  പരീക്ഷണമാണ്. പത്തു കഥകളും ഒന്നിനൊന്നു മെച്ചം, നല്ല സംവിധാനം, നല്ല ക്യാമറ, നല്ല തിര കഥകള്‍.  പത്തു ചിത്രങ്ങളെ കുറിച്ച് ചെറിയ ഒരു അവലോകനം.

"കഥകളെക്കാള്‍ ഭാരമില്ലൊരു ഭൂമിക്കും
കഥകളെക്കാള്‍ ആഴമില്ല ഒരു  സമുദ്രത്തിനും
കഥയമമ കഥയമം, കഥകളതിസാഗരം കഥകളതിസാഗരം............"

1 നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍, ദിലീപ്, സുധീഷ്‌, നവ്യ നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ വരുന്നു.  ഗള്‍ഫ്‌ മലയാളികളുടെ സ്ഥിരം പല്ലവിയായ, "നാടും നാടിന്റെ മണവും, അവിടത്തെ കാറ്റും, മണ്ണും , മഴയും , .....". പിന്നെ നാട്ടില്‍ വരുമ്പോള്‍ ഇവിടെയുള്ള മുഴുവന്‍ കാര്യങ്ങളേയും വിമര്‍ശിക്കുകയും ചെയ്യുന്നതിനെ, കളിയാക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.  മനുഷ്യന്റെ സ്വാര്‍ഥതയുടെ നല്ല ഒരു ഉദാഹരണമായി ഈ ചിത്രം മാറുന്നു.

2 . ഐലെണ്ട് എക്സ്പ്രസ്സ്‌ : ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു അപകടത്തിലൂടെ എല്ലാം നഷ്ട്ടപെട്ട ഒരു കൂട്ടത്തിന്റെ, വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഒത്തു ചേരലിന്റെ കഥയാണ്‌.  അപകടങ്ങള്‍ മനുഷ്യന്റെ ജീവിധം എങ്ങനെ മാറ്റി മറിക്കുന്നു എന്നും, മനുഷ്യന്‍ അതിനെ  എങ്ങനെ തരണം ചെയ്യുന്നു എന്നും  ഇത് കാണിക്കുന്നു. പ്രിതിവിരാജ്‌, സുകുമാരി, ജയസൂര്യ, റഹ്മാന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ സ്വന്തം വേഷങ്ങള്‍ ഭദ്രമാക്കി.

3 . ലളിതം ഹിരന്യമയം : വയ്കാരിക ബന്ധം എത്ര, സങ്കീര്‍ണമാണ് എന്ന് കാണിക്കുകയും അത് ചിലപ്പോള്‍ എത്ര ലളിതമാവുന്നു എന്നും ഈ ചിത്രം കാണിക്കുന്നു. ഷാജി കൈലാസ്‌ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പുരുഷന്റെ ജീവിഥത്തിലെ രണ്ടു സ്ത്രികളെ കുറിച്ചും, അയാളുടെ മരണശേഷം അവര്‍ തമ്മിലുള്ള ബന്ധവും ചര്‍ച്ച ചെയ്യുന്നു.  സുരേഷ് ഗോപിയും ജ്യോതിര്‍മയിയും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു.

4 . മ്രിത്യുന്ജയം : മരണത്തിനു ശേഷം ഉള്ള ജീവിധം പ്രധി പാധിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത്, ഉദയ്‌ ആനന്ദന്‍ ആണ്.  തിലകന്‍, റിമ കല്ലുങ്ങള്‍ എന്നിവര്‍ പ്രധാന വേഷം ചെയ്തിരിക്കുന്നു.

5 . ഹാപ്പി Journey : കേരളത്തില്‍ സ്ത്രികള്‍ രാത്രി ഒറ്റയ്ക്ക് സന്ജരിക്കുമ്പോള്‍ നേരിടുന്ന പ്രശനങ്ങളും, അതിനു ഒരു പെണ്‍ കുട്ടി കണ്ടു പിടിച്ച വഴിയും ഈ ചിത്രം കാണിക്കുന്നു.  ജഗതി, നിത്യ മേനോന്‍ എന്നിവര്‍ പ്രദാന വേഷം കയ്കാര്യം ചെയ്യുന്നു.  അഞ്ജലി മേനോന്‍ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

6 . അവിരാമം : ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഉള്ള എളുപ്പ വഴി അത്മതത്യ ആണെന്നുള്ള മലയാളിയുടെ ചിന്താ രീതി അവലോകനം ചെയുന്നു.  സിദ്ധിഖ്‌‌െ, ശ്വേത മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍.

7 . ഓഫ്‌ സീസണ്‍ : വിദേശികള്‍ മുഴുവന്‍ പണക്കാര്‍ ആണെന്നും, അവര്‍ക്കിടയില്‍ ജോലിയും കൂലിയും ഇല്ലാത്തവര്‍ ഇല്ല എന്നുമുള്ള നമ്മുടെ ഊഹാങ്ങളെ, കളിയാക്കുകയും, അത് നര്‍മത്തില്‍ ചാലിച്ച് പറയുകയും ചെയ്തിരിക്കുന്നു. ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞരംമൂട് പ്രധാനം വേഷം കയ്കാര്യം ചെയ്തിരിക്കുന്നു.

8 . ബ്രിഡ്ജ് : അന്‍വര്‍ റഷീദ് എന്ന സംവിധായകനെ കുറിച്ച് എനിക്കുണ്ടായിരുന്ന എല്ലാ പ്രദീക്ഷകളും ഈ ചിത്രം തെറ്റിച്ചു "പഹയാ തനിക്കു ഇത്ര കഴിവുണ്ടോ? സമ്മധിച്ചു".  പ്രായം മനുഷ്യനെ ഒറ്റപെടുതുന്നതും, ആര്‍ക്കു വേണ്ടി ജീവിച്ചോ അവര്‍ തന്നെ ഉപേക്ഷിക്കുന്ന വാര്‍ധക്യത്തിന്റെ കയ്പ്പുനീര്‍, എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു കഥകളില്‍ ഒന്ന് ഇതാണ്.  സലിം കുമാര്‍, കല്പന, ശാന്താ ദേവി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.  ഈ മൂന്ന് പേരും എന്നും ഓര്‍ക്കപെടുന്ന വേഷങ്ങളാണ് ഇതില്‍ ചെയ്തിരിക്കുന്നത്.

9 . മകള്‍ : രേവതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ഇന്നത്തെ പെണ്‍ വാനിഭത്തിന്റെ ഒരു മുഖം കാണിക്കുന്നു,  ശ്രീനാഥ്, സോനാ നായര്‍ എന്നിവര്‍ വേഷങ്ങള്‍ കയ്കാര്യം ചെയ്തിരിക്കുന്നു.

10 . പുറം കാഴ്ചകള്‍ : സി വി ശ്രീരാമന്റെ ഇതേ പേരിലുള്ള കഥയെ സിനിമ ആകിയിരിക്കുന്നു , എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം.  ലാല്‍ ജോസ് ഒരിക്കല്‍ കൂടി സ്വന്തം കഴിവ് തെളിയിച്ചു.  മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാതെ, പുറം കാഴ്ചകള്‍ മാത്രം കണ്ടു പെരുമാറുന്ന നമ്മളെ കുറിച്ചുള്ളതാണ് ഈ ചിത്രം, ശ്രീനിവാസനും മമ്മൂട്ടിയും വളരെ നന്നായി വേഷം കയ്കരിയം ചെയ്തിരിക്കുന്നു.

ചിത്രത്തിന്റെ അന്ധ്യത്തില്‍ പത്തു കഥകളുമായി ഭന്ധ പെട്ട ചില കഥാപാത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കേരള കഫെ യില്‍ നിന്നും ഭക്ഷണം കഴിച്ചു ഒരേ ട്രെയിനില്‍ കയറി പോവുന്നതോടെ ചിത്രം അവസാനിക്കുന്നു.

ആദ്യമായാണു ഒരു സിനിമ കഴിഞ്ഞപ്പോള്‍ പ്രക്ഷകര്‍ കയ്യടിക്കുന്നത് ഞാന്‍ കാണുന്നത്, പിന്നെ ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ സംസാരിച്ച രണ്ടേ രണ്ടു പേര്‍ ഞാനും പീ ചേട്ടനും, പിന്നെ പീ ചേട്ടന്‍ സംസാരം കൂടിയപ്പോള്‍ തിയറ്ററില്‍ നിന്നും ഞാന്‍ പിടിച്ചു പുറത്താകും എന്ന് പറഞ്ഞു.

നല്ല സിനിമ നിര്‍മിക്കാന്‍ ഇരുപത്തി അഞ്ചു കോടിയും, റസൂല്‍ പൂ കുട്ടിയും വേണ്ട, കഴിവ് മതി.

കഥകള്‍ അതി സാഗരം .....................

Comments

  1. Really a different experience... My fav picks..
    ബ്രിഡ്ജ്
    പുറം കാഴ്ചകള്‍
    ഐലെണ്ട് എക്സ്പ്രസ്സ്‌
    നൊസ്റ്റാള്‍ജിയ
    and ഹാപ്പി Journey because of Jagathi and the way he deals with any ordinary role.
    Lets hope for more.. :)

    ReplyDelete
  2. Forget to mention മകള്‍ .Hm.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...