Skip to main content

ഷിജ്ജന്റെ ലിസ്റ്റ്.............

"ഡാ ഡാ എണീറ്റെ"

ഷിജ്ജന്റെ ശബ്ദം കേട്ടാണ് പീയുഷ് ഞെട്ടി എണീറ്റത്. സമയം അഞ്ചു മണി ആവുന്നതെ ഉള്ളു. കോഴിക്കോട് എ ആര്‍ റഹ്മാന്റെ പരിപാടി കാണാന്‍ വന്നതാ. ഇന്നലെ രാത്രിയാ എത്തിയത്, ഉറങ്ങിയപ്പോള്‍ ലേറ്റ് ആയി.

"എന്താടാ എന്ത് പറ്റി?" പീയുഷ് ചോദിച്ചു.

"അതെ എനിക്ക് ചെറിയ ഒരു വിശപ്പ്‌, നമുക്കു പുറത്തു പോയി വല്ലതും കഴിച്ചാല്ലോ?"

"രാവിലെ അഞ്ചു മണിക്കോ, നീ കിടന്നുറങ്ങാന്‍ നോക്ക്, കുറച്ചു കഴിയട്ടെ"

ഒരു അര മണികൂര്‍ കഴിഞ്ഞു ഷിജ്ജന്‍ വീണ്ടും വിളിച്ചു, "വാ പോവാം". ഇനിയും പോയില്ലെങ്കില്‍ ഇവന്‍ തന്നെ പിടിച്ചു തിന്നും എന്ന് തോന്നിയത് കൊണ്ടു പീയുഷ് എഴുനീറ്റു കൂടെ ചെന്നു.

താമസിക്കുന്ന ലോഡ്ജിന്റെ മുന്നിലെ തട്ട് കടയില്‍ നിന്നും രണ്ടു ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞു പീയുഷ് ചോദിച്ചു,

"ഇനി നമുക്കു കിടക്കാം അല്ലെ?"

ഷിജ്ജന്‍ ക്രുരമായി പീയുഷിനെ നോക്കി പറഞ്ഞു "ഉറങ്ങാന്‍ ഞാന്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചു ഇവിടെ വരണോ, എല്ലാ ഹോട്ടലും കയറാന്‍ പറ്റുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുംബോള അവന്റെ ഒരു ഉറക്കം"

"എവിടെയൊക്കെ കയറണം?"

ഷിജ്ജന്‍ പോക്കറ്റില്‍ നിന്നും ഒരു നീണ്ട കടലാസ്സ്‌ പുറത്തെടുത്ത് വായിക്കാന്‍ തുടങ്ങി

"1. രാവിലെ കോയക്കന്റെ അവിടെ നിന്നും പുട്ടും ബോണ്ടയും"

"2. പതിനൊന്നു മണിക്ക് പാല്‍ സര്‍ബത്ത്‌, പരഗോനിന്റെ അടുത്തുള്ള കടയില്‍ നിന്ന്നും"

"3. ഒരു മണിക്ക് പരഗോനില്‍ നിന്നും ചോറും മീന്‍ കറിയും പിന്നെ കരി മീന്‍ പപ്പാസും, അയകൂര പൊള്ളിച്ചതും"

"4. മൂന്ന് മണിക്ക് ബോംബെ ഹോട്ടലില്‍ നിന്നും ഒരു മട്ടന്‍ ബിരിയാണിയും, ചിക്കന്‍ ഫ്രയും"

"5. അഞ്ചു മണിക്ക് സൈനുതന്റെ അവിടെ നിന്നും പലഹാരങ്ങള്‍, ചട്ടി പത്തിരി മറക്കണ്ട"

"6. ആറു മണിക്ക് Orange ഹോട്ടലില്‍ നിന്നും ഷവര്‍മയും കുഭൂസും"

"7. എട്ടു മണിക്ക് അല്‍ ബെക്കില്‍ നിന്നും സ്പെഷ്യല്‍ ശവൈ ചിക്കന്‍"

ഇത്രയും ആയപ്പോള്‍ പീയുഷ് ലിസ്റ്റില്‍ കയറി പിടിച്ചു പറഞ്ഞു, "ഡാ ആറു മണിക്കാ പ്രോഗ്രാം, മൂന്ന് മണിക്കെങ്കിലും അവിടെ എത്തണം"

"ഓ പിന്നെ നീ പോയാല്‍ മതി, ഡാ നമുക്കു തിരിച്ചു ചെന്നു പ്രോഗ്രാം കണ്ടു എന്ന് പറയാം, എ ആര്‍ റഹ്മാന്റെ പാടു നമ്മള്‍ എപ്പോഴും കേള്‍ക്കുന്നതല്ലേ,"

എന്ത് പറയാം എന്നറിയാതെ പീയുഷ് മിഴിച്ചു നിന്നു. പിന്നെ രണ്ടു പേരും കോയക്കന്റെ കടയിലേക്ക് നടന്നു.

Comments

  1. E Shijaaante oru kaaryam!! Paavam Peeyush!!

    Ente bhai I miss u all and all these stories!!

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ