Skip to main content

ആയിരം കണ്ണുമായി കാത്തിരുന്നു .........

"നിങ്ങളുടെ കൂട്ടത്തില്‍ പാട്ടു പാടാന്‍ കഴിയുന്നവന്‍ ആരാടാ"

സച്ചിന്റെ അലര്‍ച്ച കേട്ടു ഞങ്ങള്‍ ഒന്നു ഞെട്ടി, സ്ഥലം ചെന്നിമല ( തമിഴ് നാട്ടിലെ ഒരു ഗ്രാമം), എം സി എ പഠിക്കാന്‍ എത്തിയ ഞങ്ങള്‍ പതിനഞ്ചു മലയാളികള്‍. ഞങ്ങളുടെ താമസം മറ്റൊരു ഗ്രാമത്തില്‍ ആയിരുന്നെന്കിലും ഞങളുടെ ചില സഹപാഠികള്‍ ഇവിടെയാണ് താമസം, പലതരത്തില്‍ പെട്ട ഇരുപതോന്പതു മലയാളികള്‍, കേരളത്തിന്റെ ഒരു ചെറിയപതിപ്പ് കാണാന്‍ ഇവിടെ വന്നാല്‍ മതി. സഭാ കമ്പം മാറല്‍ എന്ന സുന്ദരമായ പേരില്‍ അറിയപെടുന്ന റാഗ്ഗിംഗ് ആണ് കാര്യം.

പതിനഞ്ചു പേരും ഞെട്ടലോടെ സച്ചിനെ നോക്കി, സച്ചിന്‍ ഞങളുടെ സൂപ്പര്‍ സീനിയര്‍ ആണ്, പുള്ളി റാഗ്ഗിംഗ് ചെയ്യാന്‍ വരാറില്ല പക്ഷെ പുള്ളിയെകുറിച്ച്‌ ഞങള്‍ക്ക് നന്നായി അറിയാം, ബോംബയില്‍ ജനിച്ചു വളര്‍ന്നവന്‍, ആരെയും കൂസാത്ത ഭാവം, പൊക്കം കുറവാണു എങ്കിലും ഉരുക്ക് പോലത്തെ ശരിരം. ജൂനിയര്‍ കുട്ടികളെയും സബ് ജൂനിയര്‍ കുട്ടികളെയും പേടിപിച്ച ശേഷം,

"എന്റെ പേരു സച്ചിന്‍ എന്നാടാ, നീ ഒറ്റ തന്ദക്കു പിറന്നവനങ്കില്‍ പോയി കമ്പ്ലൈന്റ് ചെയ്യെടാ" എന്ന് പറഞ്ഞിരുന്നവന്‍. ഒരു തവണ പോലും അരിയര്‍ വന്നിട്ടില്ലാത്ത സച്ചിനെ ആദ്യപകര്‍ക്കും അല്പം ഭയം ആയിരുന്നു, സച്ചിന്റെ അച്ഛന്‍ ചെയര്‍മാന്റെ സുഹൃത്താണെന്ന് ഒരു രഹസ്യ വിവരം കൂടി ഉണ്ട്.

കോളേജില്‍ വച്ചു ചിലപ്പോഴൊക്കെ സച്ചിനെ കാണുമ്പൊള്‍ എനിക്ക് മു‌ത്ര ശങ്ക ഉണ്ടാവാറുണ്ട് (പേടി കൊണ്ടല്ല അത് എന്ന് ഞാന്‍ സ്വയം ആശ്വസിക്കുകയും ചെയും), ഇതേ പ്രശ്നം മറ്റുലവര്‍ക്കും ഉണ്ടാകരുന്ടെന്നു ഞാന്‍ പിന്നീട് മനസിലാക്കി. ഇതൊഴിവാക്കാന്‍ സച്ചിനെ കാണുമ്പൊള്‍ ഞങ്ങള്‍ വഴി മാറ്റി നടക്കുമായിരുന്നു.

പതിനഞ്ചു പേരില്‍ ഏറ്റവും അറ്റത്തായിരുന്നു ഞാനും ശരത്തും ശാലുവും നിന്നത്, എല്ലാവരും മുഖം താഴ്ത്തി നിന്നു.

"എന്താടാ ഒരു ------ മോനും പാട്ടു പാടാന്‍ അറിയില്ലേ" വീണ്ടും അലര്‍ച്ച.

ശരത് പതുക്കെ തല ഉയര്‍ത്തി.

"സര്‍ ഞാന്‍ പാടും"

ഈശ്വര ഇവന്‍ എന്തിനുള്ള ഭാവമാ, ഞാന്‍ മനസ്സില്‍ കരുതി, ഇവന്‍ പാടുന്നത് ഞാന്‍ ഇതു വരെ കേട്ടിട്ടില്ലാലോ, ഇനി ഇവന്‍ ശരിക്കും പാടുമോ ആവോ, ചിലപ്പോള്‍ പാടുമായിരിക്കും.

"ശരി എന്നാല്‍ ഒരു മലയാളം പാട്ടു പാടിക്കെ, ഹിന്ദി വേണ്ട",

ശബ്ദം ശരിയാക്കി ശരത് തുടങ്ങി,

"ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, എന്നില്‍ നിന്നും പറന്ന് പോയൊരു പയിന്കിള്ളി മലര്‍ തേന്‍ കിളി ......",

കണ്ണുകള്‍ പകുതി കൂപി, തല മുകളിലേക്ക് പിടിച്ചു ആസ്വദിച്ച് പാടുന്നു. ഏതാണ്ട് ട്രെയിനില്‍ ഭിക്ഷ കാര് പട്ടുന്നത് പോലെ. പാറ പുറത്തു ചിരട്ട ഉരക്കുകയനൊ, പഴയ ഫോര്‍ഡ് ലോറി കയറ്റം കയറുകയാണോ, അതോ അലൂമിനിയം പാത്രം റോഡില്‍ ഉരുട്ടി വിട്ടതാണോ, എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.

നല്ലൊരു പാടു കേള്‍ക്കാന്‍ ഇരുന്ന, സച്ചിന്‍ മെല്ലെ തല ഉയര്‍ത്തി നോക്കി.

"നിര്‍ത്തെടാ ..... മോനേ" വേണ്ടും അലര്‍ച്ച ദേഷ്യം കൊണ്ടു സച്ചിന്റെ മൂക്ക് വിറക്കുന്നു, " നീ ഒഴികെ എല്ലാവരും പുറത്തു പോ "

കഴിഞ്ഞു, ഞാന്‍ മനസില്‍ കരുതി, ഓരോരുത്തരായി പുറത്തേക്ക് പോയി, തല കുനിച്ചു പിടിച്ചു, ചിരിയടക്കാന്‍ പാടുപെട്ടു കൊണ്ടു. ഏറ്റവും അവസാനം ഞാനും ശാലുവും ആയിരുന്നു പോവേണ്ടത് പുറത്തു കടക്കുനതിനു മുന്പ് ഞങ്ങള്‍ രണ്ടു പേരും ശരത്തിനെ ഒന്നു തിരിഞ്ഞു നോക്കി. സച്ചിന്‍ അത് കണ്ടു.

"നിങ്ങള്‍ക്കെന്താ ഒരു വിഷമം, നിങ്ങള്‍ ഇവിടെ നിക്ക്, എന്നിട്ടാ വാതില്‍ അടച്ചോ"

ഈശ്വര, കഥ കഴിഞ്ഞു, നിന്ന നില്പില്‍ ഞാന്‍ നൂറു വെളിച്ചെണ്ണ നേര്‍ച്ച നേര്‍ന്നു. വാതില്‍ അടച്ചു കഴിഞ്ഞു സച്ചിന്‍ കസേരയില്‍ നിന്നു എഴുന്നേറ്റു പധുക്കെ ശരത്തിന്റെ അടുത്ത് വന്നു. മുകത്തെ ദേഷ്യം മാറി ഇപ്പോള്‍ കരുണം വന്നിരിക്കുന്നു, വളരെ ശാന്തനായി പറഞ്ഞു.

"നീ ഒരിക്കലും പാടരുത്, അതിനി രാങിന്ഗ് അല്ല എന്ത് തന്നെ ആയാലും നീ പാടരുത്, നിന്റെ സീനിഒര്‍ ആരെങ്കിലും പാടാന്‍ പറഞ്ഞാല്‍, നീ പറയണം സച്ചിന്‍ പറഞ്ഞിട്ടുണ്ട് പാടരുത് എന്ന്. ഞാന്‍ അവരോട് പറയാം നിന്നെ കൊണ്ടു പാടിക്കരുത് എന്ന്"

ശരത്തിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നതായി ഞങള്‍ക്ക് തോന്നി. ഇത്രയും പറഞ്ഞു പതുക്കെ തോളില്‍ തട്ടി സച്ചിന്‍ വാതില്‍ തുറന്നു പുറത്തേക്ക് പോയി,

അത്രയും നേരം പിടിച്ചു വച്ച ചിരി ശാലു പുറത്തേക്ക് വിട്ടു, ചിരിച്ചു ചിരിച്ചു അവന്റെ കണ്ണില്‍ നിന്നും വെള്ളം ചാടാന്‍ തുടങ്ങി. ഞാന്‍ ദയനിയ മായി ശരത്തിനെ നോക്കി.

"നീ എന്തിനാടാ പാടിയത്" ഞാന്‍ ചോദിച്ചു.

"സൂപ്പര്‍ seniors എന്ത് ചോദിച്ചാലും ഉടനെ ചെയ്യണം എന്ന് നമ്മുടെ seniors അല്ലെ പറഞ്ഞതു" ശരത് ദയനീയ മായി പറഞ്ഞു.

പിന്നീട് ഒന്നും മിണ്ടാതെ ഞങ്ങള്‍ പുറത്തേക്ക് പോയി,

ഇപ്പോള്‍ ഏതാണ്ട് പത്തു വര്ഷം കഴിഞു ഞാനും ശരത്തും ശാലുവും ഒരേ പട്ടണത്തില്‍ ജോലി ചെയ്യുന്നു, വല്ലപ്പോഴും തമ്മില്‍ കണ്ടു തമാശ പങ്കു വച്ചു പിരിയുമ്പോള്‍, ശാലു ശരതിനോടായി ചോദിക്കും,

"എടാ ആ ആയിരം കണ്ണുമായി ഒന്നു പാടാമോ",

ശരത്തിന്റെ ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി കളയും,

"നിന്റെ മറ്റവനോടു പോയി പറയെടാ" ശരത്തിന്റെ അലര്‍ച്ച കാറിന്റെ ശബ്ദത്തില്‍ മുങ്ങി പോവുമ്പോള്‍ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പറയും,

"ഏതായാലും നീ പാടു നിര്‍ത്തിയത് മോശമായി പോയി".

ഉത്തരം എന്തായിരിക്കും എന്ന് എനിക്കറിയാം.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...