"എടാ ഭഗവാനെ രണ്ടു കിലോ ബീട്രൂറ്റ്, രണ്ടു കിലോ പഞ്ചസാര, നാലു ചെറു നാരങ്ങ, കുറച്ചു യീസ്റ്റും പിന്നെ വെള്ളം തിളപ്പിക്കാന്‍ സ്റ്റോ, പാത്രങ്ങള്‍ ഇത്രയും ഒപ്പിക്കാന്‍ എത്ര രൂപ വേണം", പതിവുപോലെ അയ്യപ്പന്‍ പൊസിഷനില്‍ ഇരുന്നു കൊണ്ടു ജെറിന്‍ ചോദിച്ചു, ഒരു കയ്യുകൊണ്ട് നെഞ്ച് തടവി. ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്ന ഭഗവാന്‍ (വിഷ്ണു) ഒരു കയ്യുകൊണ്ട് തല തടവി ഒന്നു ആലോചിചു എന്നിട്ട് പറഞ്ഞു. "സാധനങ്ങള്‍ വാങ്ങാന്‍ ഒരു നൂറു രൂപ ആവും പിന്നെ പാത്രങ്ങളും സ്റൌവും ഒക്കെ കടം വാങ്ങാം" വിഷ്ണുവിന്റെ മറുപടി കേട്ടു ജെറിന്‍ പിന്നെയും ആലോചന തുടങ്ങി. ശാലു കട്ടിലില്‍ കിടന്നു ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഏതോ ഒരു നടിയുടെ ചിത്രത്തില്‍ നോക്കികൊണ്ടിരുന്നു, ഞാന്‍ തൊട്ടടുത്ത് കിടന്നു തലേന്നത്തെ മനോരമ പത്രത്തില്‍ നാട്ടില്‍ കളിക്കുന്ന സിനിമകള്‍ ഏതെന്ന് നോക്കുകയായിരുന്നു. ജെരിന്റെ ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. "ശരി നൂറു രൂപയ്ക്കു എട്ടു കുപ്പി വൈന്‍ കിട്ടിയാല്‍ എപ്പടി" ജെറിന്‍ ഇതു ചോദിച്ചു കൊണ്ടു എന്നെയും വിഷ്ണുവിനെയും ശലുവിനെയും നോക്കി, ഞാന്‍ പതുക്കെ പത്രം താഴ്ത്തി, ശലുവും ...