Skip to main content

നിഴലാട്ടം

"We blessed with a baby boy, thanks for your prayers - boby and bala"

മൊബൈലില്‍ മിന്നി നില്‍കുന്ന മെസ്സേജ് കണ്ടു ഒരല്പ നിമിഷം ഞാന്‍ നിന്നു. ബോബിയെ കണ്ടിട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു എന്ന് തോനുന്നു. ബാലാ പ്രെഗ്നന്റ് ആയിരുന്നു എനും അറിഞ്ഞില്ല,

"Congrates"

തിരിച്ചു മെസ്സേജ് അയച്ചു, വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോവുന്നു, ആറ് വര്ഷം മുന്പ് ഈ നഗരത്തില്‍ വന്നപ്പോള്‍ ആരെയും അറിയില്ലായിരുന്നു, ആകെ കയ്യില്‍ ഉണ്ടായിരുന്നത് ജോയിന്‍ ചെയ്യേണ്ട കമ്പനിയുടെ അഡ്രസ്സും പിന്നെ ബോബിയുടെ ഫോണ്‍ നമ്പറും. കൊച്ചിയില്‍ മുന്‍പുണ്ടായിരുന്ന ഒരു സുഹൃത്ത് തന്നതാണ് ബോബിയുടെ നമ്പര്‍.

"നീ ബോബിയെ വിളിച്ചോ അവന്‍ താമസിക്കാന്‍ സ്ഥാലം ശരിയാക്കി തരും."

പറഞ്ഞതു പോലെ തന്നെ ബോബി താമസിക്കാന്‍ സ്ഥാലം ശരിയാക്കി തന്നു. താമസം അവന്റെ കൂടെ തന്നെ. മൊത്തം പത്തു പേര്‍ അവിടെ ഉണ്ടായിരുന്നെകിലും ഞങ്ങള്‍ ചിലര്‍ പെട്റെനടുത്തു, ഞാന്‍ ബോബി, വിഷ്ണു, പിന്നെ മനുവും. ഒരു കമ്പ്യൂട്ടര്‍ വില്പന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബോബി മിക്കവാറും ഫോണില്‍ ആയിരുന്നു. പക്ഷെ വയ്കുന്നേരം ഏഴ് മണി കഴിയുമ്പോള്‍ ഫോണിന്റെ സിം മാറുന്നത് എന്തിനാണെന്ന് ഞങ്ങള്ക്ക് മനസിലായില്ല. വിഷ്ണുവും ഞാന് കുറെ ആലോചിച്ചിട്ട് ഒടുവില്‍ കണ്ടെത്തി.

"അവന് ഒരു പ്രേമം ഉണ്ട്, അവളെ വിളിക്കാനാ അവന്‍ സിം മാറുന്നത്" വിഷ്ണു പ്രഖ്യപിച്ചു.

വിഷ്ണു പറഞ്ഞതു ശരിയായിരുന്നു, ഒരു ദിവസം ഞങള്‍ അവരെ കയ്യോടെ പിടിച്ചു, ബാലാ ഞങളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിങ്ങള്‍ സി ഐ ഡി പണി തുടങ്ങിയ വിവരം ബോബി പറഞ്ഞു"

എല്ലാവര്ക്കും ബാലയെ ഇഷ്ടപ്പെട്ടു നല്ല കുട്ടി, നല്ല സംസാരം. പിന്നീട് ഇടക്കൊക്കെ ഞങള്‍ കണ്ടു മുട്ടാരുണ്ടായിരുന്നു, ഒരു തവണ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ ബോബി വലിയ സന്തോഷത്തില്‍ ആയിരുന്നു, ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.

"ഞാന്‍ കാരിയം അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞു, അവര്‍ അവളുടെ വീട്ടില്‍ പോയിരുന്നു, എല്ലാവര്ക്കും സമ്മതം, ചേച്ചി നാട്ടില്‍ വന്നാല്‍ ഉടനെ വിവാഹം"

ബോബി വാങ്ങിച്ചു കൊണ്ടു വന്ന ബിയര്‍ നുണഞ്ഞു കൊണ്ടു വിഷ്ണു പറഞ്ഞു,

"എടാ നീ ഭാഗ്യവന"

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി, എല്ലാവരും ജോലി തിരക്കില്‍ മുഴുകി, ചില ദിവസങ്ങളില്‍ ചിലര്‍ വീട്ടില്‍ വരാതെയായി, എങ്കിലും ഫോണ്‍ വഴി എല്ലാവരും സൌഹൃദം സൂക്ഷിച്ചു.

ഒരു തിങ്കളാഴ്ച വയ്കീടു ബോബി ചോദിച്ചു,

"നീ ഈ വെള്ളിയാഴ്ച എന്താ പരിപാടി?"

"പ്രത്യേകിച്ചൊന്നും ഇല്ല എന്താ"

"നീ അന്ന് ലീവ് എടുക്കു, ഞാനും ബാലയും രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ തീരുമാനിച്ചു"

ഒരു നിമിഷം എനിക്ക് ബോബി പറഞത് മനസിലായില്ല, ഇവന് വട്ടായോ?

"നീ എന്തിനാ രജിസ്റ്റര്‍ ചെയുന്നെ നിങ്ങളുടെ വീട് കാര്‍ കല്യാണം നടത്തി തരുമാല്ലോട"

"ഇല്ലെടാ അതാകെ പ്രശ്നം ആയി, അപ്പച്ചന്‍ സ്ത്രിധനം ചോദിച്ചു, പുള്ളിക്ക് കുറച്ചു കടം ഉണ്ടത്രേ, അവളുടെ അപ്പച്ചന്‍ സമധിച്ചില്ല, ഒന്നും രണ്ടും പറഞ്ഞു അവര്‍ തമ്മില്‍ തെറ്റി, ഇനി കല്യാണം നടക്കും എന്ന് തോനുന്നില്ല. ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു".

എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി, ബോബിയുടെ അച്ഛനെ ഞാന്‍ പരിജയപീടിട്ടുന്ട്, നല്ല മനുഷ്യന്‍, പുള്ളിക്ക് ഇങ്ങനെ ഒരു മുകം ഉണ്ടോ?.

"ഞാന്‍ വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്, അവന്‍ വരും, നീയും വരണം",

ഞാനും വിഷ്ണുവും കല്യാണത്തിന് പങ്കെടുത്തു, ഒരാഴ്ചക്ക് ശേഷം ബോബി ദൂരെ ഒരു വീടെടുത്ത് മാറി. പിന്നീട് ഞങ്ങളുടെ ബന്ധം ഫോണില്‍ ഒതുങ്ങി.


പിന്നീട് ആറു മാസത്തിനു ശേഷമാണു ഞാന്‍ ബോബിയെ കാണുന്നത്, വളരെ അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണം എന്ന് വിളിച്ചു പറഞ്ഞു, ഞാന്‍ കൊണ്ടു പോയി കൊടുത്തു, എന്താണ് കാര്യം എന്ന് ഞാന്‍ ചോദിച്ചില്ല. പിന്നീട് ഒരാഴ്ചക്ക് ശേഷം രാത്രി പെട്ടെന്നൊരു ഫോണ്‍ വന്നു.

"എടാ ഞാന്‍ അച്ഛനായി, പെണ്‍കുട്ടിയ ബാലാ സുകംയിരിക്കുന്നു"

"ഡാ അഭിനന്ദനങ്ങള്‍, ഞാന്‍ നാളെ വിഷ്ണുവിനെയും കൂടി വരാം"

ഞാന്‍ ഉടനെ വിഷ്ണുവിനെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. ഉറക്കത്തില്‍ നിനും ഉണര്‍ന്ന അവന്‍ ആദ്യം കരുതിയത്‌ ഞാന്‍ പതിവു പോലെ ഉറക്കത്തില്‍ സംസരിക്കുകയനെന്നാണ്, ഞാന്‍ ഉറക്കത്തിലല്ല എന്ന് മനസിലായി അവന്‍ എന്റെ ഫോണിന്റെ കാള്‍ ലിസ്റ്റ് എടുത്തു നോക്കി. പിന്നെയും കുറച്ചു നേരം മിണ്ടാതിരുന്നു എന്നിട്ട് പറഞ്ഞു.

"അവന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളായി".

"ആ അറിയില്ല പത്തു മാസം ആയി കാണണം",

"ഇല്ല ആറു മാസം ആയതേ ഉള്ളു, ഇപ്പോള്‍ മനസ്സിലായോ അവന്‍ എന്തിനാ നുണ പറഞ്ഞു കല്യാണം കഴിച്ചത് എന്ന്, മിടുക്കന്‍ അവന്‍ ശരി തന്നെ ചെയ്തു".

അത് കഴിഞ്ഞു ഇപ്പോള്‍ നാല് വര്ഷം കഴ്ഞ്ഞു, വിഷ്ണു മദ്രാസില്‍ പോയി, എന്റെ കല്യാണം കഴിഞ്ഞ് കുട്ടിയായി, വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു, ബോബി ദുബൈയില്‍ പോയി വലിയ കാശു കാരനായി, ഇപ്പോഴിതാ വീണ്ടു ഒരു കുട്ടിയുടെ അച്ഛനായി.

ബോബിക്കും ബാലാക്കും കുഞ്ഞുങള്‍ക്കും എല്ലാവിത ഭാവുകങ്ങളും നേരുന്നു.

Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...