Skip to main content

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?"

റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്,

"ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?"

ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ,

"കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല"

ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്,

"എപ്പോള്‍"

"കഴിഞ്ഞ മാസം 20 നു വയ്കീട്ടു കോളേജില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നമ്മള്‍ ചായകുടിക്കാന്‍ കയറിയില്ലേ, അന്ന് നീ ഒരു ചായയും മൂന്ന് കടിയും കഴിച്ചു"

ഞാന്‍ ഇരുന്നിടത്ത് നിന്നും പതുക്കെ എഴുന്നേറ്റു, കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു,

"കഴിച്ചു, അതിന്റെ കാശും അപ്പോള്‍ തന്നെ ഞാന്‍ തന്നല്ലോ"

"തന്നു, നീ പത്തു രൂപ തന്നു, പക്ഷെ നിന്റെ ബില്‍ പന്ത്രണ്ടു രൂപയാ, രണ്ടു രൂപ ഞാനാ കൊടുത്തെ, നീ ഇതു വരെ അത് തന്നില്ല"

ഒരു നിമിഷം ഞാന്‍ പതുക്കെ വായ തുറന്നു പോയി, ഒരു കറണ്ട് എന്റെ നട്ടെല്ലില്‍ തുടങ്ങി തലച്ചോറില്‍ അവസാനിച്ചത് പോലെ തോന്നി, എന്റെ മൂകിന്റെ തുമ്പ് ഒന്നു ഇളകി, പിന്നെ എന്റെ ശബ്ദത്തിന്റെ പരമാവധി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു,

"ആ രണ്ടു രൂപ തരാന്‍ എനിക്ക് മനസില്ലെട, നിന്നെ കൊണ്ടു പറ്റുമെങ്കില്‍ വാങ്ങിച്ചോ, അല്ലെങ്ങില്‍ നീ പോയി കേസ് കൊണ്ടുതോ"

ഒന്നും മിണ്ടാതെ പോറ്റി ഇറങ്ങി പോയി, കുറച്ചു നേരം റൂമില്‍ ഇരുന്നിട്ട് ഞാന്‍ പതുക്കെ ശരത്തിനെ കാണാന്‍ പോയി, പതിവു പോലെ ശരത് കസേരയില്‍ അയ്യപ്പന്‍ പോസില്‍ ഇരിപ്പുണ്ട് ഒരു കയ്യി കൊണ്ടു നെഞ്ഞതെ രോമം തടവുന്നു, "എന്ത് പറ്റി" എന്നെ കണ്ടപ്പോള്‍ ചോദിച്ചു.

"ഡാ ആ പോറ്റി എന്നോട് ചായ കുടിച്ച രണ്ടു രൂപ ചോദിച്ചു"

"ഓ രണ്ടു രൂപയല്ലേ അപ്പോള്‍ കുഴപ്പമില്ല ഇവിടെ വന്നു ഇപ്പോള്‍ 90 പൈസ വാങ്ങിച്ചിട്ട് പോയി" ശരത് ചെറിയ ഒരു ചിരിയോടെ പറഞ്ഞു, "അവനിട്ടൊരു പണി എങ്ങനെ കൊടുക്കാം എന്നാലോചിച്ചു കൊണ്ടിരിക്കുവാ ഞാന്‍, ഒരു പണി ചെയ്യാം, നീ ആ രണ്ടു രൂപ കൊടുക്കണ്ട, പകരം അവനോട് തെളിവ് ചോദിക്കാം, അവന്റെ കയ്യില്‍ ഒരു തെളിവും ഉണ്ടാവില്ല്ല, ചായ കുടിച്ചു എന്ന് പറഞ്ഞാല്‍ അന്ന് നീ എന്റെ കൂടെയാ കോളേജില്‍ നിന്നും വന്നത് എന്നും നമ്മള്‍ ഒരുമിച്ചാണ് ചായ കുടിച്ചത് എന്നും പറയാം"

കൊള്ളാം നല്ല ഐഡിയ, ഒരു സാക്ഷിയുമായി ചെന്നാല്‍ പിന്നെ പോറ്റിയെ കുടുക്കാം, ഞങ്ങള്‍ പതുക്കെ പോറ്റിയുടെ റൂമില്‍ എത്തി, ചുവരില്ലേ കണ്ണാടിയില്‍ നോക്കി ഒരിക്കലും താഴാത്ത തലയിലെ മുടി ഒതുക്കി വെക്കാനുള്ള ശ്രമമായിരുന്നു പോറ്റി, ഞങളെ കണ്ടപ്പോള്‍ പോറ്റി പതുക്കെ തിരിഞ്ഞു നോക്കി, ഞാന്‍ തല്ലാനുള്ള വരവാണോ എന്ന് അവന് സംശയം ഉള്ളത് പോലെ തോന്നി.

"നിനക്കു ഞാന്‍ കാശു തരാന്‍ ഉള്ളതിന് വല്ല തെളിവും ഉണ്ടോ?" ഞാന്‍ ചോദിച്ചു,

ഒന്നും മിണ്ടാതെ പോറ്റി മേശക്കരികില്‍ ചെന്നു ഒരു ചെറിയ പുസ്തകം എടുത്തു, അതിലെ പേജുകള്‍ മറിച്ചു, ഞാനും ശരത്തും ആകാംഷയോടെ പുസ്തകത്തില്‍ നോക്കി, ഒരു പേജ് എടുത്തു പോറ്റി പറഞ്ഞു,

"ഇതാ കഴിഞ്ഞ മാസം 20 നീ വാങ്ങിച്ച കണക്കു ഇതില്‍ എഴുതിയിട്ടുണ്ട്, വേണമെങ്ങില്‍ വായിച്ചു നോക്കിക്കോ"

എന്റെ പേരിനു നേരെ രണ്ടു രൂപ എന്ന് എഴുതി വച്ചിട്ടുണ്ട്, പേജിനു മുകളിലായി ഒരു നീല കടലാസും ഒട്ടിച്ചു വച്ചിട്ടുണ്ട്, "ആ നീല കടലാസ്സ്‌ എന്താ"

"ഓ അത് നമ്മള്‍ അന്ന് വന്ന ബസ്സ് ടിക്കറ്റ് ആണ്, ഒരു തെളിവിനു വേണ്ടി സൂക്ഷിച്ചത,"

ഞാന്‍ ഒന്നും മിണ്ടാത്ത പോകറ്റില്‍ നിന്നും രണ്ടു രൂപ എടുത്തു കൊടുത്തു, തിരിഞ്ഞു നോക്കിയപ്പോള്‍ ശരത് അവന്റെ റൂമില്‍ കയറുന്നത് കണ്ടു, ഒന്നും മിണ്ടാതെ റൂമില്‍ തിരിച്ചെത്തി ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബുക്ക് എടുത്തു മടിയില്‍ വച്ചു.

പിന്നീട് പോറ്റിയുടെ കണക്കു ബുക്കില്‍ എന്റെ പേര് വീഴാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...