Skip to main content

ആക്രമണം

"ബാലകൃഷ്ണാ നിനക്കു വേണമെന്കില്‍ പറ, എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്"

എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ പത്രം താഴ്ത്തി നോക്കി. മൂനടിയോളം വലുപ്പമുള്ള ഒരു വഴ കുലയാണ് സംഭവം. ബാലേട്ടന്‍ എടുത്തോളാം എന്ന് പറഞ്ഞതു കൊണ്ടാണ് കൃഷ്ണേട്ടന്‍ അതുമായി വന്നിരിക്കുനത്. പക്ഷെ താന്‍ പറഞ്ഞതു കാവിലെ ഉത്ശവത്തിനു വേണ്ടിയാണു എന്ന് ബാലേട്ടന്‍. കാവിലെ ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ട്. അപ്പോഴേക്ക് ഇതു പഴുത്തു നാശമാവും.

"എന്റെ കൃഷ്നെട്ട ഇതു ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ഞാന്‍ നിങ്ങളോട് രണ്ടാഴ്ച്ച് കഴിഞ്ഞു മതി എന്ന് പറഞ്ഞതല്ലേ".

"എടാ ബാലാ അപ്പോഴേക്ക് ഇതു താഴെ വീഴും അതാ ഞാന്‍ വെട്ടി കൊണ്ടു വന്നത്"

"കൃഷ്നെട്ട ഇതൊരു മുപ്പതു കിലോ എങ്കിലും കാണും, കിലോവിനു പത്തു വച്ചു തന്നാല്‍ തന്നെ എനിക്ക് നഷ്ട്ടമ, ആരും ഇനി കാവിലെ ഉത്സവം തുടങ്ങാതെ ഒന്നും വാങ്ങാന്‍ പോവുന്നില്ല"

"പിന്നെ ഞാന്‍ ഇതെന്ട് ചെയ്യണം എന നീ പറയുന്നത്".

ഈ തര്ക്കം ഇപ്പോഴോനും തീരാന്‍ പോവുനില്ല എന്ന് മനസിലായത് കൊണ്ടു ഞാന്‍ പതുക്കെ പത്രത്തിലേക്ക് തിരിച്ചു പോയി. പുതിയ പടം വല്ലതും ഇറങ്ങിയോ ആവോ. അത്തറിന്റെ മണം മൂകില്‍ അടിച്ച് കയറിയപ്പോഴാണ് ഞാന്‍ വീണ്ടും പത്രം താഴ്ത്തിയത്, ഓ ജമീലയാണ്, കടയില്‍ എതുനതിന്റെ പത്തു മിനിട്ട് മുന്പ് മണം എത്തും. ജമീലയുടെ കെട്ടിയവനും രണ്ടു ആണ്‍ മക്കളും ഗള്‍ഫില്‍ ആണ്, അവര്‍ അവിടെ നിനും പണം അയക്കും ജമീല്‍ നാട്ടില്‍ കിട്ടാവുന്ന സ്ഥലം മുഴുവന്‍ വാങ്ങിച്ചു കൂടും. സെന്റിന് ഇരുപതിനായിരം രൂപ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ സെന്റിന് അരുപതിനയിരമയത്തില്‍ ജമീലക്കാന് മുക്കിയ പങ്കു.

"എന്താ കൃഷ്ണാ കുല കൊടുക്കാനാണോ?"

ചോദ്യം കേടു കൃഷ്ണേട്ടനും ബാലേട്ടനും നോക്കി

"കാവിലെ ഉത്സവമൊക്കെ വരുകയല്ലെ കൊടുത്തേക്കാം എന്ന് കരുതി, നല്ല മൂപെതിയതാ ഒന്നു പോക കാണിച്ചാല്‍ രണ്ടു ദിവസം കൊണ്ടു പഴുക്കും"

"എത്ര കിലോ കാണും"

"ഒരു മുപ്പതു കാണും അതില്‍ കൂടില്ല"

ഒരു നിമിഷം ആലോചിച്ചിട്ട് ജമീല പറഞ്ഞു,

"കിലോക്ക് പതിനഞ്ചു വച്ചനെന്കില്‍ ഞാന്‍ എടുക്കാം, നാസര് ദുബൈക്ക് പോവുമ്പോള്‍ കൊടുത്തു വിടാന".

അഞ്ചു മിനിട്ട് കൊണ്ടു തന്റെ വില്പന ചരക്കിന്റെ വില അമ്പതു ശതമാനം കൂടിയത് കണ്ടു കൃഷ്ണേട്ടന്‍ അന്തം വിട്ടു. ഒന്നും മിണ്ടാത്ത പുള്ളി കുലയും തലയില്‍ വച്ചു ജമീലയുടെ പുറകെ നടന്നു. ബാലേട്ടന് എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ അഞ്ചു നിമിഷം എടുത്തു. കയ്യില്‍ നിന്നും നല്ലൊരു കച്ചോടം നഷ്ടപെട്ട ധുക്കത്തോടെ കൃഷ്ണേട്ടന്‍ കസേരയില്‍ ഇരുന്നു. എന്നിട്ട് പതുക്കെ പറഞ്ഞു.

"ഇതിനെയാണോ വിദേശ ആക്രമണം എന്ന് പറയുന്നതു".

ആ സംഭവത്തോട് കൂടി ഞങളുടെ നാട്ടില്‍ പഴത്തിനു പതിനഞ്ചു രൂപയായി.

Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...