Skip to main content

ശാലുവിനെയും കാത്ത് .........

എം സി എ ക്ക് ചേര്ന്ന ദിവസം, ക്ലാസ്സില്‍ ആകെ മൂന്ന് പേര്‍ മാത്രം, ഞാനും ശരത്തും പിന്നെ രോസ്മിനും. ആദ്യത്തെ ദിവസം തന്നെ മൂന്ന് പേരും പരിചയ പെട്ടു, ക്ലാസ്സിന്റെ ഇടതു വശത്തെ രോവില്‍ ഒരു ബെന്ചില്‍ രോസ്മിന്‍, വലതു വശത്തെ ബെന്ചില്‍ ഞാനും ശരത്തും. raaging കാലഘട്ട മായതിനാല്‍ അതികം സംസാരം ഒന്നും ഇല്ല. എനിക്ക് സംസാരിക്കാന്‍ ശരത്തും, ശരത്തിന് സംസാരിക്കാന്‍ ഞാനും ഉള്ളത് കൊണ്ടു അതികം ബോറടിക്കാതെ ഞങ്ങള്‍ ഇരുന്നു. പക്ഷെ രോസ്മിന്റെ കാര്യം കഷ്ട്ടംയിരുന്നു, മിണ്ടാനും പറിയാനും ആരും ഇല്ല.

താമസിക്കുന്ന ലോഡ്ജില്‍ തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ മുരളി ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.

"എന്താടാ നേരം വയ്കിയത്"

ചോദ്യം കേട്ടാല്‍ ഇവനാണു ഞങ്ങള്ക്ക് ചിലവിനു തരുന്നത് എന്ന് തോന്നും, നേരത്തെ വന്നിട്ട് ഇവന്റെ വായിലിരിക്കുന്ന തെറി കേള്‍ക്കാന്‍ അല്ലെ.

"ബസ്സ് കിട്ടിയില്ല സാര്‍"

ഞാന്‍ ഉള്ളില്ലെ ദേഷ്യം പുറത്തു കാണിക്കാതെ ഭവ്യതയോടെ പറഞ്ഞു.

"നിങ്ങള്ക്ക് പുതിയ കൂട്ടുകാരി വരുന്നുടല്ലോട"

എന്താ കാര്യം എന്നറിയാത്ത ഞാനും ശരത്തും പരസ്പരം നോക്കി. ഞങ്ങള്ക്ക് എന്ത് കൂട്ടുകാരി, ഇവന്‍ പുതിയ വല്ല പുലിവാലും കൊണ്ടു വരുവാണോ.

"എടാ നിങ്ങളുടെ ക്ലാസ്സില്‍ ഒരു പുതിയ പെണ്‍ കുട്ടി ജോയിന്‍ ചെയ്തു, അവള്‍ ഇവിടെ കോളേജില്‍ വന്നിട്ടല്ല ജോയിന്‍ ചെയ്തത്, നേരെ coimbatore administrtion ഓഫീസില്‍ ചെന്നാ ജോയിന്‍ ചെയ്തത്. മറ്റന്നാള്‍ ഇവിടെ വരും, ഇങ്ങോട്ട് വാ ഒരു കാര്യം പറയാനുണ്ട്‌"

മുരളി ഞങ്ങളെയും കൂട്ടി മുരളിയുടെ മുറിയില്‍ എത്തി, റൂമില്‍ എത്തിയ ഉടനെ അവിടെ ഇരുന്ന കുറച്ചു കേക്ക് പീസും സോഫ്റ്റ് ഡ്രിങ്ക്സും ഞങ്ങള്ക്ക് തന്നു. ഇവന്റെ ആണി ഇളകിയോ raaging സമയത്തു ഒരു seniorum ചെയ്യാത്ത പണിയാ. കേക്ക് തിന്നു കഴിഞപ്പോള്‍ മുരളി പറഞ്ഞു.

"എടാ അവള്‍ വന്നു കഴിഞ്ഞാല്‍, എനിക്കവളെ പരിചയ പെടുത്തി തരണം"

ഓഹോ അപ്പോള്‍ അതാണ് ഈ സ്നേഹം, പുള്ളി പണ്ടേ ഒരു റൊമാന്‍സ് കുമാരനാ. മറ്റു seniors അറിയുന്നതിന് മുന്പ് സംഗതി ഒപ്പിക്കാനുള്ള പണിയാ.

"പക്ഷെ സാര്‍ ഞങ്ങള്ക്ക് അവളോട്‌ മിണ്ടാന്‍ പാടില്ലാലോ"

raaging സമയത്തു ക്ലാസിലെ പെണ്‍ പിള്ളാരോട് മിണ്ടാന്‍ പാടില്ല, എത്ര മനോഹരമായ ആചാരം. കുറച്ചു നേരം ആലോചിച്ചിട്ട് മുരളി പറഞ്ഞു,

"സാരമില്ല അത് ഞാന്‍ പറഞ്ഞു ശരിയാക്കാം, നിങ്ങള്‍ രോസ്മിനോടും ഇതൊന്നു പറഞ്ഞേക്ക്, പിന്നെ ശാലു എന്നാണ് അവളുടെ പേരു"

പിറ്റേന്ന് ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രോസ്മിനോട് പറഞ്ഞു,

"രോസ്മിനു ഒരു കൂട്ടുകാരി വരുനുട്, ശാലു, ഇനി രോസ്മിനു കൂട്ടായല്ലോ"

രോസ്മിനും സന്തോഷമായി എന്ന് തോന്നുന്നു, ഒറ്റക്കിരുന്നു മടുത്തു കാണണം, ഞാന്‍ പതുക്കെ ശരതിനോട് പറഞ്ഞു,

"എടാ പേര് കേട്ടിട്ടു ഒരു സുന്ദരി ആണെന്ന് തോനുന്നു, വെളുത്തു പൊക്കം കൂടി, മാന്‍ മിഴിയോടും, മുട്ട് വരെ മുടിയോടും കൂടിയ ഒരു സുന്ദരി"

കുറച്ചു നേരം എന്നെ നോക്കിയിട്ട് ശരത് പറഞ്ഞു, "നീ തല്ലു വാങ്ങിക്കും"

അന്ന് വയ്കുന്നേരം വരെ ഞാന്‍ ശാലുവിനെ കുറിച്ചു ഓര്‍ത്തിരുന്നു, പിറ്റേന്ന് ക്ലാസ്സില്‍ പോവാന്‍ ഒരു പ്രതെയ്ഗ ഉത്സാഹം തോന്നി, ക്ലാസ്സില്‍ എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല, വെറുതെ ഞാന്‍ ഒരു മൂളി പാട്ടു പാടിയപ്പോള്‍ ശരത് എന്നെ തുറിച്ചു നോക്കി, "കലാ ഹൃദയവും കാമുക ഹൃദയവും ഇല്ലാത്തവന്‍", ഞാന്‍ സഹതാപ പൂര്‍വ്വം അവനെ നോക്കി.

അല്‍പ നേരം കഴിഞ്ഞപ്പോള്‍ ക്ലാസ് ടീച്ചര്‍ വന്നു, attendance ലിസ്റ്റ് എടുത്തു പേരു വിളിച്ചു

"ശാലു" ടീച്ചര്‍ എന്നിട്ട് രോഷ്മിനെ നോക്കി.

"she didn't came yet"

ടീച്ചര്‍ അറ്റന്റന്‍സ് രജിസ്റ്റര്‍ മടക്കി ക്ലാസ് തുടങ്ങി, ഫസ്റ്റ് hour കഴിഞ്ഞു ടീച്ചര്‍ പോയി, സെക്കന്റ് hourinu മുന്പുള്ള ഇടവേളയില്‍ ക്ലാസിലേക്ക് രണ്ടു കാലുകള്‍ കയറി വന്നു, വുഡ് ലാന്‍ഡ്‌ ഷൂസും ജീന്‍സും ഇട്ട ഒരാള്‍, 45 ഡിഗ്രി ചെരിഞ്ഞാണ്‌ നടപ്പ്, നല്ല പൊക്കം, കറുത്ത്, മുഖത്ത് ഒരു ടി ജി രവി ഭാവം ഉള്ള ഒരുത്തന്‍, ഞങ്ങള്‍ മൂന്നുപേര്‍ അവിടെ ഇരിപ്പുണ്ട് എന്ന് പോലും ഗൌനിക്കാതെ നടന്നു ശരത്തിന്റെ അടുത്ത് വന്നിരുന്നു, ഞങള്‍ മൂന്ന് പേരും പുതിയ കഥാപാത്രത്തെ നോക്കി ഇരുന്നു,

"എന്താ പേരു" ശരത് ചോദിച്ചു

"ശാലു" ഒരു പഴയ വാതില്‍ വലിച്ചു തുറന്ന ശബ്ദം.

അല്‍പനേരം തമ്മില്‍ തമ്മില്‍ നോക്കി ശരത്തും, രോസ്മിനും ഞാനും പൊട്ടി ചിരിച്ചു. കാര്യം എന്താന്നെന്നറിയാതെ ശാലു ഞങ്ങളെ നോക്കി.

രണ്ടാമത്തെ പീരീഡ്‌ വന്ന സാര്‍ "ശാലു" എന്ന പേരു വിളിച്ചു പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി, അപ്പോള്‍ ശരതിനടുത്തു നിന്നും ശാലു മെല്ലെ എഴുന്നേറ്റു നിന്നു, ചിരിയടക്കാന്‍ അല്പം വിഷമിച്ചു പുള്ളി അറ്റന്റന്‍സ് മാര്‍ക്ക് ചെയ്തു.


വയ്കുന്നേരം ശാലുവിനെ പരിചയപ്പെടാന്‍ നിന്ന മുരളിയുടെ അടുത്തേക്ക് ഞങ്ങള്‍ മൂന്നു പേരും നടന്നു, ഞങ്ങളുടെ കൂടെ വന്ന ആളാരാണെന്ന് മനസിലാവാതെ മുരളി നിന്നു,



"ഇതാണ് ശാലു" ശരത് ചിരിയടക്കാന്‍ പാടു പെട്ടു കൊണ്ടു പരമാവധി ഭവ്യത മുഖത്ത് വരുത്തി പറഞ്ഞു.

ആ ഒരു നിമിഷം മുരളിയുടെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ഞങ്ങള്‍ക്ക് മനസിലായില്ല.

"ആരാടാ ..... മോനേ നിനക്കു ശാലു എന്ന് പേരിട്ടത്"

ഇതെന്തു കൂത്ത്, എന്നര്‍ത്ഥത്തില്‍ ഒരല്പ നേരം പകച്ചു നിന്ന ശാലു മെല്ലെ പറഞ്ഞു

"എന്റെ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയുടെ പേരാ ശാലു എന്നുള്ളത് , ചേച്ചിക്ക് കൂട്ടുകാരിയേ വലിയ ഇഷ്ട്ടമായിരുന്നു ......"

ശാലു പറയുന്നതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍കാതെ മുരളി നടന്നു.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...