Skip to main content

ഒരു valentines ദുരന്തം........

ഉറക്കം ഉണര്‍നിട്ടും പ്രതെയ്കിച്ചു ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ടു ഞാന്‍ പുതപ്പിനുള്ളില്‍ തന്നെ ചുരുണ്ടു കൂടി. പുറത്തു നല്ല തണുപ്പുണ്ട്, മുകളിലത്തെ അസ്ബടോസ് ഷീറ്റ് തണുപ്പ് താഴേക്ക് കൊണ്ടു വരുന്നു. പുതപ്പിന് പുറത്തായ കാലില്‍ തണുപ്പ് സൂചി പോലെ കുത്തി കയറുന്നു. ബംഗ്ലൂരില്‍ എത്തിയിട്ട് മൂന്ന് മാസം കഴിഞു, പ്രൊജക്റ്റ്‌ ചെയ്യാനാണ് വന്നത്, കമ്പനിയില്‍ എത്തിയപ്പോഴാണ് മനസിലായത് പ്രൊജക്റ്റ്‌ ഒക്കെ അവിടെ നേരത്തെ ചെയ്തു വച്ചിട്ടുണ്ട്, തിരിച്ചു പോവുമ്പോള്‍ കോഡ് അവര്‍ തരും, പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ആയതിന്റെ certificate ഒപ്പിട്ടും തരും. രാവിലെ പോവുക രണ്ടു മണികൂര്‍ ഇരിക്കുക തിരിച്ചു വരിക, സുഖം. ഇന്നു ശനിയഴ്ചായ എവിടെയും പോകുവാനില്ല.

ഒരു ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള ഈ മുറിക്കു 1500 രൂപയാണ്‌ വാടക, സഹ മുറിയനും സഹ പാടിയുമായ ശരത് അടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്നു, അവന്‍ വേറെ കമ്പനിയിലാണ് പ്രൊജക്റ്റ്‌ ചെയുന്നത്, ഇന്നു അവനും ചിലപ്പോള്‍ ലീവ് ആയിരിക്കും. രാവിലെ ആനന്ദ ഭവനിലെ ഭക്ഷണം, ഉച്ചക്ക് മലയാളി ഹോട്ടല്‍ ഭക്ഷണം, രാത്രി ആന്റി മെസ്സിലെ ഭക്ഷണം, ഇതാണ് ഡെയിലി അജണ്ട. 2002 ലെ സാമ്പത്തിക മന്ത്യം ആയതിനാല്‍ ഭാവിയെ കുറിച്ച് ഒരു വിഷമവും ഇല്ല, ജോലി എന്തായാലും കിട്ടാന്‍ പോവുന്നില, എം സി എ കഴിഞു വീട്ടില്‍ പോയിരിക്കണം. രാവിലെ ഉറക്കം നഷ്ട പെട്ട ധുക്കത്തില്‍ ഞാന്‍ കിടന്നു.

"ഒരു മുപ്പതു രൂപ ഒപ്പിക്കാന്‍ എന്താ ഒരു വഴി"

ശരത്തിന്റെ ശബ്ദം കേടു ഞാന്‍ പുതപ്പു താഴ്ത്തി നോക്കി. അപ്പോള്‍ ഇവന്‍ ഉറങ്ങുകയല്ലേ.

"എന്തിനാ?"

"രണ്ടു പെഗ് ഇരുപതു രൂപ, ഒരു സോഡാ ഏഴ് രൂപ, ഒരു പാക്കറ്റ് കടല മൂന്ന് രൂപ"

ശനിയാഴ്ച വയ്കുന്നെരങ്ങളില്‍ അങ്ങനെ ഒരു കലാ പരിപാടി ഉണ്ട്.

"എന്റെ കയ്യില്‍ ഇല്ല നമുക്കു നായരോടോ, രാജിവിനോടോ ചോദിക്കാം", രണ്ടു പേരും ഞങ്ങളുടെ മുന്‍ ഗാമികള്‍ ആണ്, ഇവിടെ വന്നിട് ഒരു വര്ഷമായി ഇതു വരെ ഗതി പിടിച്ചിട്ടില്ല. നായര്‍ക്കു പേരിനു ഒരു പണി ഉണ്ട്.

പുറത്തു വാതിലില്‍ ഒരു മുട്ട് കേട്ടു, ആരാ ഇപ്പൊ രാവിലെ. ശരത് വാതില്‍ തുറക്കും എന്ന് കരുതി കുറച്ചു നേരം കിടന്നു, അവനും അത് പോലെ കിടന്നു ഒടുവില്‍ വാതിലിലെ മുട്ട് അസഹാനിയമായപ്പോള്‍ പോയി തുറന്നു. പുറത്തു ജിന്നി, വിഷ്ണു, ജിത്തു പിന്നെ ബിനുവും, എല്ലാം ഞങ്ങളുടെ സഹ പാടികള്‍, ഞങളെ പോലെ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നു ലോഡ്ജില്‍ കഴിയുന്നവര്‍. എല്ലാവരും കുളിച്ചു പുറപ്പെട്ടു നില്ക്കുന്നു,

"എങ്ങോട്ടാ എല്ലാവരും കൂടെ",

"ആ നിങ്ങള്‍ ഇതു വരെ പുറപ്പെട്ടില്ലേ, എടാ ഇന്നു valentines ഡേ അല്ലെ നമുക്കു പുറത്തു കറങ്ങാന്‍ പോവാം," വിഷ്ണു പറഞ്ഞു.

ഞാന്‍ ശരത്തിനെ നോക്കി, എന്തോ ഒരു വൃത്തികെട്ട കാര്യം കേട്ട പോലെ അവന്‍ കിടക്കുന്നു,

"ഡാ ജിന്നി ചെലവ് ചെയ്യാം എന്ന് പറഞ്ഞു", വിഷ്ണു കൂടി ചേര്‍ത്തു.

"എങ്കില്‍ പോയേക്കാം" എനു പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു, ഇന്നു മൂന്ന് നേരത്തെയും ഫുഡ് അവനെ കൊണ്ടു സ്പോണ്‍സര്‍ ചെയ്യിക്കണം എന്ന് മനസ്സില്‍ വിചാരിച്ചു, അത് തന്നെയാണ് ശരത്തും മനസ്സില്‍ കരുതിയിരിക്കുനത് എന്ന് അവന്റെ ചിരി കണ്ടപ്പോള്‍ മനസിലായി.

ബസ്സ് സ്റ്റാന്റ് കഴിഞ്ഞും എല്ലാവരും നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, "എങ്ങോട്ടാ ബസ്സില്‍ പോയാല്‍ പോരെ",

"ജിന്നിക്ക് ആ പെണ്‍ പിള്ളാരുടെ അടുത്ത് നിന്നും കാശു വാങ്ങണം അവിടെ പോയിട്ട് പോവാം",

ഈ പെണ്‍ പിള്ളേര്‍ എന്ന് പറയുന്നതു ഞങ്ങളുടെ കൂടെ പ്രൊജക്റ്റ്‌ ചെയ്യുന്ന പെണ്‍ കുട്ടികളാണ്, അവരും സഹ പാടികള്‍ തന്നെ, അടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ ആണ് താമസം. സൌപ്ന, ജിന്‍സി പിന്നെ ജമീല. ഞങ്ങളുടെ കയ്യിലെ കാശു സാദാരണ സുക്ഷിക്കാന്‍ അവരുടെ കയ്യില്‍ കൊടുക്കാറുണ്ട്,

ഞങ്ങള്‍ നടന്നു നടന്നു ലേഡീസ് ഹോസ്റ്റലിന്റെ അടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ എത്തി. മൂന്ന് പേരും അവിടെ കാത്തു നില്പുണ്ടയിര്രുന്നു, കൂടെ പരിചയം ഇല്ലാത്ത മറ്റൊരു പെണ്‍ കുട്ടിയും, നാല് പേരും നന്നായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട്, അടുത്ത് എത്തിയപ്പോള്‍ സൌപ്ന എന്നോടും ശരതിനോടും ആയി പറഞ്ഞു

"ഇതു നീന ഞങ്ങളുടെ കൂടെ താമസിക്കുന്നു ജിതുവിനു പ്രതെയ്ഗം പരിച്ചയപെടുതണ്ടല്ലോ" സൌപ്ന പറഞ്ഞു.

ഓഹോ അപ്പൊ ഇവര്ക്ക് നേരത്തെ പരിചയം ഉണ്ട്, ഞാനും ശരത്തും തമ്മില്‍ നോക്കി. പെട്ടെന്ന് എവിടെ നിന്നും എന്നറിയില്ല ഞങ്ങളുടെ കൂടുകാരുടെ കയ്യില്‍ പൂകളും സമ്മാന പൊതികളും പ്രത്യക്ഷ പെട്ടു അത് പോലെ തന്നെ കൂടുകാരികളുടെ കയ്യിലും. ബിനു കയ്യിലിരുന്ന പൂവും പൊതിയും ജിന്സിയുടെ കയ്യില്‍ കൊടുത്തു, ജിന്‍സി തിരിച്ചും.

"ഹാപ്പി വാലന്റൈന്‍സ്‌ ഡേ"

വിഷ്ണു പൂവും സമ്മാനവും ജമീലക്ക് കൊടുത്തു, ജിത്തു നീനക്ക് കൊടുത്തു, ജിന്നി സൌപ്നക്കും. എല്ലാവരും പരസ്പരം നോക്കി ചിരിച്ചു, ഒരു നിമിഷം കൊണ്ടു എനിക്കും ശരത്തിനും എല്ലാം മനസിലായി, ഇവര്‍ നേരത്തെ പ്ലാന്‍ ചെയ്തു വന്നതാണ്‌, വെറുതെ ഞങളെ കൂടെ കൂടി എന്ന് മാത്രം, ഞാന്‍ പതുക്കെ ശരത്തിനെ നോക്കി, അവന്റെ മുകതിന്റെ നിറം ചുവപ്പാണോ അതോ ബ്രൌണ്‍ ആണോ എന്ന് എനിക്ക് മനസിലായില്ല. ഞങളുടെ രണ്ടു പേരുടേയും നില്പ് കണ്ടു പന്തിയല്ല എന്ന് മനസിലായ വിഷ്ണു പറഞ്ഞു,

"ഡാ വാ ഞങ്ങള്‍ ചിലവ് ചെയ്യാം",

"ചെലവ് നിന്റെ അപ്പന് കൊണ്ടു പോയി കൊടുക്കെടാ"

ശരത്തിന്റെ അലര്‍ച്ച കേട്ടു അടുത്തിരുന്ന കടക്കാരന്‍ വരെ നോക്കി, "എടാ നീ വാ" ഞാന്‍ അവനെയും വിളിച്ചു കൊണ്ടു തിരിച്ചു നടന്നു, റൂമില്‍ എത്തിയിട്ടും അവന്‍ ഒന്നും മിണ്ടിയില്ല, ഒടുവില്‍ ഞാന്‍ പറഞ്ഞു.

"ഹ കളയെടാ, നമുക്കു പോയി ചായ കുടിക്കാം, എന്നിട്ട് നായരേ പോയി കാണാം, പുള്ളിക്കും ആരും പൂവും കായും ഒന്നു കൊടുത്തു കാണില്ല"

ശരത് പുന്ചിരിച്ചു കൊണ്ടു എന്റെ കൂടെ വന്നു,

ഇപ്പോള്‍ എന്താണ്ട് ഒന്‍പതു വര്ഷം കഴിഞ്ഞു, ആ ജോടികള്‍ എല്ലാം കല്യാണം കഴിച്ചു, വിഷ്ണുവിന്റെ കല്യാണത്തിന് ഞങ്ങള്‍ രണ്ടു പേരും പങ്കെടുത്തു, മറ്റുള്ളവരുടെതിനു പോവാന്‍ പറ്റിയില്ല, എല്ലാവരും ഇപ്പോള്‍ യു എസ്സില്‍ ജോലി ചെയുന്നു, വല്ലപ്പോഴും ചാറ്റില്‍ കാണുമ്പൊള്‍ "ഹലോ" പറയുന്നു.

പക്ഷെ അതിന് മുന്‍പോ ശേഷമോ ഞാനും ശരത്തും valentines ഡേ ആഗോഷിച്ചിട്ടില്ല.




Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...