"ഡാ ഡാ"
പുറകില്‍ നിന്നുള്ള വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ഉത്തമേട്ടന്‍ ഓടി വരികയാണോ അതോ നടന്നു വരികയാണോ എന്ന് മനസിലായില്ല.
"ഡാ നീ ഒരു ഓട്ടോ വിളിച്ചേ, വേഗം, നിന്റെ കയ്യില്‍ ഓട്ടോക്കാരുടെ വല്ല നമ്പരും ഉണ്ടോ",
കിതപ്പടക്കാന്‍ വിഷമിച്ചു കൊണ്ടു ഉത്തമേട്ടന്‍ ചോദിച്ചു, എന്ത് പറ്റി, പുള്ളിയെ കണ്ടിട്ട് കുഴപ്പം ഒന്നും തോനുന്നില്ല. അപ്പോഴാണ് ഒരു നൂറു മീറ്റര്‍ പുറകിലായി നാല് പേര്‍ ചേര്‍ന്ന് ആരെയോ താങ്ങി പിടിച്ചു കൊണ്ടു വരുന്നതു കണ്ടത്, ഞാന്‍ പെട്ടെന്ന് വീട്ടില്‍ കയറി ഫോണ്‍ ചെയ്തു ഓട്ടോ വരാന്‍ പറഞ്ഞു. തിരിച്ചു പുറത്തിറങ്ങിയപ്പോഴേക്കും, എല്ലാവരും എത്തിയിരുന്നു. താങ്ങി പിടിച്ചിരിക്കുന്നവര്‍, കൃഷേട്ടന്‍ ബാലേട്ടന്‍, അച്ചുതെട്ടന്‍, രമേശട്ടന്‍ എന്നിവരാണ്.
ഇവരാരെയാന്‍ തങ്ങി പിടിച്ചു കൊണ്ടു വരുന്നതു എന്നറിയാന്‍ ഞാന്‍ അടുത്ത് പോയി നോക്കി. മുഖം മുഴുവന്‍ ചോരയില്‍ മുങ്ങി ഒരാള്‍, മൂകിന്റെ മുകളില്‍ മുതല്‍ മൂര്ധാവ് വരെ ഒരു മുറിവ് അതില്‍ നിന്നും താഴേക്ക് ഒലിച്ചിറങ്ങിയ ചോരയാണ് മുഖത്ത് പരന്നിരിക്കുനത്.
"ഇതാരാ"
ഞാന്‍ ആകാംഷയോടെ ചോദിച്ചു
"ഡാ ഇതു ഗോപലെട്ടനാ"
"എന്ത് പറ്റിയതാ"
അതിന് അവര്‍ ഉത്തരം പറയുന്നതിന് മുന്പ് ഓട്ടോ വന്നു. മൂന്ന് പേര്‍ പുറകിലും ഒരാള്‍ മുന്‍പിലും കയറി. ഓട്ടോ പറന്ന് പോയി. ഇനി ഇതിപ്പോ ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ കുറച്ചു നേരം അവിടെ നിന്നും, പിന്നെ തിരിച്ചു സംഭവ സ്ഥലം നോക്കി നടന്നു. എ കെ ജി ക്ലബ്ബിന്റെ അടുത്തായി കുറച്ചു പേര്‍ കൂടം കൂടി നില്പുണ്ട്. പക്ഷെ എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേഗ ഭാവം.
ഇനി ഗോപാലേട്ടനെ കുറിച്ചു ഒരല്പം, വയസ്സ് ഏതാണ്ട് അറുപതു, മെലിഞ്ഞ ശരിരം, തലയില്‍ വളരെ കുറച്ചു മുടി മാത്രം അവശേഷിച്ചിട്ടുണ്ട്, വിവാഹം കഴിച്ചിട്ടില്ല. അഞ്ചു അനിയന്‍ മാരുണ്ട് എല്ലാവരും കല്യാണം കഴിച്ചു കുട്ടികളായി, ചിലരുടെ പെണ്‍ കുട്ടികളുടെയും കല്യാണം കഴിഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ട്ടപെട്ട ഗോപാലേട്ടന്‍ അനിയന്മാര്‍ക്ക് വേണ്ടിയാണു ജീവിച്ചത്, അവരെ ഒരു നിലയില്‍ എത്തിക്കുനതിനിടയില്‍ സ്വന്തം ജീവിതം മറന്നു പോയി. പക്ഷെ ഗോപലെട്ടന് അതിന്റെ വിഷമം ഒന്നും ഇല്ല. അനിയന്‍ മാരെ വഴക്ക് പറഞ്ഞും അവരുടെ മക്കളെ തല്ലിയും ഗോപാലേട്ടന്‍ സുകമായി ജീവിക്കുന്നു. എങ്കിലും ഗോപാലേട്ടനും ഇഷ്ട്ടമില്ലാത്ത ചിലതൊക്കെ ഉണ്ടായിരുന്നു, അതില്‍ ഒന്നായിരുന്നു കുട്ടികള്‍ കളികുന്നത്, അത് അനിയന്റെ കുട്ടികളായാലും മറ്റുള്ളവരുടെ കുട്ടികളായാലും പുള്ളിക്കാരന് ഇഷ്ട മായിരുന്നില്ല.
എവിടെ കുട്ടികള്‍ കളിക്കുനത് കണ്ടാലും പുള്ളി ചീത്ത വിളിക്കും, ക്രിക്കറ്റ് കളിക്കുകയനെന്കില്‍ വിക്കെറ്റ് ഒര്ടിച്ചു കളയും, ധെപ്പ കളിക്കുകയനെന്കില്‍ ധെപ്പ തട്ടികളയും, ചേരിയും കോലും കളിക്കുകയനെന്കില്‍ കൊലോടിച്ചു കളയും.
ഞാന്‍ ഓര്‍മയില്‍ നിന്നും തിരിച്ചു വന്നു, ആള്‍ കൂടത്തില്‍ നിന്നും മാറി ഹനീഫ മാത്രം ബീഡി വലിച്ചു കൊണ്ടു നില്ക്കുന്നു. മുഖത്ത് ഒരു ചെറിയ ചിരി.
"ഹനീഫ എപ്പോഴാ ലീവില്‍ വന്നത്"
ഹനീഫ ലീവില്‍ വന്ന വിവരം ഞാന്‍ അറിഞ്ഞില്ല.
"ഒരാഴ്ചയായി"
"ഗോപാലെട്ടന് എന്ത് പറ്റി, എങ്ങനെയാ നെറ്റി മുറിഞ്ഞത്"
"ഹ ഹ ഓരോ പ്രായത്തില്‍ ഓരോന്ന് ചെയ്തോളും, ഞാന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക് കളിയ്ക്കാന്‍ ഒരു ബോള്‍ കൊണ്ടു വന്നിരുന്നു, നമ്മുടെ നാട്ടിലെ പിള്ളേര് കളിച്ചോട്ടെ എന്ന് കരുതി, അത് മുഴുവന്‍ റബ്ബര്‍ കൊണ്ടു ഉണ്ടാക്കിയതാ, കാറ്റു അടിക്കുനതല്ല, പിള്ളേര് കളിക്കുനത് കണ്ടപ്പോള്‍ സഹിച്ചില്ല കിളവന്‍ ബോള്‍ എടുത്തു കൊണ്ടു പോയി കൊട് വാള് കൊണ്ടു മുറിക്കാന്‍ നോക്കി"
"എന്നിട്ട്"
"ബോള്‍ നിലത്തു വച്ചു കൊട് വാള് കൊണ്ടു ആഞ്ഞു വെട്ടി, ബോളിനു ഒന്നും പറ്റിയില്ല പക്ഷെ കൊടുവാള്‍ വെട്ടിയ അതെ സ്പീഡില്‍ തിരിച്ചു വന്നു നെറ്റിയില്‍ കൊണ്ടു"
ഇത്രയും പറഞ്ഞു ഹനീഫ കയിലിരുന്ന ബീഡി നിലത്തെറിഞ്ഞു ചിരിക്കാന്‍ തുടങ്ങി.
പന്ത്രണ്ടു സ്ടിച്ചും, അഞ്ചു ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞു ഗോപാലേട്ടന്‍ തിരിച്ചു വന്നു, പക്ഷെ പിന്നീട് ഒരിക്കലും നാട്ടിലെ കുട്ടികള്ക്ക് ഗോപാലേട്ടന്‍ ഭീഷണി ആയില്ല.
ശുഭം.

:)
ReplyDelete