"എടാ ഭഗവാനെ രണ്ടു കിലോ ബീട്രൂറ്റ്, രണ്ടു കിലോ പഞ്ചസാര, നാലു ചെറു നാരങ്ങ, കുറച്ചു യീസ്റ്റും പിന്നെ വെള്ളം തിളപ്പിക്കാന്‍ സ്റ്റോ, പാത്രങ്ങള്‍ ഇത്രയും ഒപ്പിക്കാന്‍ എത്ര രൂപ വേണം",
പതിവുപോലെ അയ്യപ്പന്‍ പൊസിഷനില്‍ ഇരുന്നു കൊണ്ടു ജെറിന്‍ ചോദിച്ചു, ഒരു കയ്യുകൊണ്ട് നെഞ്ച് തടവി. ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്ന ഭഗവാന്‍ (വിഷ്ണു) ഒരു കയ്യുകൊണ്ട് തല തടവി ഒന്നു ആലോചിചു എന്നിട്ട് പറഞ്ഞു.
"സാധനങ്ങള്‍ വാങ്ങാന്‍ ഒരു നൂറു രൂപ ആവും പിന്നെ പാത്രങ്ങളും സ്റൌവും ഒക്കെ കടം വാങ്ങാം"
വിഷ്ണുവിന്റെ മറുപടി കേട്ടു ജെറിന്‍ പിന്നെയും ആലോചന തുടങ്ങി. ശാലു കട്ടിലില്‍ കിടന്നു ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഏതോ ഒരു നടിയുടെ ചിത്രത്തില്‍ നോക്കികൊണ്ടിരുന്നു, ഞാന്‍ തൊട്ടടുത്ത് കിടന്നു തലേന്നത്തെ മനോരമ പത്രത്തില്‍ നാട്ടില്‍ കളിക്കുന്ന സിനിമകള്‍ ഏതെന്ന് നോക്കുകയായിരുന്നു. ജെരിന്റെ ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല.
"ശരി നൂറു രൂപയ്ക്കു എട്ടു കുപ്പി വൈന്‍ കിട്ടിയാല്‍ എപ്പടി" ജെറിന്‍ ഇതു ചോദിച്ചു കൊണ്ടു എന്നെയും വിഷ്ണുവിനെയും ശലുവിനെയും നോക്കി,
ഞാന്‍ പതുക്കെ പത്രം താഴ്ത്തി, ശലുവും നോട്ടം ജെരിനു നേരെയാക്കി.
"ഉവ്വ ഡാ ഈ കോപ്പന്‍ ഇങ്ങനെ പലതും കൊണ്ടുവരും, പഴവാ, നൂറു രൂപയ്ക്കു വൈന്‍ കൊണ്ടു വരുന്നേ"
കേരളത്തില്‍ അലപുഴയിലാണ് ശുദ്ദ മലയാളം സംസാരിക്കുന്നതു എന്നാണ് ശാലുവിന്റെ അവകാശം, അതില്‍ ഏറ്റവും ശുദ്ദ മായ മലയാളം ഹരിപാട് ത്രിക്കുന്നപുഴയിലും, അദ്ദേഹത്തിന്റെ ശുദ്ദ മലയാളമാണ് കേട്ടത്, "ഉവ്വ, കോപ്പന്‍, പഴവാ, കോപ്പ".
വിഷയത്തിന്റെ പ്രതെഗത കൊണ്ടു എനിക്കും താല്പരിയം തോന്നി, വിഷ്ണു മുഴുവനായും വിഷയത്തില്‍ മുഴുകി വായും പൊളിച്ചു ഇരിപ്പാണ്, ഈ ആത്മാര്തട പഠനത്തില്‍ കാണിച്ചാല്‍ രണ്ടിനും ആ സി പേപ്പര്‍ എഴുതി എടുക്കാമായിരുന്നു.
"പക്ഷെ വൈന്‍ ഉണ്ടായി വരാന്‍ കുറേ ദിവസം വേണ്ടേ" വിഷ്ണു തന്റെ ഫിസിക്സ് സംശയം ചോദിച്ചു. ഒരു ചെറു പുന്ചിരിയോടെ തന്റെ 88 ശധമാനം കെമിസ്ട്രി വിജ്ഞാനം ജെറിന്‍ പുറത്തെടുത്തു,
"ഫെര്‍മെന്റസഷന്‍ നടക്കാന്‍ ആണ് വൈന്‍ അത്രയും ദിവസം എടുത്തു വെക്കുന്നത്, അതിനാണ് നമ്മള്‍ യീസ്റ്റ് ഉപയോഗിക്കുന്നത്, ആ പ്രോസിസ് നമ്മള്‍ പെട്ടെന്ന് നടത്തുന്നു" ജെറിന്‍ വീണ്ടും അയ്യപ്പന്‍ പോസില്‍ തിരിച്ചു പോയി.
കെമിസ്ട്രി ഒന്നും മനസിലയിലെന്കിലും കുറഞ്ഞ ചിലവില്‍ വൈന്‍ കിട്ടും എന്നറിഞപ്പോള്‍ എനിക്ക് തല്പരിയം തോന്നി.
"എടൊ ഒന്നു നിര്‍ത്താമോ, ഇയാള്‍ ഇറങ്ങി പോയേ", ശാലു വീണ്ടും ശബ്ദം വെച്ചു. ഇവനോ ഇത്തരം പദ്ധതികള്‍ ഒന്നും കൊണ്ടു വരില്ല, കൊണ്ടു വരുന്നതു എന്തിനാ മുടക്കുന്നെ, എനിക്ക് ദേഷ്യം വന്നു, "നിനക്കു വേണ്ടെന്കില്‍ ഇറങ്ങി പോടാ", ഞാന്‍ പറഞ്ഞു. "മോനേ ജെരിനെ നീ കാര്യം പറ എങ്ങനെയാ സന്കത്തി ഉണ്ടാക്കുന്നേ". എം സി എ പഠിക്കാന്‍ വീട്ടില്‍ നിന്നും വിട്ടിട്ടു ഇവിടെ ഇരിന്നു ചാരായം ഉണ്ടാക്കാനുള്ള പരിപാടിയ, ചെറിയ ഒരു കുറ്റം മനസില്‍ തോന്നി, പിന്നെ കരുതി കുഴപ്പമില്ല ചെലവ് ചുരുക്കാനല്ലേ.
"ശരി ശ്രദ്ധിച്ചു കേട്ടോ" ജെറിന്‍ ഒരു നാസ ഓപ്പറേഷന്‍ വിവരിക്കുന്ന മുഗ ഭാവത്തോടെ തുടങ്ങി, "ബീട്രൂട്ട് വെള്ളത്തില്‍ ഇട്ടു തിളപിച്ചു മാറ്റി വെക്കണം, യീസ്റ്റ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വെക്കണം, ഇനി ബീട്രൂറ്റ് തിളപിച്ച വെള്ളം അരിച്ചെടുക്കണം, അതില്‍ പഞ്ഞസരയും ചെറുനാരങ്ങ നീരും ചേര്‍ക്കണം ചൂട് തനിഞ്ഞ ശേഷം അതിലേക്കു യീസ്റ്റും ചെര്‍ക്കുക്ക, കുപ്പിയില്‍ നിറച്ചു വെക്കുക്ക രണ്ടാഴ്ച്ച കഴിഞ്ഞു ഉപയോഗിക്കുക്ക, ആസ് സിമ്പിള്‍ ആസ് ദാറ്റ്"
ജെറിന്‍ പറഞ്ഞു നിര്‍ത്തി, കൊള്ളാം കിടിലന്‍, "ഞാന്‍ റെഡി" ഞാന്‍ പറഞ്ഞു, "ഞാനും" വിഷ്ണുവും ചേര്ന്നു, അല്പം ആലോചിച്ചിട്ട് ശാലുവും ചേര്ന്നു, പിന്നെ ഒരു മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ നടന്നു, അമ്പതു രൂപ വീതം ഷെയര്‍ ഇട്ടു സാദനങ്ങള്‍ എത്തി,
" എനിക്ക് വൈന്‍ കിട്ടിയില്ലെങ്ങില്‍ നിന്നെ കൊണ്ടു ഞാന്‍ വൈന്‍ വാള് വെപ്പിക്കും" എന്ന ഭീഷണിയോടെ യാണ് ശാലു കാശ് തന്നത്
എല്ലാം കിട്ടിയപ്പോഴാണ് ഒരു പ്രശ്നം, കുപ്പികള്‍ ഇല്ല, എട്ടു വലിയ കുപ്പികള്‍ വേണം, പ്ലാസ്റ്റിക് പറ്റില്ല, ഗ്ലാസ് തന്നെ വേണം, ഇനിയിപ്പോള്‍ അതിനെവിടെ പോവാന്‍. ഒടുവില്‍ സോലുസഷന്‍ കിട്ടി "കൌണ്ടര്‍ വൈന്‍സ്" എന്നറിയപെടുന്ന മദ്യ ഷാപ്പില്‍ നിന്നും വാങ്ങുക. മറ്റു മൂന്ന് പേരും എന്നെ നോക്കി, പറ്റില്ലെന്ന് പറഞ്ഞാല്‍ ഇവന്മാര്‍ പൂരപാട്ട് പാടും. സാദനങ്ങള്‍ വാങ്ങാന്‍ ജെരിനും വിഷ്ണുവുമ പോയത് ബീട്രൂറ്റ് മുരിചിട്ടത് ശാലുവും, ഞാന്‍ ചുമ്മാ കാര്യങ്ങള്‍ നോക്കി നിന്നതെ ഉള്ളു അപ്പോള്‍ പോവാതെ വഴിയില്ല.
"ഡാ എന്നാലും അവിടെ പോയി കാലി കുപ്പി വാങ്ങുക എന്ന് വച്ചാല്‍, ആരെങ്ങിലും കണ്ടാല്‍" ഞാന്‍ ഒന്നു പറഞ്ഞു നോക്കി.
"പിന്നെ നിന്റെ അമ്മായി അപ്പനല്ലേ അവിടെ കട നടത്തുന്നെ" ജെറിന്‍
"നിന്നു ചിനുന്ഗത്തെ പോടാ ", കൂട്ടത്തില്‍ അല്പം മനുഷ്യതം ഉള്ള വിഷ്ണുവും കയ്യൊഴിഞ്ഞു.
"മോനേ അധ്യമോക്കെയ ഒരു വിഷമം ഉണ്ടാവു പിന്നെ ശീലമാവും", ശാലു
ഞാന്‍ ഒരു ചാക്കുമായി ലോഡ്ജിനു പുറത്തിറങ്ങി, ഇശ്ര്വരാ പാമ്പ്, ഒറിജിനല്‍ പാമ്പല്ല, ഞങ്ങള്ക്ക് വേണ്ടി മെസ്സ് നടത്തുന്ന അക്കയുടെ ഭര്ത്താവ്, മുഴുവന്‍ സമയവും വെള്ളത്തില്‍ ആയതു കൊണ്ടു ഞങ്ങള്‍ ഇട്ട പേരാണ് പാമ്പ് എന്ന്, ഈഫല്‍ ടോവേര്‍ പോലെ രണ്ടു കാലും അകത്തി വച്ചു, ഒരു ഭീഡി കത്തിക്കാനുള്ള ശ്രമമാണ്, ഒന്നുകില്‍ തീപെട്ടി കത്തില്ല, തീപെട്ടി കത്തിയാല്‍ മുണ്ട് അഴിയും, രണ്ടും ചേര്ന്നു വരുമ്പോള്‍ ഭീഡി താഴെ പോവും. കുറച്ചു നേരം ഈ കലാപരിപാടി കണ്ടു നിന്ന ഞാന്‍ ബ്രാണ്ടി ഷോപ്പിലേക്ക് നടന്നു. ഭാഗ്യം കടയില്‍ തിരക്കൊന്നും ഇല്ല,
അറിയാവുന്ന തമിഴില്‍ കടക്കാരനോട് കാര്യം പറഞ്ഞു, പുള്ളി കുറെ കുപ്പി അകത്തു നിന്നും എടുത്തു തന്നു, പത്തു രൂപയ്ക്കു കച്ചവടം ഉറപിച്ചു, ഞാന്‍ ഓരോ ബോട്ടില് എടുത്തു ചാക്കില്‍ വെക്കാന്‍ തുടങ്ങി, ശക്തമായ ഒരു വാര്‍ണിഷ് മണം മൂകില്‍ അടിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്,
ഇശ്വരാ പാമ്പ്, ഭൂമിയുടെ ഗുരുതകര്‍ഷനത്തോട് ശക്തമായി മല്ലടിച്ച് കൊണ്ടു അദ്ദേഹം നില്ക്കുകയാണ്, കണ്ണ് ശരിക്ക് പിടിക്കാതെ ചിമ്മി തുറന്നു കൊണ്ടു എന്നെ നോകി, പുള്ളിക്കെന്നെ മനസിലായി, രണ്ടു കുപ്പിയും കയ്യില്‍ പിടിച്ചു നില്ക്കുന്ന എന്നെ ഒന്നു അടി മുടി നോക്കി, പിന്നെ കുപ്പിയിലേക്കും നോക്കി,
"എന്ന തമ്പി ഇന്ത മാതിരി കേട്ട പഴക്കം എല്ലാം ഇരുക്ക?"
കുപ്പി കാലിയാണ് എന്ന് പുള്ളിക്ക് മനസിലായില്ല, നിന്ന നില്പില്‍ എന്റെ മാനം കപ്പല് കയറി പോയി. എനിക്ക് ഒന്നും പറയാനില്ലായിരുന്നു, ഞാന്‍ എങ്ങന്നെ ഇതെല്ലം കൂടി പുള്ളിയെ പറഞ്ഞു മനസിലാക്കും ആകെ കൂടി അറിയാവുന്ന തമിഴ് "അക്ക പോരിയാല്‍, അക്ക രസം, അക്ക സാംബാര്‍" എന്നൊക്കെയാ. ഞാന്‍ പതുക്കെ തലകുനിച്ച് ചാക്കും എടുത്തു നടന്നു.
ഞങ്ങളുടെ വൈന്‍ പരീക്ഷണം വിജയിച്ചു, ഗാലന്‍ കണക്കിന് വൈന്‍ ഞങള്‍ ഉണ്ടാക്കി, പക്ഷെ അതിന് ശേഷം, പാമ്പ് എന്നെ എവിടെ കണ്ടാലും നന്നായി ഒരു ചിരി ചിരിക്കും, പാമ്പിനെ എവിടെ കണ്ടാലും ശലുവും ജെരിനും എന്നെ തോണ്ടും,
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞങ്ങളുടെ സബ് ജൂനിയര്‍ പ്രജീഷ് ആണ് പറഞ്ഞത് പാമ്പ് മരിച്ചു എന്ന്, ഒരു ദിവസം ഉറക്കം ഉണര്നില്ല അത്രേ, അക്കയും കുടുംബവും അവിടെ നിന്നും താമസം മാറി പോയി എന്നും,
തമിള്‍ നാട്ടിലെ ചൂടില്‍ ഞങള്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി തന്ന അക്കക്കും, എന്നെ കാണുമ്പൊള്‍ എപ്പോഴും ചിരിക്കുന്ന പാമ്പിനും ആശ്വംസകള്‍ നേരുന്നു.

thankx... akkayeyum paampineyum.. ormippichathinu..
ReplyDeleteda. ur college stories are too good.
ReplyDelete