Skip to main content

Posts

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

യാത്രയിലെ നഷ്ട്ടം

ഒരു അത്യാവശ്യ കാര്യത്തിനായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വരെ പോകേണ്ടി വന്നു.  അന്ന് തന്നെ തിരിച്ചു വരേണ്ടത് കൊണ്ട്, കാർ ആലുവാ റെയിൽവേ സ്റ്റേഷനിൽ ഇട്ടു.  ഇന്റർസിറ്റിക്കു പോയാൽ ഉച്ചക്ക് ഉള്ള ജന ശതാബ്ദി ക്കു തിരിച്ചു വരാം.  രണ്ടു ട്രെയിനിനും ബുക്ക് ചെയ്തത് കൊണ്ട് യാത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ട്രെയിൻ കൃത്യ സമയത്തു തന്നെ എത്തി.  ഷൊർണുർ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ഞാൻ പുറത്തു സ്റ്റേഷനിൽ ഇറങ്ങി. ചായ പകുതി കുടിച്ചു കഴിഞ്ഞപ്പോഴേക്കും  ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു, എൻ്റെ കംപാർട്മെന്റ് നീങ്ങിയത് കൊണ്ട് ഞാൻ തൊട്ടടുത്ത കംപാർട്മെന്റിൽ കയറി.  അപ്പോഴാണ് അതിനു റിസർവേഷൻ കംപാർട്മെന്റും ആയി കണക്ഷൻ ഇല്ല എന്ന് മനസിലായത്.  ഇനി അടുത്ത സ്റ്റേഷൻ വരെ വാതിലിനു അടുത്ത് നിൽക്കാം, സ്റ്റേഷൻ എത്തുമ്പോൾ മാറി കയറാം.  അപ്പോഴാണ് അവിടെ നിന്നിരുന്ന രണ്ടു പേരെ ശ്രദ്ധിച്ചത്.  ഒന്ന് ഒരു ഫ്രീക്കൻ പയ്യൻ, മുടി ഒക്കെ ജെൽ തേച്ചു മുകളിലേക്കു ചീവി വച്ചിരിക്കുന്നു.  ചെവിയിൽ ഹെഡ്‍ഫോൺ ഉണ്ട് മൊബൈലിൽ എന്തോ കേട്ട് കൊണ്ടിരിക്കുന്നു.  ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു....

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...

കമ്മട്ടിപാടം

                        വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്.  അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്.  അന്ന് തമ്പി കണ്ണൻ താനതിന്റെ  ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല.  വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു,   അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ്‌ വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ.  ഇവരിൽ  പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.                         അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ  ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്.  ഒരു പക്ഷെ കമ്മട്ടി പാടതിലെ  ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന...

പോക്കു മാഷിന്റെ ക്രുരതകൾ

              തലമുറകളുടെ മൂത്രം ഖനീഭവിച്ച മൂത്ര പുരയുടെ ചുവരിൽ ആണ് ആദ്യമായി ഞാൻ ആ വാക്യം കണ്ടത് "പോക്കു മാഷ് നീതി പാലിക്കുക", അന്ന് ആറിലോ ഏഴിലോ പഠിക്കുന്ന എനിക്ക് അതിന്റെ അർഥം മനസിലായില്ല. "എന്തോ വളരെ മോശം അർഥം ആണ് " ഷഫീ അല്പം പേടിയോടെ എന്നോട് പറഞ്ഞു.             അന്ന് തലശ്ശേരി സെന്റ്‌ ജോസെഫിൽ ഹൈ സ്കൂൾ ക്ലാസ്സിൽ പുരുഷൻ മാരായ അദ്യാപകർ മാത്രമാണ് ക്ലാസ്സ്‌ എടുത്തിരുന്നത്.  അതിൽ പെടുന്ന ഒരു സാറായിരുന്നു ഈ പോക്കു മാസ്റ്റർ.  ഒരിക്കൽ പോലും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക്‌ വരാതിരുന്ന അദ്ദേഹം ഞങ്ങള്ക്ക് ഒരു അന്യ ഗ്രഹ ജീവി ആയിരുന്നു.             വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ, പോക്കു മാഷിന്റെ കൂടുതൽ ക്രുര കൃത്യങ്ങൾ ഞങ്ങൾ കേട്ടു കൊണ്ടിരുന്നു.           സമരത്തിന്‌ സ്റ്റൈർ കേസ് വാതിൽ അടച്ചു നിന്ന എ ബി വി പി നേതാവിനെ  തല്ലി താഴെ ഇട്ടു, സ്റ്റാഫ് റൂമിൽ വച്ച് പുക വലിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ മറ്റൊരു സാറിന്റെ മുഖത്ത്  മുറുക്കാൻ തുപ്പി, അങ്...

പുറകിൽ ഒരാൾ

                    മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്.  എറണാകുളത്തു നിന്നും രാത്രി പതിനൊന്നു  മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ.  പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ.  ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.                    ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക്‌ ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു.  വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു.  ഒരു മണിക്കൂർ നേരം ഒ...

ചിറകൊടിഞ്ഞ കിനാവുകൾ

                       ഒരു പത്തു പതിനൊന്നു വർഷം മുൻപ് പഴയ ലുലു മൈമൂണ്‍ തിയറ്ററുകൾ ഉണ്ടായിരുന്നപ്പോൾ ഞാനും എന്റെ ഒരു കൂട്ടുകാരനും "മൈ ഹൂ നാ" എന്ന ഹിന്ദി സിനിമ  കാണാൻ പോയി.  ആ സിനിമയിൽ ഷാരുക് ഘാൻ കുറെ വില്ലൻ മാരെ സൈക്കിൾ റിക്ഷയിൽ പിന്തുടരുന്ന ഒരു സീൻ ഉണ്ട്.  ആയിടെ ഇറങ്ങിയ ഒരു ജെയിംസ്‌ ബോണ്ട്‌ സിനിമയിലെ രംഗങ്ങളെ സ്പൂഫ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്.                           സിനിമ കണ്ടു പുറത്തിറങ്ങിയ എന്റെ കൂട്ടു കാരൻ എന്നോട് ചോദിച്ചു "ഇവൻ മാർക്കൊന്നു വിവരം ഇല്ലേ സിനിമയിൽ എന്ത് കാണിച്ചാലും നമ്മൾ വിശ്വസിക്കും എന്നാണോ ?"                         ഞാൻ പറഞ്ഞു "എടാ അത് സ്പൂഫ് ആണ് ഇംഗ്ലീഷിൽ അത്തരം സിനിമകൾ ഇറങ്ങാറുണ്ട്‌, നീ scary movies എന്ന് പറയുന്ന സിനിമ കേട്ടിട്ടില്ലേ ?"                        അവന്റെ മറുപടി ഇതായിരുന...