വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്. അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്. അന്ന് തമ്പി കണ്ണൻ താനതിന്റെ ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല. വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു, അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ് വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ. ഇവരിൽ പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.
അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്. ഒരു പക്ഷെ കമ്മട്ടി പാടതിലെ ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന്നില്ല.
ഒരു ക്ലിഷേ ക്ക് വേണ്ടി വിനായകൻ അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് എന്ന് പറയാം. അതിൽ ഒരൽപം വാസ്തവം ഉണ്ടെന്നു തോനുന്നു.
ഞാൻ കമ്മട്ടിപാടം എന്ന പേര് കേൾക്കുന്നത് ഒരു അഞ്ചോ ആറോ കൊല്ലം മുൻപ് അഷിഖ് പറഞ്ഞാണ്. ഇന്നത്തെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ പിന്നെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പരിസരം അടങ്ങുന്ന സ്ഥലം ആയിരുന്നു അത് . പിന്നീട് കോട്ടയം റെയിൽ വന്നപ്പോൾ റെയിൽ പാളങ്ങൾ ചുറ്റപ്പെട്ട ഒരു ഭൂ പ്രദേശം അവിടെ രൂപം കൊണ്ടു, നഗര വല്കരണം ആ പ്രദേശത്തെ പതുക്കെ വിഴുങ്ങി, ഏറ്റവും ഒടുവിൽ അവിടെ അവശേഷിച്ചത് ഒന്നോ രണ്ടോ വീടുകൾ ആയിരുന്നു, അതിൽ ഒന്ന് വിനയകന്റെതും, വിനായകന്റെ ഒരു ചേട്ടൻ പണ്ട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിരുന്നു, അടിയന്ടിരാവസ്ഥ കാലത്ത് അന്നത്തെ അഭ്യന്ദര മന്ത്രി ആയിരുന്ന കരുണാകരനെ കരിം കോടി കാണിച്ചതിന് പോലീസുകാർ തല്ലി കഥ കഴിച്ചിരുന്നു. അങ്ങനെ നോക്കിയാൽ വിനായകന് കമ്മട്ടിപാടം ആയി അഭേദ്യം ആയ ഒരു ബന്ധം ഉണ്ട്.
കമ്മട്ടിപാടം എറണാകുളത്തിന്റെ ചരിത്രം തന്നെ ആണ്. ചതുപ്പായി കിടന്ന ഒരു സ്ഥലം എങ്ങനെ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയി മാറി എന്നതിന്റെയും, ആ മണ്ണ് സ്വന്തമായിരുന്നവർ എവിടെ പോയി എന്നതിന്റെ, എക്കാലത്തും ലാഭം മാത്രം ഉണ്ടാക്കാൻ ശീലിച്ച ഒരു കൂട്ടം ആളുകൾ എന്നും എങ്ങനെ പണം ഉണ്ടാക്കുന്നു എന്നും, അത് കള്ള വാറ്റയും ചാരയമായും ബാറായും റിയൽ എസ്റ്റേറ്റ് ആയും.
കൂടെ നിന്ന് വഞ്ചിക്ക പെട്ട ഒരു ജനതയുടെ കഥ. എന്ത് ചെയ്തും പണം സംബാധിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ കഥ.
ഗംഗയുടെയും, ബാലന്റെയും, കൃഷ്ണന്റെയും പിന്നെ ആശാന്റെയും കഥ ....
-------------------------------------
പടം കണ്ടു കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ വരുമ്പോൾ നെഞ്ചിൽ ഒരു എരിച്ചിൽ തോന്നി, ഉറക്കം കഴിഞ്ഞു രാവിലെ ഒരു കട്ടൻ കുടിച്ചപ്പോൾ അത് മാറി, അത്രയേ ഉള്ളു നമ്മുടെ ഓർമ്മ
Comments
Post a Comment