മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്. എറണാകുളത്തു നിന്നും രാത്രി പതിനൊന്നു മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ. പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ. ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.
ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക് ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു. വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു. ഒരു മണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു, പിന്നെ അടുത്ത മുറിയിൽ സുഘമയി ഉറങ്ങി കിടക്കുന്ന മോനെ പോയി നോക്കി, അഞ്ചു വയസ്സ് കഴിഞ്ഞതെ ഉള്ളു അമലിനു പക്ഷെ പത്തു വയസിന്റെ പക്വത ഉണ്ട്. ഞാൻ പോയാൽ പിന്നെ ഇവന്റെ കാര്യം ?
ഫ്രിഡ്ജ് ഒഴിച്ച് അതിലെ ഗ്രിൽ മാറ്റി രേച്ചലിനെ അതിൽ കയറ്റി വച്ചു പൂട്ടി. അടുത്ത മൂന്നു ദിവസം കൊണ്ട് നാല് ജില്ലകളിൽ നിന്നും അഞ്ചു ലിറ്റർ വീതം സല്ഫുരിക് ആസിഡ് കൊണ്ടുവന്നു. പിന്നെ ഒരു വലിയ പ്ലാസ്റ്റിക് വീപ്പയും. മരിച്ചു നാലു ദിവസം കഴിഞ്ഞ അന്ന് രാത്രി, വീപ്പയിൽ ആസിഡ് ഒഴിച്ച് രേച്ചലിനെ ഫ്രിഡ്ജിൽ നിന്നും വീപ്പയിലെ ആസിഡിൽ മാറ്റി. അവളുടെ മജ്ജയും മാംസവും അലിഞ്ഞു അലിഞ്ഞു ആസിഡിൽ അലിയുന്നതു സാം നിസംഗനായി നോക്കി നിന്നു .
ഇത്രയും ദിവസങ്ങൾ കൊണ്ട് റേച്ചൽ തന്നോട് പിണങ്ങി പോയി എന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നും എല്ലാവരോടും പറഞ്ഞു, പോലീസിൽ പരാതി കൊടുത്തു, അവളുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു. മകൻ അമൽ ഒരിക്കൽ പോലും അമ്മയെ കുറിച്ച് ചോദിച്ചില്ല, അത് സാമിനെ അമ്പരപ്പിച്ചു.
പ്ലാസ്റ്റിക് വീപ്പ വലിച്ചു കയറ്റി കുഴിയുടെ അടുത്ത് എത്തിയപ്പോഴേക്കും സാം തളർന്നിരുന്നു. വീപ്പയുടെ അടപ്പ് തുറന്ന് ആസിഡ് പതുക്കെ കുഴിയിൽ ഒഴുക്കി മുഴുവൻ കളഞ്ഞതിനു ശേഷം സാം വീപ്പ കുഴിയിൽ ഇട്ടു, പിന്നെ പതുക്കെ മണ്ണിട്ട് കുഴി മൂടി.
എല്ലാം കഴിഞ്ഞു ഇന്നേക്ക് നാല്പതു ദിവസം ആയി. പതിവ് പോലെ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സാം അമലിനോട് ചോദിച്ചു
"നീ എന്താ അമ്മയെ കുറിച്ച് ഒന്നും അച്ഛനോട് ചോദിക്കാത്തത് ?"
കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി അമൽ പറഞ്ഞു
"ഞാൻ ചോദിക്കണം എന്ന് വിചാരിക്കുയായിരുന്നു" ഒരു നിമിഷം സാമിന്റെ പുറകിലേക്ക് നോക്കി അവൻ ചോദിച്ചു "അമ്മ എന്തിനാ കഴിഞ്ഞ രണ്ടാഴ്ച് ആയി ഒന്നും മിണ്ടാത്ത അച്ഛൻറെ പുറകെ നടക്കുകയും നിൽക്കുകയും ചെയ്യുന്നത് ?"
ഒരു നിമിഷം സാമിന് നട്ടെലിനു ഉള്ളിലൂടെ ഒരു തണുപ്പ് കടന്നു പോയത് പോലെ തോന്നി, പിന്നെ രേച്ചലിന്റെ ചുടു നിശ്വാശം തന്റെ കഴുത്തിൽ പതിക്കുന്നതായും .........
Sreejithee.. kalakki
ReplyDelete