ഒരു പത്തു പതിനൊന്നു വർഷം മുൻപ് പഴയ ലുലു മൈമൂണ്‍ തിയറ്ററുകൾ ഉണ്ടായിരുന്നപ്പോൾ ഞാനും എന്റെ ഒരു കൂട്ടുകാരനും "മൈ ഹൂ നാ" എന്ന ഹിന്ദി സിനിമ കാണാൻ പോയി. ആ സിനിമയിൽ ഷാരുക് ഘാൻ കുറെ വില്ലൻ മാരെ സൈക്കിൾ റിക്ഷയിൽ പിന്തുടരുന്ന ഒരു സീൻ ഉണ്ട്. ആയിടെ ഇറങ്ങിയ ഒരു ജെയിംസ് ബോണ്ട് സിനിമയിലെ രംഗങ്ങളെ സ്പൂഫ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്.
സിനിമ കണ്ടു പുറത്തിറങ്ങിയ എന്റെ കൂട്ടു കാരൻ എന്നോട് ചോദിച്ചു "ഇവൻ മാർക്കൊന്നു വിവരം ഇല്ലേ സിനിമയിൽ എന്ത് കാണിച്ചാലും നമ്മൾ വിശ്വസിക്കും എന്നാണോ ?"
ഞാൻ പറഞ്ഞു "എടാ അത് സ്പൂഫ് ആണ് ഇംഗ്ലീഷിൽ അത്തരം സിനിമകൾ ഇറങ്ങാറുണ്ട്, നീ scary movies എന്ന് പറയുന്ന സിനിമ കേട്ടിട്ടില്ലേ ?"
അവന്റെ മറുപടി ഇതായിരുന്നു "ഒന്ന് പോടാ അവിടുന്ന് സ്പൂഫ് പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല "
പറഞ്ഞു വന്നത് ഇത്രയേ ഉള്ളു, നിങ്ങൾ സ്പൂഫ് മൂവി എന്താണെന്നു ഇത് വരെ കണ്ടിട്ടില്ല എങ്കിൽ ഈ സിനിമ പോയി കാണണം, പിന്നെ അത്യവശ്യം മലയാളം സിനിമകൾ കാണുന്ന ആളുകള ആണെങ്കിൽ മാത്രം ഇത് കാണുക അല്ലെങ്കിൽ ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കും
ഇനി സിനിമയെ കുറിച്ച്.
അങ്ങ് തായങ്കരി പഞ്ചായത്തിലെ (കട്ട് അഴകിയ രാവണൻ) സുപ്രെസിധ മലയാളം നോവലിസ്റ്റ് കെ പി അമ്ബുജക്ഷന്റെ നോവൽ ആയ "ചിറകൊടിഞ്ഞ കിനാവുകൾ" സിനിമ ആക്കുവാൻ ഒരു പ്രൊഡ്യൂസര് ഉം സംവിധായകനും തീരുമാനിക്കുന്നു, അവരോടു തന്റെ കഥ പറയുന്നതാണ് സിനിമ. വിറകു വെട്ടുകാരനും അയാളുടെ മകൾ സുമതി കാമുകൻ തയ്യൽ കാരൻ എല്ലാം അത് തന്നെ, അമ്ബുജക്ഷൻ ഇതിനെ അല്പം ന്യൂ ജെനരെഷൻ ആക്കുന്നു എന്നു മാത്രം. കഥ പറച്ചിൽ ക്ലൈമാക്സ് എത്തുമ്പോൾ പ്രൊഡ്യൂസര് ഉം സംവിധായകനും ഒന്ന് പുറത്തു പോവുന്നു. അല്പം ഭാവന കൂട്ടാൻ അമ്ബുജക്ഷൻ ഒരു കഞ്ചാവ് ബീഡി വലിക്കുന്നു. പിന്നീടു സംഭവിക്കുന്നത് നമ്മൾ കേട്ട കഥയിൽ ഇല്ലാത്തതാണ് ........ അത് നേരിട്ട് കാണുക
സിനിമയിലെ ചില സംഭാഷണങ്ങളും രംഗങ്ങളും കാണുമ്പോൾ നമ്മൾ പൊട്ടിച്ചിരിക്കും അപ്പോൾ നമ്മുടെ അടുത്ത് ഇരിക്കുന്ന ചിലർ നമ്മുടെ തലയ്ക്കു അസുഖമാണോ എന്ന രീതിയിൽ നമ്മളെ നോക്കും, നെവെർ മൈൻഡ്, അവർക്ക് തമാശ മനസിലാവതതാ.
നമുക്ക് നമ്മുടെ സന്ദോഷം നോക്കിയാ പോരെ ?
Comments
Post a Comment