Skip to main content

Posts

പുറകിൽ ഒരാൾ

                    മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്.  എറണാകുളത്തു നിന്നും രാത്രി പതിനൊന്നു  മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ.  പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ.  ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.                    ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക്‌ ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു.  വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു.  ഒരു മണിക്കൂർ നേരം ഒ...

ചിറകൊടിഞ്ഞ കിനാവുകൾ

                       ഒരു പത്തു പതിനൊന്നു വർഷം മുൻപ് പഴയ ലുലു മൈമൂണ്‍ തിയറ്ററുകൾ ഉണ്ടായിരുന്നപ്പോൾ ഞാനും എന്റെ ഒരു കൂട്ടുകാരനും "മൈ ഹൂ നാ" എന്ന ഹിന്ദി സിനിമ  കാണാൻ പോയി.  ആ സിനിമയിൽ ഷാരുക് ഘാൻ കുറെ വില്ലൻ മാരെ സൈക്കിൾ റിക്ഷയിൽ പിന്തുടരുന്ന ഒരു സീൻ ഉണ്ട്.  ആയിടെ ഇറങ്ങിയ ഒരു ജെയിംസ്‌ ബോണ്ട്‌ സിനിമയിലെ രംഗങ്ങളെ സ്പൂഫ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്.                           സിനിമ കണ്ടു പുറത്തിറങ്ങിയ എന്റെ കൂട്ടു കാരൻ എന്നോട് ചോദിച്ചു "ഇവൻ മാർക്കൊന്നു വിവരം ഇല്ലേ സിനിമയിൽ എന്ത് കാണിച്ചാലും നമ്മൾ വിശ്വസിക്കും എന്നാണോ ?"                         ഞാൻ പറഞ്ഞു "എടാ അത് സ്പൂഫ് ആണ് ഇംഗ്ലീഷിൽ അത്തരം സിനിമകൾ ഇറങ്ങാറുണ്ട്‌, നീ scary movies എന്ന് പറയുന്ന സിനിമ കേട്ടിട്ടില്ലേ ?"                        അവന്റെ മറുപടി ഇതായിരുന...

ഒരു നല്ല “മുന്നറിയിപ്പ്”

            പരീക്ഷ കാലം വന്നാല്‍ പിന്നെ രക്ഷകര്താക്കള്‍ Hitler മാർ   ആയി തീരും , പിന്നെ എല്ലാ ദിവസവും വീടുകളില്‍ കീചക വധം , ധുശാസന   വധം , ഭാലി വധം തുടങ്ങിയ ആട്ടകഥകള്‍ നടക്കും.    ഈ സമയങ്ങളില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞത് പോലെ അവര്‍ നുരോസിസിന്റെയും സൈകോസിസിന്റെയും ആരും സഞ്ചരിക്കാന്‍ ഭീകര   വഴികളില്‍ കൂടി സഞ്ചരിക്കും.   ഇന്നലെ ഇതും അതിൻറെ കൂടെ   ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും   കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്.       ഒന്ന് സ്വസ്ഥം ആവാന്‍ ഒരു സിനിമ കാണാം എന്ന് വച്ചു , വേണു കഥയും ക്യാമറയും സംവിധാനവും ചെയ്ത "മുന്നറിയിപ്പ്" പോയി കണ്ടാലോ എന്ന് വച്ചു.   സിനിമയ്ക്കു   പോവുന്നതിനു മുന്‍പ് ടി വി യില്‍ ന്യൂസ്‌ വച്ചപ്പോള്‍ ആണ് കൊച്ചി മുഴുവന്‍ ഒരു വലിയ ട്രാഫിക് ബ്ലോക്ക് ആയി നില്‍ക്കുകയാണ് എന്ന് അറിഞ്ഞത് , റിപ്പോര്‍ട്ടര്‍ റോഡിലെ ചളി കുളത്തിന് അരികില്‍ ചാഞ്ഞും ചരിഞ്ഞു നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. സിനിമ കണ്ടപ്പോള്‍ ഉ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ബൈകിന്റെ മൈലേജ് കുറയുന്നു ... സത്യം

പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ്  ഷാലു  അവന്റെ വിഷമം പറഞ്ഞത്. ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട് "നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു  മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു "ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു  "എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?" "ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും " "ക്ലച്ച് കേബിൾ നോക്കി ?" "നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി " "നീ ടയറിൽ എയർ ചെക്ക്‌ ചെയ്തോ ?" "ഉവ്വ് എല്ലാ മാസവും ചെക്ക്‌ ചെയ്യും " "എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും " "ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും   ഇല്ല എന്ന് അവർ പറഞ്ഞു " "പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു "അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു  പറഞ്ഞു തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച്‌ പറഞ്ഞു "നീ ആ സെൻ  ഭായിയെ വിളിച്ച...

രക്തം ചരിതം

           ഒഴിഞ്ഞ മദ്യകുപ്പികൾ വീണു കിടക്കുന്ന നിലത്തു രഘു രാമൻ മലർന്ന് കിടന്നു, കഞ്ചാവ് ബീഡിയുടെ അവസാന പുക വലിച്ചെടുത്തു രഘു എഴുന്നേറ്റു, ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു.  ഒഴിഞ്ഞ കുപ്പികൾ വായിലേക്ക് ചരിച്ചു ഇല്ല ഒരു തുള്ളി പോലും ഇല്ല.  വാഷ് ബെസിനിലെ പൈപ്പ് തുറന്നു, ചുവന്ന രക്തം കട്ട കട്ട യായി പുറത്തേക്കു ഒഴുകി വരുന്നു, ചോരയുടെ ചുവപ്പ് രഘുവിന്റെ വയറ്റിൽ ഒരു ശര്ധി സൃഷ്ടിച്ചു, വായിലേക്ക് നുരഞ്ഞു വന്ന പിത്ത വെള്ളം രഘു വാഷ്‌ ബേസിനിൽ തുപ്പി, ബാത്ത് റൂമിലെ പൈപ്പ് തുറന്നപ്പോൾ ചോര വീണ്ടും ഒഴുകി, കയ്യിലും കാലിലും ദേഹത്തും എല്ലാം ചോര, ചോരയുടെ മണം മുറിയിൽ എങ്ങുംപരക്കുന്നു.          ദേഹം കഴുകാൻ രഘു കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു, അതും ചോര തന്നെ, രഘു വീട്ടിൽ നിന്നും ഇറങ്ങി ഓടി, കുളത്തിൽ പുഴയിൽ കടലിൽ എല്ലാം ചോര. തോടുകളിൽ ചോര ചാലുകളായി ഒഴുകുന്നു.   ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നു, കഞ്ചാവ് ആഞ്ഞു ആഞ്ഞു വലിച്ചു രഘു കാലുകൾ നീട്ടി നീട്ടി വച്ച് നടന്നു, ഇല്ല എങ്ങും വെള്ളം ഇല്ല, തളർന്ന്...