പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ് ഷാലു അവന്റെ വിഷമം പറഞ്ഞത്.
ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട്
"നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു
"ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു
"എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?"
"ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും "
"ക്ലച്ച് കേബിൾ നോക്കി ?"
"നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി "
"നീ ടയറിൽ എയർ ചെക്ക് ചെയ്തോ ?"
"ഉവ്വ് എല്ലാ മാസവും ചെക്ക് ചെയ്യും "
"എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും "
"ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും ഇല്ല എന്ന് അവർ പറഞ്ഞു "
"പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു
"അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു പറഞ്ഞു
തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച് പറഞ്ഞു
"നീ ആ സെൻ ഭായിയെ വിളിച്ചു ചോദിക്ക് "
മാവേലിപുരം മൂന്ന് തവണ പ്രദക്ഷിണം വച്ച് കഴിഞ്ഞു നടത്തം മതിയാക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു
"നീ എവിടുന്നാ പെട്രോൾ അടിക്കുന്നത് ?"
"ചെമ്പ് മുക്ക് ആ പെട്രോൾ പമ്പ് ഇൽ നിന്നും "
അത് വലിയ കുഴപ്പം ഇല്ലാത്ത പമ്പ് ആണല്ലോ, ഞാനും അവിടെ നിന്നും ആണ് പെട്രോൾ അടിക്കുന്നത്.
"നീ എങ്ങനെയാ മൈലേജ് നോക്കുന്നത് ?"
"ഒരു ഇരുനൂറു രൂപയ്ക്കു പെട്രോൾ അടിക്കും എന്നിട്ട് ഓടിച്ചു നോക്കും "
നടത്തം നിരത്തി ഞാൻ പതുക്കെ ഷാലുവിനെ നോക്കി ചോദിച്ചു കഴിഞ്ഞ രണ്ടു കൊല്ലം ആയി നീ ഇങ്ങനെ ആണോ മൈലേജ് നോക്കുന്നത്.
"അതെ "
പിന്നെ ഞാൻ ജെറിന്റെ ഒരു അലര്ച്ച ആണ് കേട്ടത്
"എടാ വൃതിക്കെട്ടവനെ കഴിഞ്ഞ രണ്ടു കൊല്ലം ആയി ഈ പെട്രോളിന് വില കൂടിയ വിവരം ഒന്നും നിനക്ക് അറിയില്ലേ , നീ എന്താ ഇന്ന് രാവിലെ ദുബായിൽ നിന്നും വന്നതാണോ"
ഒന്നും മനസിലാവാതെ ഷാലു ചോദിച്ചു, നിഷ്കളങ്ങമായി
"അതിനു എനിക്കെന്താ ഞാൻ ഇരുനൂറു രൂപക്കല്ലെ അടിക്കാര് ..."
---------------------
കടപാട് : ചെട്ടായീസ്

sen bai engane idayil vannu. All ariyan melanjittu chodikkua.
ReplyDelete