Skip to main content

ഒരു നല്ല “മുന്നറിയിപ്പ്”

     




      പരീക്ഷ കാലം വന്നാല്‍ പിന്നെ രക്ഷകര്താക്കള്‍ Hitler മാർ ആയി തീരും, പിന്നെ എല്ലാ ദിവസവും വീടുകളില്‍ കീചക വധം, ധുശാസന വധം, ഭാലി വധം തുടങ്ങിയ ആട്ടകഥകള്‍ നടക്കും.  ഈ സമയങ്ങളില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞത് പോലെ അവര്‍ നുരോസിസിന്റെയും സൈകോസിസിന്റെയും ആരും സഞ്ചരിക്കാന്‍ ഭീകര വഴികളില്‍ കൂടി സഞ്ചരിക്കും.  ഇന്നലെ ഇതും അതിൻറെ കൂടെ ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്.

      ഒന്ന് സ്വസ്ഥം ആവാന്‍ ഒരു സിനിമ കാണാം എന്ന് വച്ചു, വേണു കഥയും ക്യാമറയും സംവിധാനവും ചെയ്ത "മുന്നറിയിപ്പ്" പോയി കണ്ടാലോ എന്ന് വച്ചു.  സിനിമയ്ക്കു പോവുന്നതിനു മുന്‍പ് ടി വി യില്‍ ന്യൂസ്‌ വച്ചപ്പോള്‍ ആണ് കൊച്ചി മുഴുവന്‍ ഒരു വലിയ ട്രാഫിക് ബ്ലോക്ക് ആയി നില്‍ക്കുകയാണ് എന്ന് അറിഞ്ഞത്, റിപ്പോര്‍ട്ടര്‍ റോഡിലെ ചളി കുളത്തിന് അരികില്‍ ചാഞ്ഞും ചരിഞ്ഞു നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി.

സിനിമ കണ്ടപ്പോള്‍ ഉള്ള വിഷമങ്ങള്‍

1. വലതു വശത്ത് ഇരുന്നു പടം തുടങ്ങി കഴിയുന്നത്‌ വരെ പോപ്കോര്ന്‍ കഴിച്ചു കൊണ്ടിരുന്ന പുള്ളി
2. ഞായര്‍ രാവിലെ മുന്നാറിന് പോവാന്‍ കാര്‍ ബുക്ക്‌ ചെയ്തു കൊണ്ടിരുന്ന പുള്ളി (പുറകിൽ ഇരുന്നത്)
3. ഇടയ്ക്കിടെ കരഞ്ഞു കൊണ്ടിരുന്ന രണ്ടു കുട്ടികള്‍

     ഇതൊഴിച്ചാല്‍ സിനിമ കൊള്ളാം, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി മമ്മൂട്ടിയുടെ സിനിമകള്‍ ഞാന്‍ തിയറ്ററില്‍ പോയി കാണാറില്ല, മറ്റൊന്നും കൊണ്ടല്ല എന്തിനാ വെറുതെ ഒരു വിഷമം, അവസാനം കണ്ടത് “പ്രാഞ്ഞിയെട്ടന്‍” ആണെന്ന് തോന്നുന്നു.

ഇനി സിനിമയെ കുറിച്ച് ഒരല്പം

     ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ അഞ്ജലി, ജയില്‍ സൂപ്രണ്ട് മൂര്‍ത്തിയുടെ ആത്മ കഥ ഘോസ്റ്റ് write ചെയ്യാന്‍ എത്തുന്നു അവിടെ വച്ചു അവര്‍ സി കെ രാഘവനെ പരിചയ പെടുന്നു, ഇരട്ട കൊലപാതകത്തിന് ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്ന പുള്ളി ഇരുപതു വര്ഷം കഴിഞ്ഞിട്ടും, പുറത്തു പോവാൻ ആഗ്രഹിക്കുന്നില്ല, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഇപ്പോഴും പറയുന്ന രാഘവന്‍ എഴുതും എന്നറിഞ്ഞ അഞ്ജലി അയാളുടെ കുറിപ്പുകള്‍ എടുത്തു വായിക്കുന്നു, ജീവിതത്തെ കുറിച്ച് തികച്ചും വ്യത്യസ്ഥ കാഴ്ചപാട് വച്ചു പുലര്‍ത്തുന്ന രാഘവനെ കുറിച്ച് അഞ്ജലി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു.

        അതോടെ രാഘവന്‍ ഫേമസ് ആവുന്നു, പുള്ളിയെ കാണാന്‍ പലരും ശ്രമിക്കുന്നു, രാഘവന്റെ കഥ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു പ്രസാധകര്‍ അഞ്ജലിയുമായി കോണ്ട്രാക്റ്റ് ഒപ്പിടുന്നു, അഞ്ജലി രാഘവനെ ജയിലില്‍ നിന്നും പുറത്തിറക്കി ഒരു അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിക്കുന്നു.  അഞ്ജലി രാഘവനോടു ജീവിധ കഥ എഴുതി കൊടുക്കാൻ പറയുന്നു.

        കഥ പ്രസാധകര്‍ക്ക് നല്‍കാന്‍ ഒരു ഡെഡ് ലൈനും ഉണ്ട്, രാഘവന്‍ തന്‍റെ കഥ എഴുതി കൊടുക്കുമോ ? അഞ്ജലി അത് പരിഭാഷ പെടുത്തി കൊടുക്കുമോ തുടങ്ങിയവ ആണ് സിനിമ പിന്നെ concentrate ചെയ്യുന്നത്. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ കഥ പറയുന്നില്ല.

       തുടക്കത്തില്‍ അഞ്ജലി ജയില്‍ സുപ്രേണ്ടിനു വേണ്ടി ഘോസ്റ്റ് writing തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത് ഇനി ഘോസ്റ്റ് റൈറ്റര്‍ (Roman Polanski ഡയറക്റ്റ് ചെയ്തത്, ആ നമ്മുടെ Ewan McGregor, Pierce Brosnan തുടങ്ങിയവര്‍ അഭിനയിച്ച എപ്പോഴും hbo യില്‍ വരുന്ന ആ സിനിമ) എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കഥയുമായി വല്ല connection ഉണ്ടാകുമോ എന്ന്.  പിന്നെ മനസിലായി ഇല്ല എന്ന്.  പിന്നെ അവസാനം ആയപ്പോള്‍ ഇതിനി നമ്മുടെ അനുരാഗ് കാശ്യപിന്റെ “The Last Train to Mahakali” യു മായി വല്ല സാമ്യവും ഉണ്ടോ എന്ന്, അത് തെറ്റിയില്ല. കോണ്‍സെപ്റ്റ് 

സിനിമയില്‍ എടുത്തു പറയാന്‍ ഉള്ള ചില കാര്യങ്ങള്‍

1. മമ്മൂട്ടി യുടെ അഭിനയം (ഇതില്‍ സി കെ രാഘവന്‍ മാത്രമേ ഉള്ളു)

  2. വേണുവിന്റെ ക്യാമറ
  3. Supporting actors അഭിനയം, ചെറുതെങ്കിലും എല്ലാവരും നന്നാക്കി
  4. ചില ഉഗ്രന്‍ dialogs
  5.  അഞ്ജലി എന്ന കഥാപാത്രം എങ്ങനെ materialistic ആവുന്നു എന്ന്

ചില നല്ല സംഭാഷണങ്ങള്‍
 1 സമയം എന്നതിന്റെ അളവ് ഓരോ പ്രായത്തില്‍ ഓരോന്നാണ്, മുപ്പതാമത്തെ വയസിലെ ഇരുപതു വര്ഷം അല്ല അന്‍പതിലേ ഇരുപതു
   2. ക്യൂബ യില്‍ ആയാലും കുടുംബത്തില്‍ ആയാലും വിപ്ലവം നടന്നാല്‍ ചോര ഒഴുകും
   3.  വെളിച്ചത്തെ മറക്കാനേ ആവു ഇല്ലാതാക്കാന്‍ പറ്റില്ല
   4.  ആട്ടിന്‍ പാലില്‍ നിന്നും തയിര്‍ ഉണ്ടാക്കാന്‍ പറ്റുമോ
   5.  ഞാന്‍ ബീറോന്നും കഴിക്കില്ല എനിക്ക് റം മതി
   6.  കടലിലൂടെ ഒരു വലിയ കപ്പല്‍ വരുന്നു അതില്‍ മോഹന്‍ലാല്‍ ഇങ്ങനെ വരുന്നു ചുറ്റും മെഴുകുതിരി കത്തിച്ചു വച്ചിട്ടുണ്ട്
   7.  സമയം തീരാന്‍ പോവുകയാ അല്ലെ ?
---------------


വാല്‍ കഷ്ണം : കുട്ടികളെയും കൂട്ടി ഈ സിനിമ കാണാന്‍ പോവരുത് അവര്‍ക്ക് ഇത് മനസിലവുകയും ഇല്ല ഇഷ്ടമാവുകയും ഇല്ല





Comments

  1. ഇന്നലെ ഇതും അതിൻറെ കൂടെ ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്........

    എന്ന് വെച്ചാൽ . ചുമ്മാതല്ല എനിക്ക് പനി വിട്ടു മറാതതു .

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...