ഒഴിഞ്ഞ മദ്യകുപ്പികൾ വീണു കിടക്കുന്ന നിലത്തു രഘു രാമൻ മലർന്ന് കിടന്നു, കഞ്ചാവ് ബീഡിയുടെ അവസാന പുക വലിച്ചെടുത്തു രഘു എഴുന്നേറ്റു, ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു. ഒഴിഞ്ഞ കുപ്പികൾ വായിലേക്ക് ചരിച്ചു ഇല്ല ഒരു തുള്ളി പോലും ഇല്ല. വാഷ് ബെസിനിലെ പൈപ്പ് തുറന്നു, ചുവന്ന രക്തം കട്ട കട്ട യായി പുറത്തേക്കു ഒഴുകി വരുന്നു, ചോരയുടെ ചുവപ്പ് രഘുവിന്റെ വയറ്റിൽ ഒരു ശര്ധി സൃഷ്ടിച്ചു, വായിലേക്ക് നുരഞ്ഞു വന്ന പിത്ത വെള്ളം രഘു വാഷ് ബേസിനിൽ തുപ്പി, ബാത്ത് റൂമിലെ പൈപ്പ് തുറന്നപ്പോൾ ചോര വീണ്ടും ഒഴുകി, കയ്യിലും കാലിലും ദേഹത്തും എല്ലാം ചോര, ചോരയുടെ മണം മുറിയിൽ എങ്ങുംപരക്കുന്നു.
ദേഹം കഴുകാൻ രഘു കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു, അതും ചോര തന്നെ, രഘു വീട്ടിൽ നിന്നും ഇറങ്ങി ഓടി, കുളത്തിൽ പുഴയിൽ കടലിൽ എല്ലാം ചോര. തോടുകളിൽ ചോര ചാലുകളായി ഒഴുകുന്നു. ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നു, കഞ്ചാവ് ആഞ്ഞു ആഞ്ഞു വലിച്ചു രഘു കാലുകൾ നീട്ടി നീട്ടി വച്ച് നടന്നു, ഇല്ല എങ്ങും വെള്ളം ഇല്ല, തളർന്ന് തിരിച്ചു വീട്ടിൽ തിരിച്ചെത്തി കോലായിലെ തണുത്ത നിലത്തു മലർന്നു കിടന്നു.
രാവിലെ മുതൽ അച്ഛനെ കാണാഞ്ഞു അന്വേഷിച്ചു പോയ എട്ടു വയസുകാരൻ മകൻ അരുണും രാഘുവിന്റെ ഭാര്യ സുനിതയും വീട്ടിലേക്കു കയറി വന്നു, ദാഹം നിമിത്തം അന്ധനായ രഘു അവരെ കണ്ടതും ഓടി അടുക്കളയില കയറി കത്തിയുമായി തിരിച്ചെത്തി, പിന്നെ തലങ്ങും വിലങ്ങും വെട്ടി, ഭാര്യയുടെയും മകൻറെയും ശരിരത്തിൽ നിനും ഒഴുകുന്ന വെള്ളം രണ്ടു കയ്യ് കൊണ്ടും രഘു കോരി കുടിച്ചു, അവൻറെ ദാഹം ശമിച്ചു.
തൂക്കു കയറിലെക്കുള്ള പടവുകൾ കയറുമ്പോൾ രഘു പിറുപിറുത്തു "എനിക്ക് ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു...."
Comments
Post a Comment