Skip to main content

Posts

രക്തം ചരിതം

           ഒഴിഞ്ഞ മദ്യകുപ്പികൾ വീണു കിടക്കുന്ന നിലത്തു രഘു രാമൻ മലർന്ന് കിടന്നു, കഞ്ചാവ് ബീഡിയുടെ അവസാന പുക വലിച്ചെടുത്തു രഘു എഴുന്നേറ്റു, ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു.  ഒഴിഞ്ഞ കുപ്പികൾ വായിലേക്ക് ചരിച്ചു ഇല്ല ഒരു തുള്ളി പോലും ഇല്ല.  വാഷ് ബെസിനിലെ പൈപ്പ് തുറന്നു, ചുവന്ന രക്തം കട്ട കട്ട യായി പുറത്തേക്കു ഒഴുകി വരുന്നു, ചോരയുടെ ചുവപ്പ് രഘുവിന്റെ വയറ്റിൽ ഒരു ശര്ധി സൃഷ്ടിച്ചു, വായിലേക്ക് നുരഞ്ഞു വന്ന പിത്ത വെള്ളം രഘു വാഷ്‌ ബേസിനിൽ തുപ്പി, ബാത്ത് റൂമിലെ പൈപ്പ് തുറന്നപ്പോൾ ചോര വീണ്ടും ഒഴുകി, കയ്യിലും കാലിലും ദേഹത്തും എല്ലാം ചോര, ചോരയുടെ മണം മുറിയിൽ എങ്ങുംപരക്കുന്നു.          ദേഹം കഴുകാൻ രഘു കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു, അതും ചോര തന്നെ, രഘു വീട്ടിൽ നിന്നും ഇറങ്ങി ഓടി, കുളത്തിൽ പുഴയിൽ കടലിൽ എല്ലാം ചോര. തോടുകളിൽ ചോര ചാലുകളായി ഒഴുകുന്നു.   ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നു, കഞ്ചാവ് ആഞ്ഞു ആഞ്ഞു വലിച്ചു രഘു കാലുകൾ നീട്ടി നീട്ടി വച്ച് നടന്നു, ഇല്ല എങ്ങും വെള്ളം ഇല്ല, തളർന്ന്...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...

ഐറിനും പാവക്കുട്ടികളും

     എണ്‍പത് ഏറ്റവും തണുപ്പുള്ള വര്ഷം ആയിരിക്കും എന്ന് മുത്തച്ഛന്‍ പറഞ്ഞത്‌ ഐറിന്‍ ഓര്‍ത്തു, പക്ഷെ അതിനു മുന്‍പിലത്തെ കൊല്ലം തന്നെ മുത്തച്ഛന്‍ പോയി. ഐരിനെ ഒറ്റക്കാക്കി, ജനലിനു പുറത്തു  കുമിഞ്ഞു കൂടിയിരിക്കുന്ന മഞ്ഞില്‍ ഐറിന്‍ വെറുതെ കുറെ നേരം നോക്കി നിന്നൂ. നവംബറില്‍ മഞ്ഞു വിഴ്ച തുടങ്ങിയാല്‍ സ്കൂള്‍ അടക്കും പിന്നെ ജനുവരി അവസാനം മാത്രമേ തുറക്കൂ.  ആ രണ്ടു മാസം ഐറിന്‍ വീട്ടില്‍ ഒറ്റക്കാണ്.  അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയാല്‍ പിന്നെ വയ്കീട്ടു മാത്രമേ തിരിച്ചു വരൂ, കഴിഞ്ഞ കൊല്ലം വരെ ഐറിന് കൂട്ട് മുത്തച്ഛന്‍ ആയിരുന്നു, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുത്തച്ഛന്‍ ഓരോ ദിവസവും ഷെല്‍ഫില്‍ നിന്നും ഓരോ ബുക്ക്‌ എടുത്തു അതിലുള്ള കഥകള്‍ വായിച്ചു കൊടുക്കും.  ഏഷ്യയെ കുറിച്ചും ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും ഉള്ള കഥകള്‍.      രാ പകലുകള്‍ക്ക്‌ ഒരേ ദൈര്‍ഗ്യം ഉള്ള സ്ഥലങ്ങളെ കുറിച്ച്, ആളുകള്‍ക്ക് തണുപ്പിനെ ചെറുക്കാന്‍ ഉള്ള വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാന്‍ പറ്റുന്ന സ്ഥലങ്ങളെ കുറിച്ച്, പശുക്കളും പട്ടികളും ഉള്ള സ്ഥലങ്ങളെ കുറിച്ചു...

ഈ അടുത്ത കാലത്ത് (നടന്ന ഒരു നല്ല കാര്യം)

ചില സിനിമകളുടെ പ്രോമോ കാണുമ്പോള്‍ തന്നെ അതില്‍ എന്തോ പ്രത്യേകത തോന്നാറുണ്ട്.  ഈ അടുത്ത കാലത്ത് കണ്ട ഒരു പ്രോമോക്കും ആ പ്രത്യേകത ഉണ്ടായിരുന്നു.  അത് "ഈ അടുത്ത കാലത്ത്" എന്നാ സിനിമയുടെ ആയിരുന്നു.  കുറച്ചു കാലമായി സിനെമാക്കൊന്നും  പോവാരുണ്ടയിരുന്നില്ല,  രണ്ടാഴ്ച മുമ്പ് അതിനൊരു ശ്രമം നടത്തി പക്ഷെ ചിന്നുവിന്റെ (ഇളയ സന്തതി) മുടിഞ്ഞ സഹകരണം കാരണം മറ്റു പ്രേക്ഷകര്‍ തെറി വിളിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ തിയറ്ററില്‍ നിനും ഇറങ്ങി വീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ ഈ സിനിമയ്ക്കു ഇന്നലെ പോവാന്‍ ഇരുന്നതാ പക്ഷെ ഇറങ്ങാന്‍ നേരെം പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന ഒരാള്‍ വന്നു , വീട്ടില്‍ മൂന്ന് മാസമായി കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ വസ്തുക്കള്‍ എടുത്തു  കൊടുക്കാന്‍ ഞാന്‍ തുടങ്ങി.  കേരളം മുഴുവന്‍ ഒറ്റ അടിക്കു ക്ലീന്‍ ആക്കാന്‍ ഹൈ കോടതി പുതിയ നിയമം കൊണ്ട് വന്നത്  മുതല്‍ ഇവരെ കാണുമ്പോള്‍ നിയമം പാസാക്കിയ ജഡ്ജിയെ  കാണുമ്പോള്‍ ഉള്ളതിനെ കാള്‍ ഭാഹുമാനം ഉണ്ട്.  (അറിയാതെ രണ്ടെണം വിട്ടു ട്രെയിനില്‍ കയറുന്ന അനിയന്‍ മാര്‍ നിയമത്തിന്റെ വിലയായ അഞ്ഞൂറ് രൂ...

ഫോണ്‍ ഫ്രിഡ്ജില്‍ ഉണ്ട് .. അതായതു ...

വാമ ബാകത്തിനു പണ്ട് മുതലേ പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞു പോവുന്ന ഒരു സ്വഭാവം ഉണ്ട്, ഉദാഹരണത്തിന്  "ഫോണ്‍ സ്റ്റാന്‍ഡില്‍ ഉണ്ട് " എന്നാണ് പറയാന്‍ ഉദേശിക്കുന്നത് എങ്കില്‍, പറയുക ചിലപ്പോള്‍      "ഫോണ്‍ ഗ്യാസില്‍  ഉണ്ട്" എന്നാവും, എനിക്ക് കുറെ കാലമായി സംഗതി അറിയുന്നത് കൊണ്ട്, സാഹചര്യവും സമയവും പറഞ്ഞതിന്റെ സ്വരവും വേഗവും ഒക്കെ വച്ച് ഞാന്‍ ഊഹിക്കും.  ഇതിലെ രസകരമായ കാര്യം പുള്ളിക്കാരി കരുതുക ശരിയായി തന്നെ യാണ് പറഞ്ഞത് എന്നാണ്  ഇത് വീട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു തമാശയുമാണ്.  ഒരു ദിവസം മൂത്ത പുത്രി വീട്ടില്‍ വന്നു പറഞ്ഞു  "അമ്മെ നാളെ സ്കൂളില്‍ പോവുമ്പോള്‍ ഒരു ഗ്ലാസ്‌ കൊണ്ട് പോവണം, നാളെ പായസം ഉണ്ട്" "ശരി ഞാന്‍ രാത്രി തന്നെ എടുത്തു തരാം" വാമ ഭാഗം പറഞ്ഞു രാത്രി ഞാന്‍ ടി വി യില്‍ എന്തോ ഒരു പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോള്‍ വാമ ഭാഗം വിളിച്ചു പറയുന്നത് കേട്ടു. "നീനു ഞാന്‍ ഗ്ലാസ്‌ ഫ്രിഡ്ജില്‍ വച്ചിടുണ്ട് " സംഗതി ഗ്ലാസ്‌ ബാഗില്‍ വച്ചിട്ടുണ്ട് എന്നാണെന്ന് എനിക്ക് മനസിലായി, പക്ഷെ പാവം പുത്രിക്ക് മനസിലായില്ല, അത് പത...

കളമശേരിയിലെ കാശ്

ഓഫീസില്‍ കുറച്ചു ജോലി ഉണ്ടായിരുന്നത് കൊണ്ട് ദുഃഖ  വെള്ളിയാഴ്ച ഓപ്ഷണല്‍ ലീവ് ആയിട്ട് കൂടി ലീവ് എടുത്തിരുന്നില്ല, പൊണ്ടാട്ടി നാട്ടില്‍ പോയത് കൊണ്ട് വീട്ടില്‍ കഴിക്കാനും ഒന്നും ഇല്ല.  ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഏതാണ്ട് ഏഴ് മണി കഴിഞ്ഞു.  പതിവായി ഭക്ഷണം വാങ്ങിച്ചിരുന്ന ഹോട്ടല്‍ ഒന്നും തുറന്നിട്ടില്ല.  കുഴഞ്ഞു ഇനി വാഴക്കാല വരെ പോവണം, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ബൈക്കില്‍ പുറപെട്ടു. കാക്കനാട് സിഗ്നല്‍ കഴിഞ്ഞ ഉടനെ പള്ളിയില്‍ നിന്നും പുറപ്പെടുന്ന കുരിശിന്റെ വഴി ജാഥകള്‍ തുടങ്ങിയിരുന്നു,  രണ്ടു വരികളിലായി റോഡിനരികിലൂടെ വിശ്വാസികള്‍ ചലിക്കുന്നു.  ചിലരുടെ കയ്യില്‍ ചെറിയ കൊന്ഥകള്‍, ചിലര്‍ ബൈബിള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ മെഴുകുതിരി കത്തിച്ചു കയ്യില്‍ പിടിച്ചിരിക്കുന്നു, ചുണ്ടില്‍ ഇണമുറിയാത്ത പ്രാര്‍ത്ഥനയുമായി ജാഥ നീങ്ങുന്നു. വാഴക്കാല എത്തിയപ്പോഴേക്കും മറ്റൊരു പള്ളിയിലെ ജാഥ റോഡിന്റെ മറുവശത്ത് പ്രത്യക്ഷ പെട്ടു.  ജാഥയുടെ ഏറ്റവും പുറകില്‍ ഉള്ള ഗുഡ്സ് ഓട്ടോയില്‍ നിന്നും ഭക്തി ഗാനം കേള്‍ക്കാം. ഇരുവശത്ത് കൂടെയും ജാഥ പോവുന്നത് കൊണ്ട് റോഡില്‍ സ്ഥലം...

Born In September (Toastmaster's Speech No: 9)

What do you do on your birth day? Go to temple or church, wear new dress, give treat to colleagues, and throw away party for friends?   And how much you spend on it? Good evening toast masters and respected evaluator. 90% of us spend money on our birth days, sometime during youth the expenses goes high, one of my friend who is working in banglore told me that he took a personal loan to give a birth day party for friends over there.   I was little confused and asked him “Why, why do you want to give such a big party?” He told me, “There is a custom in our friendship group, there are 15 of us.   We give our birthday party at Taj hotel and we need to take them for outing whole day, around 80k will be spent on this” This increased curiosity in me, to check, what people do on their birthday?   There was no other media for me to check, so I started searching on Internet.   There was 100’s of events posted on different websites and blogs, funny one, different o...