എണ്‍പത് ഏറ്റവും തണുപ്പുള്ള
വര്ഷം ആയിരിക്കും എന്ന് മുത്തച്ഛന്‍ പറഞ്ഞത് ഐറിന്‍ ഓര്‍ത്തു, പക്ഷെ അതിനു മുന്‍പിലത്തെ
കൊല്ലം തന്നെ മുത്തച്ഛന്‍ പോയി. ഐരിനെ ഒറ്റക്കാക്കി, ജനലിനു പുറത്തു കുമിഞ്ഞു കൂടിയിരിക്കുന്ന മഞ്ഞില്‍ ഐറിന്‍
വെറുതെ കുറെ നേരം നോക്കി നിന്നൂ. നവംബറില്‍ മഞ്ഞു വിഴ്ച തുടങ്ങിയാല്‍ സ്കൂള്‍
അടക്കും പിന്നെ ജനുവരി അവസാനം മാത്രമേ തുറക്കൂ.
ആ രണ്ടു മാസം ഐറിന്‍ വീട്ടില്‍ ഒറ്റക്കാണ്. അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയാല്‍ പിന്നെ
വയ്കീട്ടു മാത്രമേ തിരിച്ചു വരൂ, കഴിഞ്ഞ കൊല്ലം വരെ ഐറിന് കൂട്ട് മുത്തച്ഛന്‍
ആയിരുന്നു, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുത്തച്ഛന്‍ ഓരോ ദിവസവും
ഷെല്‍ഫില്‍ നിന്നും ഓരോ ബുക്ക് എടുത്തു അതിലുള്ള കഥകള്‍ വായിച്ചു കൊടുക്കും. ഏഷ്യയെ കുറിച്ചും ഇന്ത്യയെ കുറിച്ചും കേരളത്തെ
കുറിച്ചും ഉള്ള കഥകള്‍.
രാ പകലുകള്‍ക്ക് ഒരേ ദൈര്‍ഗ്യം
ഉള്ള സ്ഥലങ്ങളെ കുറിച്ച്, ആളുകള്‍ക്ക് തണുപ്പിനെ ചെറുക്കാന്‍ ഉള്ള വസ്ത്രം
ധരിക്കാതെ പുറത്തിറങ്ങാന്‍ പറ്റുന്ന സ്ഥലങ്ങളെ കുറിച്ച്, പശുക്കളും പട്ടികളും ഉള്ള
സ്ഥലങ്ങളെ കുറിച്ചും ഉള്ള കഥകള്‍. മുത്തച്ഛന്‍ ഐറിന് രാമനെയും കൃഷ്ണനെയും കുറിച്ചുള്ള
കഥകള്‍ പറഞ്ഞു കൊടുക്കും, കായം കുളം കൊച്ചുണ്ണിയെ കുറിച്ചും കടമറ്റത്ത് കത്തനാരെ
കുറിച്ചും കഥകള്‍ പറഞ്ഞു കൊടുക്കും.
മുത്തച്ഛന്‍ മുപ്പതു കൊല്ലത്തോളം ഇന്ത്യയില്‍ ഉണ്ടായിരുന്നു എങ്കിലും
കേരളത്തെ കുറിച്ച് പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ വിടരും, ഒരു നിമിഷം ചുവരില്‍
തൂക്കി ഇട്ടിരിക്കുന്ന മുത്തശിയുടെ ഫോട്ടോയില്‍ നോക്കും. മുത്തശി മുത്തച്ചനെ വിട്ടു പോയത് അവിടെ
വച്ചാണ്. എന്നെങ്കിലും അവിടേക്ക് തിരിച്ചു
പോവണം എന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നു.
ഐറിന്‍ അതെല്ലാം ഓര്‍ത്തു
കൊണ്ട് ജനലിലൂടെ പുറത്തേക്കു നോക്കി. മാര്‍ക്കറ്റിന്റെ
റോഡ് ഒട്ടും കാണാന്‍ പറ്റുന്നില്ല മുഴുവന്‍ മഞ്ഞു മൂടി കിടക്കുന്നു, കടകളുടെ
മേല്കുരകള്‍ മഞ്ഞിന്റെ ഭാരത്താല്‍ വളഞ്ഞു നില്‍ക്കുന്നു. ചിലവ ഇപ്പോള്‍ നിലം പൊതു എന്ന് തോന്നി പോയി.
ഐറിന്‍ അലമാരയില്‍ നിന്നും
ചൂട് കുപ്പായവും സ്കാര്‍ഫും തൊപ്പിയും എടുത്തു ധരിച്ചു, മാര്‍ക്കറ്റ് വഴി പോയാല്‍
എളുപ്പത്തില്‍ സാമിന്റെ വീട്ടില്‍ എത്താം. വയ്കീട്ടു അച്ഛനും അമ്മയും തിരിച്ചു വരുന്നതിനു
മുന്‍പ് തിരിച്ചു എത്താം. സാമിന്റെ
വീട്ടില്‍ റെക്കോര്‍ഡ് പ്ലയെര്‍ ഉണ്ട് അതില്‍ സാമിന്റെ അമ്മ നല്ല നല്ല പാട്ടുകള്‍
വച്ച് തരും, പിന്നെ ചൂടുള്ള സൂപ്പ് വച്ച് തരും.
ഐറിന് ചൂടുള്ള ഒരു ഭക്ഷണവും ഈയിടെ കഴിക്കാന്‍ കിട്ടാറില്ല. വീട്ടില്‍ അമ്മ രാവിലെ വച്ചിട്ട് പോവുന്ന
ഭക്ഷണം കഴിക്കാന്‍ ആവുമ്പോള്‍ തണുത്ത ഒരു രൂപം ആയി കാണും. അടുപ്പ് കത്തിക്കാന്‍ ഉള്ള സമ്മതം ഐറിന് ഇല്ല.
പതുക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി
ഐറിന്‍ വാതില്‍ അടച്ചു, തണുത്ത കാറ്റ് ചെവിക്കു മുകളില്‍ വന്നു തട്ടുമ്പോള്‍ മൂര്‍ച്ച
ഉള്ള കത്തി കൊണ്ട് മുറിക്കുന്നത് പോലെ തോന്നി, സ്കാര്‍ഫു ചെവിക്കു ചുറ്റും ചേര്‍ന്ന്
ചുറ്റി ഐറിന്‍ പതുക്കെ നടന്നു. കഴിഞ്ഞ
രണ്ടാഴ്ചയായി മാര്‍ക്കറ്റ് അടഞ്ഞു കിടക്കുകയാണ്, തലമുറകളുടെ ശ്വാസം ഘനിഭവിച്ചു
കിടക്കുന്ന ആ വീഥിയിലൂടെ അവള്‍ നടന്നു, അടഞ്ഞു കിടക്കുന്ന കടകളില്‍ നിന്നും
ഒലിച്ചിറങ്ങുന്ന മഞ്ഞു പല രൂപങ്ങള്‍ പ്രാപിച്ചിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു, ആ
രൂപങ്ങള്‍ക്ക് നിവചനം രചിക്കാന്‍ അവള്‍ ശ്രമിച്ചു. പലപ്പോഴായും അത് വഴി കടന്നു
പോയിട്ടുണ്ടെങ്കിലും ഇതുവരെ ശ്രദ്ധിക്കാത്ത ഒരു കാര്യം ഐറിന്‍ കണ്ടു ഒരു മതിലില്‍
പതിച്ചിരിക്കുന്ന വലിയൊരു ബ്ലാക്ക് ബോര്‍ഡ്.
താന്‍ ഇത് വരെ ഇത് ശ്രദ്ധിച്ചില്ല എന്ന് ഐറിന്‍ ഓര്‍ത്തു. ബോര്‍ഡില്‍ തലങ്ങും വിലങ്ങും എന്തൊക്കെയോ എഴുതി
വച്ചിരിക്കുന്നു, ഐറിന്‍ പതുക്കെ ബോര്‍ഡിന് അടുത്തേക്ക് നടന്നു. നിലത്തു വീണ
ചോക്ക് കഷ്ണം എടുത്തു ഐറിന്‍ സ്വന്തം പേരും അതില്‍ എഴുതി, ബോര്‍ഡില്‍ കുറച്ചു നേരം
നോക്കി നിന്ന് അവള്‍ നടത്തം തുടരാന്‍ തിരിഞ്ഞു, അപ്പോഴാണ് റോഡിന്‍റെ നേരെ എതിര്‍
വശത്തെ കടയുടെ ചില്ല് കൂട്ടില്‍ എന്തോ ഇരിക്കുന്നതായി ഐറിന്‍ കണ്ടത്.
പതുക്കെ റോഡ് മുറിച്ചു
കടന്നു ഐറിന്‍ കടയുടെ മുന്‍പില്‍ എത്തി. കടയില്‍
ഡിസ്പ്ലേ വച്ചിരുന്ന പാവ ഐരിനെ അമ്പരപ്പിച്ചു, തന്റെ അതെ ഉടുപ്പുകളും സ്കാര്‍ഫും
തൊപ്പിയും ധരിച്ച പാവ, നീല കണ്ണുകള്‍ വിടര്‍ത്തി നോക്കുന്നു, റോഡ് മുറിച്ചു
കടന്നു ഐരിനെ കടയുടെ ചില്ലില്ലേ മഞ്ഞു
തുടച്ചു നോക്കി ഇല്ല പാവയെ കാണാന്‍ ഇല്ല, ഐറിന്‍ വീണ്ടു സൂക്ഷ്ച്ചു കട മുഴുകാന്‍
നോക്കി അതാ പാവ അടുത്തുള്ള ഒരു കസേരയില്‍ ഇരിക്കുന്നു, അന്ധാളിച്ചു പോയ ഐറിന്‍
കടയുടെ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു, പക്ഷെ വാതില്‍ തുറക്കുന്നില്ല. വീണ്ടും ശക്തി പ്രയോഗിച്ചു നോക്കി, ഇല്ല
പറ്റുന്നില്ല. ശ്രമം ഉപേക്ഷിച്ചു ഐറിന്‍
മുന്‍പോട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍ നേരിയ ശബ്ദത്തോടെ വാതില്‍ തനിയെ തുറന്നു,
കടയില്‍ കയറിയ ഐറിന്‍ പാവയെ നോക്കി ഇല്ല മേശയിലും കസേരയിലും ഇല്ല.
പിന്നെ അതെവിടെ പോയി, ഐറിന്‍
കടയിലെ അരണ്ട വെളിച്ചത്തില്‍ ചുറ്റും നോക്കി, അതാ ഷെല്‍ഫില്‍ അല്പം ഉയരത്തില്‍
മറ്റു പാവകളുടെ ഇടയില്‍ തന്നെ പോലെ ഉള്ള പാവ, അതിന്റെ നീല കണ്ണുകള്‍ വിടര്‍ത്തി
തന്നെ നോക്കുന്നു. ഐറിന്‍ പാവയെ എടുക്കാന്‍
നോക്കി, എത്തുന്നില്ല, ചുറ്റും നോക്കിയാ ഐറിന്‍ അടുത്തിരുന്ന കസേര വലിച്ചു അലമാരയുടെ
ചുവട്ടില്‍ കൊണ്ട് വന്നു. അതില്‍ കയറി
നിന്ന് കൊണ്ട് പാവയെ എടുക്കാന്‍ നോക്കി.
ഇല്ല പറ്റുന്നില്ല, കസേരയുടെ കായ് വരികളില്‍ കയറി നിന്ന് കൊണ്ട് ഐറിന്‍
ശ്രമിച്ചു, കഷിട്ടിച്ചു എത്തും, ഐറിന്‍ പതുക്കെ പാവയുടെ മൂക്കില്‍ തൊട്ടു.
ഒരു മിന്നല്‍ പിണര്‍ തന്നെ
വന്നു ചുറ്റി നിന്നത് പോലെ ഐറിന് തോന്നി.
പിന്നെ ഒരു നീണ്ട ഉറക്കത്തിലേക്കു ആണ്ടു പോയി.
ഉറക്കത്തില്‍ അവള്‍ പല സ്വപ്‌നങ്ങള്‍ കണ്ടു,
ഉഷ്ണ കാടുകള്‍, അവിടെ നടന്നു കളിക്കുന്ന കുട്ടികള്‍, കത്തി നില്‍ക്കുന്ന സൂര്യന്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന തടാകങ്ങള്‍ പലതും പലതും. ഉറക്കം ഉണര്‍ന്നപ്പോള്‍ ഐറിന്‍
കാണുന്നത് കടയിലെ ജനലിലൂടെ പുറത്തെ തെരുവാണ്, ഒരു മാറ്റവും ഇല്ല പഴയ പോലെ മഞ്ഞു
വീണു കിടക്കുന്നു. ഐറിന്‍ ചുറ്റും നോക്കാന്‍
ശ്രമിച്ചു, പക്ഷെ തല തിരിക്കാന്‍ പറ്റുന്നില്ല, കണ്ണുകള്‍ മാത്രം അനകാം,
ശരീരത്തിന്റെ മറ്റു ഒരു ഭാഗവും അനക്കാന്‍ വയ്യ.
ഐറിന്‍ സര്‍വ ശക്തിയും എടുത്തു ശരീരം അനക്കാന്‍ നോക്കി, ഇല്ല
പറ്റുന്നില്ല. അല്‍പ നേരത്തെ ശ്രമത്തിനു
ശേഷം ഐറിന്‍ തല തിരിക്കാന്‍ ആവാതെ ചുറ്റും നോക്കി, തനിക്കു ചുറ്റും ഉള്ള എല്ലാ പാവകളും
കണ്ണുകള്‍ ഇളക്കുന്നു. ഐറിന്‍ ഞെട്ടല്‍
മാറിയപ്പോള്‍ മനസില്ലാക്കി എല്ലാ പാവകളും തന്നെ പോലെ തന്നെ ഉള്ള കുട്ടികള്‍ ആണ്.
കടയിലെ ജനാലയുടെ അടുത്തുള്ള
മേശയുടെ മൂടി തുറന്നു അടുത്ത പാവകുട്ടി ഉയര്‍ന്നു വന്നു, അടുത്ത ഇരക്കായി അത്
കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ ഐറിന്‍ റോഡിന്‍റെ എതിര്‍ വശത്തെ ബോര്‍ഡില്‍ ഉള്ള
പേരുകള്‍ ഓരോന്നായി വായിക്കുകയായിരുന്നു .......
കടപാട്: എലമ എന്നാ കാര്‍ട്ടൂണ്‍
ചിത്രത്തോട്
Comments
Post a Comment