Skip to main content

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്.


കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ?

പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രിത്വിരാജ് ആണ്, മറ്റൊന്നും അല്ല പുള്ളിയുടെ കഴിഞ്ഞ മൂന്ന് ചിത്രങ്ങൾ തന്നെ "അയാളും ഞാനും തമ്മിൽ" "celluloid".  രണ്ടും മലയാളത്തിലെ നായക സങ്കല്പങ്ങളെ മാറ്റി എഴുതുന്ന രണ്ടു ചിത്രങ്ങൾ.  ഒരു നായകൻ  എങ്ങനെ ആവണം എന്ന് മലയാളികള്ക്ക് കുറച്ചു സങ്കൽപ്പങ്ങൾ ഉണ്ട് അത് മൊത്തത്തിൽ അല്ല ഓരോ നായകന്മാര്ക്ക് വേണ്ടി. മോഹൻലാൽ ആണെങ്കിൽ ഇങ്ങനെ mammotty ആണെങ്കിൽ ഇങ്ങനെ എന്നൊക്കെ, എന്നാൽ അങ്ങനെ type cast ചെയ്യപെടാത്ത ഒരു നടൻ (താരമോ നക്ഷത്രമോ അല്ല ) ആവാൻ ഉള്ള ശ്രമം ആണ് പ്രിതിവിരാജ് നടത്തുന്നത്  എങ്കിൽ വളരെ നല്ല കാര്യം .



ഇനി മുംബൈ പോലീസിനെ കുറിച്ച് ചിലത്.

1. ഒരു action thriller കാണാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഈ ചിത്രത്തിന് പൊവാതിരിക്കുക്ക,
2. ഷാജി കൈലാസിന്റെ പോലീസ് ചിത്രം പോലെ ഒരു ചിത്രം ആണ് നിങ്ങൾ ഇഷ്ടപെടുന്നത് എങ്കിൽ പോവരുത്
3. പാട്ട് ഡാൻസ് ഇവ ഇല്ല
4. sentimental ആയി ഒന്നും ഇല്ല
5. നായകൻ സൽഗുന സമ്പന്നൻ അല്ല (നല്ല വെള്ളടിയും സിഗെരെറ്റ് വലിയും ആണ്)
6. നായിക ഇല്ല
7. വലിയ action സീനുകൾ ഇല്ല (ഒരു സീൻ  മാത്രമേ ഉള്ളു എന്ന് തോന്നുന്നു )
8. മലയാളിയുടെ സദാചാര ഭോധം ചോദ്യം ചെയ്യപെടും
9. കഥയോ കഥാപാത്രങ്ങൾ ഇവ predictable അല്ല
10. അതി ഭയങ്കര ക്യാമറ, അതി ഭയങ്കര എഡിറ്റിംഗ്, അതി ഭയങ്കര location ഒന്നും അല്ല .

അപ്പോൾ പിന്നെ സ്വാഭാവികം ആയി ഇത് വായിക്കുന്നവർ ചോദിക്കും പിന്നെ ഇതിൽ എന്താണ് ഉള്ളത് എന്ന്?

ഇതിൽ ഒന്നും ശ്രദ്ധിക്കാതെ തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കഥയിൽ ഉറച്ചു നില്കുകയാണ് ഇതിന്റെ തിരക്കഥ എഴുതിയ സഞ്ജയും ബോബിയും ചെയ്തത്, റോഷൻ andrews അത് മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു (എന്നാലും എന്റെ പഹയാ തനിക്കു ആ കാസിനോവ എടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ?).

ഈ സിനിമ ഞാൻ എറണാകുളം സരിത തിയറ്ററിൽ പോയി ആണ് കണ്ടത്, ആദ്യമായി പടം തുടങ്ങി അവസാനിക്കുന്നത്‌ വരെ കാണികൾ  ചിരിക്കുകയോ കൂവുകയോ കയ്യ് അടിക്കുകയോ ചെയ്യാതെ ഒരു സിനിമ കാണുന്നത് ഞാൻ കണ്ടു, പടം കഴിഞ്ഞപ്പോഴും ആരും ഒന്നും മിണ്ടാതെ തല കുനിച്ചു തിയറ്ററിൽ നിന്നും ഇറങ്ങി പോവുന്നത് കണ്ടു, ഒരല്പ നേരം എങ്കിലും ആളുകള് അങ്ങനെ അടങ്ങി ഇരുന്നു എങ്കിൽ അതിന്റെ അർഥം സിനിമ അതിന്റെ കർമം നിർവഹിച്ചു എന്ന് തന്നെ ആണ് .

ചിത്രത്തിൽ അഭിനയിച്ച ഒരാൾ പോലും മോശം ആയില്ല,

NB: വാമ ഭാഗം ഒരു കടുത്ത പ്രിത്വിരാജ് ഫാൻ ആണ്, പക്ഷെ എനിക്ക് ഇഷ്ട പെടുന്ന ഒരുവിധം പടങ്ങൾ ഒന്നും പുള്ളികാരിക്ക്  ഇഷ്ടപെടാറില്ല, പക്ഷെ ഇത് ഇഷ്ടമായി എന്നു പറഞ്ഞു.

കടപ്പാട് : സിനിമയുടെ ടിക്കറ്റ്‌ എടുത്തു തന്ന st: albert സ്കൂളിലെ പാർക്കിംഗ് സ്പേസിൽ ഉള്ള ഫ്രാൻസിസ് ചേട്ടന് :)

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...