വാമ ബാകത്തിനു പണ്ട് മുതലേ പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞു പോവുന്ന ഒരു സ്വഭാവം ഉണ്ട്, ഉദാഹരണത്തിന്
"ഫോണ്‍ സ്റ്റാന്‍ഡില്‍ ഉണ്ട് " എന്നാണ് പറയാന്‍ ഉദേശിക്കുന്നത് എങ്കില്‍, പറയുക ചിലപ്പോള്‍
"ഫോണ്‍ ഗ്യാസില്‍ ഉണ്ട്" എന്നാവും, എനിക്ക് കുറെ കാലമായി സംഗതി അറിയുന്നത് കൊണ്ട്, സാഹചര്യവും സമയവും പറഞ്ഞതിന്റെ സ്വരവും വേഗവും ഒക്കെ വച്ച് ഞാന്‍ ഊഹിക്കും. ഇതിലെ രസകരമായ കാര്യം പുള്ളിക്കാരി കരുതുക ശരിയായി തന്നെ യാണ് പറഞ്ഞത് എന്നാണ്
ഇത് വീട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു തമാശയുമാണ്. ഒരു ദിവസം മൂത്ത പുത്രി വീട്ടില്‍ വന്നു പറഞ്ഞു
"അമ്മെ നാളെ സ്കൂളില്‍ പോവുമ്പോള്‍ ഒരു ഗ്ലാസ് കൊണ്ട് പോവണം, നാളെ പായസം ഉണ്ട്"
"ശരി ഞാന്‍ രാത്രി തന്നെ എടുത്തു തരാം" വാമ ഭാഗം പറഞ്ഞു
രാത്രി ഞാന്‍ ടി വി യില്‍ എന്തോ ഒരു പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോള്‍ വാമ ഭാഗം വിളിച്ചു പറയുന്നത് കേട്ടു.
"നീനു ഞാന്‍ ഗ്ലാസ് ഫ്രിഡ്ജില്‍ വച്ചിടുണ്ട് "
സംഗതി ഗ്ലാസ് ബാഗില്‍ വച്ചിട്ടുണ്ട് എന്നാണെന്ന് എനിക്ക് മനസിലായി, പക്ഷെ പാവം പുത്രിക്ക് മനസിലായില്ല, അത് പതുക്കെ സോഫയില്‍ നിന്നും എഴുനേറ്റു എന്നെ മിഴിച്ചു നോക്കി, എന്ത് ചെയ്യുന്നു എന്നറിയാന്‍ ഞാന്‍ മിണ്ടാതിരുന്നു, അവള്‍ പതുക്കെ അടുക്കളയില്‍ പോയി ഫ്രിട്ജു തുറന്നു അതില്‍ ഗ്ലാസ് തിരയാന്‍ തുടങ്ങി
അപ്പോഴാണ് വാമ ഭാഗം അത് വഴി വന്നത്
"എന്റെ ഇശ്വരാ ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ രാത്രി ആവുമ്പോള്‍ എന്തിനാ ഈ ഫ്രിഡ്ജില്‍ വന്നു തപ്പുന്നത്, തണുത്ത വെള്ളം എടുത്തു കുടിച്ചു വല്ല അസുകവും വരുത്തി വെക്കരുത്, അതോ ആ ചോക്ലേറ്റ് എടുത്തു തിന്നനാണോ ? നിന്നോട് ഞാന്‍ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് വെറുതെ ഫ്രിട്ജു തുറക്കരുത് എന്ന്........."
നീനു വായും പൊളിച്ചു നോക്കി നില്പുണ്ട്
ഞാന്‍ പതുക്കെ അടുക്കളയില്‍ ചെന്ന് പറഞ്ഞു
"എടീ നീയല്ല പറഞ്ഞത് ഗ്ലാസ് ഫ്രിഡ്ജില്‍ വച്ചിട്ടുണ്ട് എന്ന് അവളതു നോക്കിയതാ"
"ഗ്ലാസോ ഫ്രിട്ജിലോ അത് ഞാന്‍ ബാഗില്‍ വച്ചിട്ടുണ്ട് എന്നാ പറഞ്ഞത് "
ഞാനും നീനുവും തമ്മില്‍ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് ടി വി യുടെ മുന്നില്‍ വന്നിരുന്നു,
"റിമോട്ട് എടുത്തു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു"
അതായതു "റിമോട്ട് എടുത്തു ടി വി ഓണ്‍ ചെയ്തു"
വാമ ബാകം സ്വന്തമായി ഒരു blog തുടങ്ങാന്‍ ഉള്ള എല്ലാ സാധ്യതകളും കാണുന്നു
ReplyDeletenjanum kanunnudu
ReplyDeleteNannayittundu....kollam
ReplyDeleteVamabhagam e post kando? Kandillenkil kaanikkanda.. Kanjikudi muttum...
ReplyDelete