Skip to main content

വലിയമ്മാവന്‍

പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു. ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു. ചരിത്രം പറയുന്നത്‌ പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ്. എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക്‌ പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു, ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍, മാവിലായില്‍, വെള്ളിയം പറമ്പ്, കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു.

ഇത്തരം
യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു. ഒരു സംഗമായാണ്‌ അന്ന് യാത്ര പോയിരുന്നത്. ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു. നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍. വല്ലപൊഴും ഒരു ആശ്വാസം കിട്ടിയിരുന്നത്‌ വലിയമ്മാവന്റെ വാക്കുകളായിരുന്നു, "ഇന്നു നമുക്ക് ബസില്‍ പോവാം".

എന്നെ മയിലുകളോളം നടത്ിക്കൂനത്തിന്റെ ദേഷ്യം ഞാന്‍ ഒരു തവണ തീര്‍ത്തത്, അവര്‍ തമ്മില്‍ ഉള്ള സംസാരം ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തു കൊണ്ടായിരുന്നു. അതിനെനിക്ക്‌ കണക്കിനു കിട്ടുകയും ചെയ്തു.

ഈസ്റ്റ്‌ ഞങ്ങളുടെ നാട് കണ്ടുപിടിക്കൂനത്തിനു മുന്‍പ്‌, അപ്പം ഉണ്ടാക്കാന്‍ കള്ളു ഉപയോകിച്ചിരുന്നു. ഷാപ്പില്‍ പോയി കള്ളു വാങ്ങിക്കാനുള്ള ചുമതല എന്റെതായിരുന്നു . വലിയമ്മാവനെ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്ഥലം അതായിരുന്നു. പകുതി തീര്‍ത്ത കുപ്പിയും, ചെറു പയറും പിന്നെ കയ്യില്‍ ഒരു വലിച്ചു തീരാറായ ഒരു ബീഡിയും. വായ മുറുക്കി ചുവപ്പിച്ചു കാണും. ഷാപ്പിലെ ആടുന്ന ബെന്ചില്‍ ഒരു കാലില്‍ മറ്റെ കാല്‍ കയറ്റി വച്ചു ഇരിപ്പുണ്ടാവും. എന്നെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും "നിനക്കു വേണോടാ".

വീടിലെ സ്ഥലങ്ങള്‍ ഒരു കാലത്ത് നോക്കി നടത്തിയിരുന്ന്‍തതു പുള്ളിയായിരുന്നു. എന്റെ അച്നോട് വലിയ ബഹുമാനത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു വലിയമ്മാവന്‍, തിരിച്ചു അച്ഛനും. എന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ വലിയമ്മാവന് പറ്റിയിരുന്നില, തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കല്യാണത്തിനു ശേഷം ഞാനും വാമ ഭാഗവും വലിയമ്മാവനെ കാണാന്‍ പോയിരുന്നു. എന്നെ അന്ന് മനസിലായി.

പ്രായം എല്ലാവര്‍ക്കും വരുത്തുന്ന വ്യത്യാസം വലിയമ്മാവനിലും വരുത്തി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മരീച്ചിരുന്നു. മരണ വിവരം അറിഞ്ഞു എനിക്ക്‌ പോവാന്‍ പറ്റിയിരുന്നില്ല, അന്ന് രാത്രി ഒരു പാട്‌ നാളിന് ശേഷം ഉറക്കത്തില്‍ ഞാന്‍ പിച്ചും പേയുമ് പറഞ്ഞു എന്നു വാമ ഭാഗം പറഞ്ഞു.

അമ്മാവന് നിത്യ ശാന്‍തി നേരുന്നു..............

Comments

  1. "നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍." athu kalakki

    ReplyDelete
  2. പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു.--kollam

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് നമ്മുടെ സംഭാവന

കൊച്ചിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞ. ഒരു വെള്ളിയാഴ്ച്ച വയ്കുന്നേരം, അപ്പ്രൈസല്‍ റിസള്‍ട്ട്‌ വന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അഭീഷും പ്രദീപും നാട്ടില്‍ പോയി. വീട്ടില്‍ ഞാനും മിഥുനും വിജയും മാത്രം. രണ്ടു പേരും സന്തോഷത്തിലാണ് തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയിട്ടുണ്ട്. ഞാനും സന്തോഷിക്കെണ്ടാതാണ് പക്ഷെ ഞാന്‍ സന്തോഷിച്ചില്ല. താടിക്ക് കയ്യും കൊടുത്തുള്ള എന്‍റെ ഇരിപ്പ് കണ്ട വിജയ്‌ ചോദിച്ചു. "ഡാ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ, കൂട്ടത്തില്‍ നിനക്കു തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയല്ലോ?" "അപ്പ്രൈസല്‍ കിട്ടി പക്ഷെ ഒരു പ്രശ്നം, കഴിഞ്ഞ ആറു മാസമായി ഞാന്‍ tax ഒന്നും അടച്ചിട്ടില്ല, ഇന്നാണ് സജി പറഞ്ഞതു, അടുത്ത ആറു മാസം എല്ലാ മാസവും ഒരു തുക tax ആയി പിടിക്കും എന്ന്" ഇത്രയും പറഞ്ഞു ഞാന്‍ വീണ്ടും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. "നിനക്കു അപ്പ്രൈസല്‍ എത്ര കിട്ടി?" "രണ്ടായിരം രൂപ" "Tax എത്ര കൊടുക്കണം?" "രണ്ടായിരത്തി മുനൂരു രൂപ" വിജയ്‌ ഒരു ചെറിയ പുഞ്ചിരിയോടെ കസേരയില്‍ പോയിരുന്നു. ഞങളുടെ ഇത്രയും നേരത്തെ സംഭാഷണം ക...