Skip to main content

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി.

പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.

 ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്.

ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌.

"ഡാ മോനെ"

ഈശ്വരാ  കുടുങ്ങി, ഐഡിയ വന്നു എന്ന് തോനുന്നു.

"എന്താ കണാരാട്ടാ?"

ഞാന്‍ ശബ്ദത്തില്‍ പരമാവധി ഭവ്യധ വരുത്തി പറഞ്ഞു.

"ഈ ഗവണ്മെന്റ് എന്ന് പറയുന്നവര്‍ വെറും മണ്ടന്‍ മാര്‍ ആണ്.  എന്ത് വികസനം വേണം എന്ന് പറഞ്ഞാലും, റോഡ്‌ നന്നാക്കണം എന്ന് പറഞ്ഞാലും, വെള്ളം വേണം എന്ന് പറഞ്ഞാലും പണമില്ല എന്ന് പറയും.  ഇവിടെ പണം കണ്ടെത്താന്‍ എത്ര എളുപ്പമാണ് എന്ന് ഇവര്‍ക്കറിയില്ല"

ഞാന്‍ ഒരു നിമിഷം ഞെട്ടി, തലയ്ക്കു സുഖമില്ല  എന്ന് പറയപെടുന്ന കണാരേട്ടന്‍ ഇതാ കേരളത്തെ രക്ഷിക്കാന്‍ ഒരു വമ്പന്‍ ഐഡിയ കൊണ്ട് വരുന്നു. പുള്ളി പഴയ സാമ്പത്തിക ശാത്രം ഡിഗ്രി കാരനാ  പണം ഉണ്ടാക്കാനുള്ള   ഐഡിയ ആയതു കൊണ്ട് എനിക്കും താല്പര്യം തോന്നി.

"എന്താ വഴി, എവിടുന്നാ കാശു കിട്ടുക?"

"ഡാ ഇവിടെ ഏറ്റവും കൂടുതല്‍ പണം ഉള്ള ബിസിനസ്‌ ഏതാണ്‌?"

"അറിയില്ല ഏതാണ്‌?"

"പരസ്യം, അതാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ബിസിനസ്‌, പിന്നെ മാദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് എന്തിനു വേണ്ടിയാ, അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍.  അപ്പോള്‍ ഗവണ്മെന്റ് എന്ത് ചെയ്യണം, അപകടങ്ങള്‍ മാര്‍ക്കറ്റ്‌ ചെയ്യാന്‍ പഠിക്കണം"

ഇത്രയും കേട്ടതോടെ എന്‍റെ താല്പര്യം വര്‍ദ്ധിച്ചു, സംഗതി കൊള്ളാമല്ലോ "അപകടങ്ങള്‍ എങ്ങനെയാ ചേട്ടാ മാര്‍ക്കറ്റ്‌ ചെയ്യുന്നത്?"

"വെരി സിമ്പിള്‍, കേരളത്തില്‍ ഇന്ന് എന്താണ്ട് അഞ്ചു ന്യൂസ്‌ ചാനലുകള്‍ ഉണ്ട്, മൊത്തം പത്തോ പന്ത്രണ്ടു  മറ്റു ചാനലുകള്‍ ഉണ്ട്, പിന്നെ അസംഖ്യം  ലോക്കല്‍ ചാനലുകള്‍, പത്രവും റേഡിയോ യും തല്‍കാലം വിടാം.  അഞ്ചു ന്യൂസ്‌ ചാന്നലുകളും മറ്റു പതിനഞ്ചു ചാനലുകളും ഒരു ദിവസം ചുരുങ്ങിയത് 150 മണിക്കൂര്‍ എങ്കിലും ന്യൂസ്‌ സംപ്രേക്ഷണം ചെയ്യുന്നു"

ഇത്രയും പറഞ്ഞു കണാരേട്ടന്‍ പോക്കറ്റില്‍ കിടന്ന ബീഡി എടുത്തു കത്തിച്ചു, എന്നിട്ട് "പുകവലി പാടില്ല" എന്ന് എഴുതി വച്ച ബോര്‍ഡില്‍ നോക്കി പുക വിട്ടു.

ഇത്രയും ആയപ്പോള്‍ എന്‍റെ റിലേ വിട്ടു തുടങ്ങിയിരുന്നു, ഇതും നേരത്തെ പറഞ്ഞതും തമ്മില്‍ എന്ത് ബന്ധം.  "അല്ല കണാരെട്ട ഇതില്‍ ഗവണ്മെന്റ് എങ്ങനെ ലാഭം ഉണ്ടാക്കും?"
ഞാന്‍ എന്തോ മണ്ടത്തരം പറഞ്ഞത് പോലെ പുള്ളി എന്നെ നോക്കി, ആ നോട്ടം എനിക്കത്ര പിടിച്ചില്ല.  ഈ വിവരം കേട്ടവനോടാണല്ലോ ഞാന്‍ ഇത്ര നേരം സംസാരിച്ചത് എന്നുള്ള ഭാവത്തില്‍ പുള്ളി പറഞ്ഞു തുടങ്ങി.

"ഗവണ്മെന്റ് ഒരു സംഘടന ഉണ്ടാക്കണം അതിന്‍റെ പ്രധാന ജോലി എന്ന് പറയുന്നത്, വിവിധ തരം അപകടങ്ങള്‍ കണ്ടുപിടിച്ചു തരംതിരിച്ചു ലേലം വിളിച്ചു ഇവന്റ്  മാനേജ്‌മന്റ്‌ ടീമിനെ ഏല്‍പ്പിക്കുക എന്നതാണ്.  എവിടെയെങ്കിലും അപകടം നടന്നാല്‍, ഉദാഹരണമായി കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ പ്രൈവറ്റ് ബസ്‌ ഒരാളെ ഇടിച്ചു കൊന്നു, പോലീസ് ആദ്യം ആ ഇവന്റ് മാനേജ്‌മന്റ്‌ ടീമിനെ വിവരം അറിയിക്കും അവര്‍ സ്ഥലത്ത് പറനെതി ഇവെന്റിനു പേരിടും ഉദാഹരണമായി, "ഉജാല കലൂര്‍ ബസ്‌ അപകടം" പിന്നെ ഉജാലയുടെ കുറെ ബാനര്‍ ശവത്തിനു ചുറ്റും കെട്ടി വെക്കും, പിന്നെ ന്യൂസ്‌ ചാനലുകളെ  വിവരം അറിയിക്കും അവര്‍ സ്ഥലത്തെത്തി സംഭവം കവര്‍ ചെയ്യും ഓരോ തവണ സ്ഥലം ടി വി യില്‍ കാണിക്കുമ്പോഴും ഉജാലയുടെ പേര് കാണിക്കും കൂടാതെ റിപ്പോര്‍ട്ടര്‍

"ഉജാല കലൂര്‍ ബസ്‌ അപകടത്തില്‍ മരിച്ച ശശിയുടെ ഭാര്യ, മക്കള്‍, അച്ഛന്‍"

എന്നൊക്കെ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, ഇത്ര നേരം എയര്‍ ടൈം കിട്ടണം എങ്കില്‍ എത്ര തുക മുടക്കണം എന്ന് അറിയുമോ?

തരിച്ചിരുന്ന എന്നെ നോക്കി പതുക്കെ എഴുനേറ്റു  മുണ്ട് മാടി കുത്തി, കണാരേട്ടന്‍ തുടര്‍ന്നു

"കല്യാണ്‍ ബോട്ടപകടം"

"ഹോര്‍ലിക്ക്സ് അമ്പല മോഷണം"

"ആലുക്കാസ്‌ കാര്‍ അപകടം"

"ഐഡിയ റിപ്പര്‍ മോഡല്‍ കൊലപാതകം"

"എയര്‍ടെല്‍ ലാവ്ലിന്‍"

"കോമ്പ്ലാന്‍ അഭയ വധം"

പിന്നെ

"മുത്തൂട്ടു പോള്‍ വധം പറ്റുമെന്ന് തോനുന്നില്ല, അതവര്‍ നേരത്തെ പേറ്റന്റ്‌ എടുത്തു"

എന്ത് പറയണം എന്ന് അറിയാതെ തരിച്ചിരുന്ന എന്നെ നോക്കി കണാരേട്ടന്‍ പറഞ്ഞു,

"ശവം തിന്നുന്നത്‌ നമുക്ക് ഇഷ്ട്ടമാണ്, അല്പം ഉപ്പും മുളകും കൂട്ടിയാല്‍ മതി"

ഈ മനുഷ്യന് തലയ്ക്കു സുഖമില്ല  എന്ന് പറയുന്നവര്‍ക്കാന്  തലയ്ക്കു സുഖമില്ലാത്തത്‌.

എന്നാലും എന്‍റെ  കണാരേട്ടാ .......................

Comments

  1. അത് തന്നെ. എങ്കിലും എന്റെ കണാരേട്ടാ...

    (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ)

    ReplyDelete
  2. da.. this is a very good one. Try to correct the spelling mistakes and get it listed in malayalam blog aggregators like chintha and Jalakam

    ReplyDelete
  3. vinu : നന്ദി
    ശ്രീ : പരമാവധി തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, ചിലത് ചെയ്യാന്‍ പറ്റുന്നില്ല
    വകീലെ : ഞാന്‍ ചിന്തയില്‍ രജിസ്റ്റര്‍ ചെയ്യാം

    ReplyDelete
  4. i feel this is ur best so far...

    ReplyDelete
  5. ചിരിപ്പിച്ചു :)
    ചിന്തിപ്പിച്ചു :|

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...