കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം (സത്യത്തില്‍ ഇതാണ് പ്രധാനം).
രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു.
ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി. പെട്ടെന്നന്നു വിളിച്ചിരുന്നത് തെറി അല്ല എന്ന് മനസിലാക്കിയത്.
"മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍"
തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്. ശരിയാണ് മുഴുത്ത ഒരു മയില്‍ ഗേറ്റിനു പുറത്തു കൂടെ പോവുന്നു. ഒത്തിരി പീലിയോടു കൂടിയ ഒരു സുന്ദരന്‍ മയില്‍, രാജകീയ മായി നടന്നു പോവുന്നു.
മനസിന് ഒരു സന്തോഷം തോന്നി, കൊള്ളാം.
പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ രണ്ടു മയിലുകള്‍ കൊള്ളാം, ഞാന്‍ മനസ്സില്‍ ഓര്‍ത്തു, രാവിലെ പഴനി ആണ്ടവന്‍ മുരുകന്റെ വാഹനത്തെ കണി കാണാം.
ഓഫീസില്‍ എത്തി ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ പീ ചേട്ടനോട് പറഞ്ഞു.
"പുതിയ താമസ സ്ഥലം കൊള്ളാം, രാവിലെ എഴുനേറ്റു പുറത്തേക്കു നോക്കുമ്പോള്‍ കാറ്റില്‍ കൊച്ചിയുടെ ദുര്‍ഗന്ധം ഇല്ല"
പീ ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "അത് മാത്രം അല്ല രാവിലെ തന്നെ ജെ കെ യുടെ കൂമന്‍ കണ്ണും പ്രദീപിന്റെ മീശ പിരിക്കലും കാണണ്ട"
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "മാത്രമല്ല രാവിലെ മയിലിനെ കണി കാണാം"
പീ ചേട്ടന്‍ ചായ കുടി നിര്‍ത്തി ചോദിച്ചു "എന്തോന്ന് ?"
"ഡാ അവിടെ അടുത്ത് മയില്‍ ഉണ്ട്, രാവിലെ വീടിനു മുന്നില്‍ വരും"
പീയുഷ് കയ്യില്‍ ഇരുന്ന ചായ പതുക്കെ കുടിച്ചു തീര്‍ത്തു ഗ്ലാസ് മേശ പുറത്തു വച്ചിട്ട് പറഞ്ഞു
"കണ്ട കാട്ടിലൊക്കെ പോയി വീടെടുത്താല്‍ രാവിലെ മയിലിനെ അല്ല പുലിയേയും, കരടിയും എല്ലാം കാണാന്‍ പാറ്റും, നിങ്ങളിത് ചുമ്മാ ആരോടും പറയേണ്ട"
ഞാന്‍ പതുക്കെ ഭാക്കി ചായ കുടിച്ചു തീര്‍ത്തു ഒന്നും മിണ്ടാതെ ഓഫീസിലേക്ക് നടന്നു, ഇനിയേതായാലും ഇതാരോടും പറയണ്ട.

കാട്ടില്‍ എനിക്കും വാമഭാഗത്തിനും ചിടുങ്ങുകള്‍ക്കും സുഖം
ReplyDeleteഡാ.. മയില്‍ .. ദാണ്ടെ.. മയില്‍
ReplyDeleteThis comment has been removed by the author.
ReplyDeleteമയിലിനെ മാത്രമല്ല..
ReplyDeleteപാമ്പുകളെയും കണികാണാന്‍ പറ്റിയ സ്ഥലമാണ്....
പിന്നെ ബിഗ്‌ബി സ്റ്റൈലില്‍ മുണ്ട് എങ്ങനെ ഉടുക്കാം എന്നും പഠിക്കാം.. :)
Wow!
ReplyDeleteTats Cool!!
satyam thanna yanoda...
ReplyDeleteAarodum parayanda...ennodu maathram paranjal mathi sathyam....sarikkum mayiline kamdo?puthiya thamasa sthalam evideya?
ReplyDeleteIppoozhum mayiline kanarundo ????
ReplyDelete