Skip to main content

ബൈകിന്റെ മൈലേജ് കുറയുന്നു ... സത്യം

പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ്  ഷാലു  അവന്റെ വിഷമം പറഞ്ഞത്.

ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട്

"നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു  മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു

"ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു 

"എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?"

"ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും "

"ക്ലച്ച് കേബിൾ നോക്കി ?"

"നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി "

"നീ ടയറിൽ എയർ ചെക്ക്‌ ചെയ്തോ ?"

"ഉവ്വ് എല്ലാ മാസവും ചെക്ക്‌ ചെയ്യും "

"എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും "

"ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും   ഇല്ല എന്ന് അവർ പറഞ്ഞു "

"പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു

"അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു  പറഞ്ഞു

തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച്‌ പറഞ്ഞു

"നീ ആ സെൻ  ഭായിയെ വിളിച്ചു ചോദിക്ക് "

മാവേലിപുരം മൂന്ന് തവണ പ്രദക്ഷിണം വച്ച്  കഴിഞ്ഞു നടത്തം മതിയാക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു

"നീ എവിടുന്നാ പെട്രോൾ അടിക്കുന്നത് ?"

"ചെമ്പ് മുക്ക് ആ പെട്രോൾ പമ്പ്‌ ഇൽ നിന്നും "

അത് വലിയ കുഴപ്പം ഇല്ലാത്ത പമ്പ്‌ ആണല്ലോ, ഞാനും അവിടെ നിന്നും ആണ് പെട്രോൾ അടിക്കുന്നത്.

"നീ എങ്ങനെയാ മൈലേജ് നോക്കുന്നത് ?"

"ഒരു ഇരുനൂറു രൂപയ്ക്കു പെട്രോൾ അടിക്കും എന്നിട്ട് ഓടിച്ചു നോക്കും "

നടത്തം നിരത്തി ഞാൻ പതുക്കെ ഷാലുവിനെ  നോക്കി ചോദിച്ചു കഴിഞ്ഞ രണ്ടു കൊല്ലം ആയി നീ ഇങ്ങനെ ആണോ മൈലേജ് നോക്കുന്നത്.

"അതെ "

പിന്നെ ഞാൻ ജെറിന്റെ  ഒരു അലര്ച്ച ആണ് കേട്ടത്

"എടാ വൃതിക്കെട്ടവനെ കഴിഞ്ഞ രണ്ടു കൊല്ലം ആയി ഈ പെട്രോളിന് വില കൂടിയ വിവരം ഒന്നും നിനക്ക് അറിയില്ലേ , നീ എന്താ ഇന്ന് രാവിലെ ദുബായിൽ നിന്നും വന്നതാണോ"

ഒന്നും മനസിലാവാതെ ഷാലു ചോദിച്ചു, നിഷ്കളങ്ങമായി

"അതിനു എനിക്കെന്താ ഞാൻ ഇരുനൂറു രൂപക്കല്ലെ അടിക്കാര് ..."

---------------------

കടപാട് : ചെട്ടായീസ്


Comments

  1. sen bai engane idayil vannu. All ariyan melanjittu chodikkua.

    ReplyDelete

Post a Comment

Popular posts from this blog

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...