Skip to main content

ഋതു - ഭേദങ്ങള്‍ ഇല്ലാതെ


Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും.

ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി.

പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില്ല. തന്റെ സുഹൃത്തുക്കള്‍ കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു എന്ന് ശരത് മനസിലാക്കുന്നു, താന്‍ സ്നേഹിച്ച സുഹൃത്തുക്കള്‍ അല്ല ഇവര്‍ എന്ന് അവന്‍ മനസിലാക്കുന്നു.

എന്നും ഒരു എഴുത്ത് കാരന്‍ ആകാന്‍ ആഗ്രഹിച്ച ശരത് തന്റെ ആഗ്രഹം പൂര്തിയക്കുന്നിടത് സിനിമ കഴിയുന്നു.

സിനിമയില്‍ എനിക്ക് ദഹിക്കാത്ത ഒരു കാര്യം ഐ ടി യിലെ ആളുകളുടെ ജീവിധ രീധിയാണ്, കണ്ടാല്‍ അവര്‍ മുഴുവന്‍ സമയവും കള്ളു കുടിയും പെണ്ണ് പിടിയും ആണെന്ന് തോന്നും, പിന്നെ കമ്പനിയുടെ ഉടമയായി വരുന്ന സ്ത്രി, ഒരു പൊടിക്ക് വട്ടുണ്ടോ എന്ന് തോന്നും അവരുടെ സംസാരം അസഹാനിയമായി തോന്നി.

നന്നായ ചില കഥാപാത്രങ്ങള്‍, ശരത്തിന്റെ ചേട്ടന്‍, അച്ഛന്‍ പിന്നെ കമ്പനി ഉടമയുടെ ഭര്ത്താവ്.

Seasons changes do we? -- yes we do...

Comments

  1. "കമ്പനിയുടെ ഉടമയായി വരുന്ന വട്ടുള്ള സ്ത്രി".
    ഇതു ആരെയൊ ലക്ഷ്യം വഛുള്ളതാനല്ലൊ....

    ReplyDelete
  2. ഒരു മൂവി റിവ്യൂ പോലിരിക്കുന്നു :) .. അപ്പൊ പടം മോശമില്ല ...

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...