Skip to main content

ഈ അടുത്ത കാലത്ത് (നടന്ന ഒരു നല്ല കാര്യം)




ചില സിനിമകളുടെ പ്രോമോ കാണുമ്പോള്‍ തന്നെ അതില്‍ എന്തോ പ്രത്യേകത തോന്നാറുണ്ട്.  ഈ അടുത്ത കാലത്ത് കണ്ട ഒരു പ്രോമോക്കും ആ പ്രത്യേകത ഉണ്ടായിരുന്നു.  അത് "ഈ അടുത്ത കാലത്ത്" എന്നാ സിനിമയുടെ ആയിരുന്നു.  കുറച്ചു കാലമായി സിനെമാക്കൊന്നും  പോവാരുണ്ടയിരുന്നില്ല,  രണ്ടാഴ്ച മുമ്പ് അതിനൊരു ശ്രമം നടത്തി പക്ഷെ ചിന്നുവിന്റെ (ഇളയ സന്തതി) മുടിഞ്ഞ സഹകരണം കാരണം മറ്റു പ്രേക്ഷകര്‍ തെറി വിളിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ തിയറ്ററില്‍ നിനും ഇറങ്ങി വീട്ടില്‍ പോകേണ്ടി വന്നു.

സത്യത്തില്‍ ഈ സിനിമയ്ക്കു ഇന്നലെ പോവാന്‍ ഇരുന്നതാ പക്ഷെ ഇറങ്ങാന്‍ നേരെം പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന ഒരാള്‍ വന്നു , വീട്ടില്‍ മൂന്ന് മാസമായി കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ വസ്തുക്കള്‍ എടുത്തു  കൊടുക്കാന്‍ ഞാന്‍ തുടങ്ങി.  കേരളം മുഴുവന്‍ ഒറ്റ അടിക്കു ക്ലീന്‍ ആക്കാന്‍ ഹൈ കോടതി പുതിയ നിയമം കൊണ്ട് വന്നത്  മുതല്‍ ഇവരെ കാണുമ്പോള്‍ നിയമം പാസാക്കിയ ജഡ്ജിയെ  കാണുമ്പോള്‍ ഉള്ളതിനെ കാള്‍ ഭാഹുമാനം ഉണ്ട്.  (അറിയാതെ രണ്ടെണം വിട്ടു ട്രെയിനില്‍ കയറുന്ന അനിയന്‍ മാര്‍ നിയമത്തിന്റെ വിലയായ അഞ്ഞൂറ് രൂപ കയ്യില്‍ കരുതുക )

സോറി, പറഞ്ഞു പറഞ്ഞു കാര്യം വിട്ടു പോയി.  ഇന്ന് ഉച്ചക്ക്, ഞാനും ഭാര്യയും തടികുറക്കാന്‍ തീരുമാനിച്ചത് കൊണ്ട് സാഗറിന്റെ പുതിയ ഹോട്ടലില്‍ പോയി  ഒരു ചിക്കന്‍ ബിരിയാണിയും, ചിക്കന്‍ പൊരിച്ചതും  പിന്നെ കടുപ്പത്തില്‍  ഒരു കട്ടന്‍  ചായയും കഴിച്ചു സിനിമയ്ക്കു പുറപ്പെട്ടു.  പോവുന്ന വഴിയില്‍  ജെ കെ യുടെ വീട്ടില്‍ കയറി അഞ്ജു വാവക്ക് ഒരു ഹാപ്പി ബര്‍ത്ത് ഡേ  പറഞ്ഞു കേക്ക് കഴിച്ചു.

സിനിമ മൂന്ന് മണിക്കാണ്,  ഞാന്‍ വാമാഭാഗതോട് പറഞ്ഞു "നമുക്കൊരു അഞ്ചു മിനിറ്റ് മുന്‍പ് എത്തിയാല്‍ മതി, എന്തിനാ വെറുതെ അവിടെ പോയി നില്കുന്നത് ഒരു മനുഷ്യനും ഉണ്ടാവില്ല" പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും  തെറ്റി.  തിയറ്ററില്‍ എത്തിയപ്പോള്‍ ഉഗ്രന്‍ തിരക്ക്, ആണുങ്ങളുടെ ഖു വില്‍  നിന്നാല്‍ ടിക്കറ്റ്‌ കിട്ടില്ല അത് കാരണം, വാമ ഭാഗത്തെ കൊണ്ട് ടിക്കറ്റ്‌ എടുപ്പിച്ചു.

കൂടുതലും  സ്ത്രികള്‍ ആയിരുന്നു "അനൂപ്‌ മേനോന്റെ ആരാധികമാര്‍ ആയിരിക്കും വാമ ഭാഗം പറഞ്ഞു, പുള്ളിയ ഇപ്പോള്‍ റൊമാന്റിക്‌ ഹീറോ"

"അപ്പോള്‍ പ്രിഥ്വി രാജോ ?" ഞാന്‍ ചോദിച്ചു

കടുപ്പത്തില്‍ ഉള്ള ഒരു നോട്ടം ആയിരുന്നു മറുപടി

മുരളി ഗോപിയുടെ (നമ്മുടെ ഭരത് ഗോപിയുടെ മകന്‍ ) തിരക്കഥയില്‍ അരുണ്‍ കുമാര്‍ (കോക്ക്ടില്‍ സംവിധായകന്‍) സംവിധാനം ചെയ്യുന്ന സിനിമ.  പക്ഷെ ഇതൊന്നും ആയിരുന്നില്ല എന്നെ ആകര്‍ഷിച്ചത്, എന്നെ ആകര്‍ഷിച്ചത് അതിന്റെ പ്രോമോ ആയിരുന്നു.  പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു, കിടിലം പടം, തുടക്കം മുതല്‍ ഒടുക്കം വരെ ശരിക്കും ആസ്വദിച്ച്, സിനിമയുടെ കഥയെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല കാരണം, സാധാരണ സിനിമയുടെ ക്ലൈമാക്സില്‍ നമ്മള്‍ കാണുന്ന ഒരു പത്തു മിനിറ്റ് രസം ഒരു മുഴു നീള ചിത്രത്തിന് കിട്ടിയാല്‍ ഉള്ള ഒരു രസം.  ഞാന്‍ ഇനി സിനിമ കാണാന്‍  ആഗ്രഹിക്കുന്നവരുടെ രസം കളയുന്നില്ല.

ഇന്ദ്രജിത്തിന്റെ വിഷ്ണു , അരുണ്‍ കുമാറിന്റെ ബിസിനസ്‌ മാന്‍, ജഗതിയുടെ തീ, തനു ശ്രീ ഘോഷ്, ലെന അങ്ങനെ  എല്ലാവരും നന്നായിരുന്നു.  പക്ഷെ സിനിമയുടെ യദാര്‍ത്ഥ  നായകന്‍ ഇതിന്റെ തിരക്കഥയും എഡിറ്റിംഗ് ആണ്.  ചെറിയ വേഷം ചെയ്ത നടന്മാര്‍ പോലും നന്നായിടുണ്ട്.  ഒരു മിനിറ്റ് പോലും ബോറിംഗ് ആയി തോനിയില്ല.  പിന്നെ കഥ അല്പം പ്രായ പൂര്‍ത്തി ആയതാണ് , എല്ലാം ഡയറക്റ്റ് പച്ചക്ക് പറയുന്നു.  കാണാത്തവര്‍ പോയി കാണുക, നഷ്ട്ടം വരില്ല.



വാല്‍ കഷ്ണം: ന്യൂസ്‌ റീഡര്‍ വേണുവിനെയും കുടുംബത്തെയും  തിയറ്ററില്‍ വച്ച് പരിജയ പെടാന്‍ സാധിച്ചു  (ഒരു കപ്പല്‍ നിമിട്ടയുടെ അത്രയുമേ ഉള്ളു : പ്രഞ്ചിയെട്ടന്‍ കട്ട് )

Comments

  1. okke ishtapettu...
    Cinemayude theme enthanennu njan rahasyamayi chodichu manasilakkikkollam..

    ReplyDelete
  2. njan rahasyamayi paranju tharam :)

    ReplyDelete
  3. Nalla review... eethu hotalil ninnum annu chicken biriyani kazhichatu? :) etayalum ee padam kananam.. biriyanim thinnanam.

    ReplyDelete

Post a Comment

Popular posts from this blog

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...