Skip to main content

കളമശേരിയിലെ കാശ്

ഓഫീസില്‍ കുറച്ചു ജോലി ഉണ്ടായിരുന്നത് കൊണ്ട് ദുഃഖ  വെള്ളിയാഴ്ച ഓപ്ഷണല്‍ ലീവ് ആയിട്ട് കൂടി ലീവ് എടുത്തിരുന്നില്ല, പൊണ്ടാട്ടി നാട്ടില്‍ പോയത് കൊണ്ട് വീട്ടില്‍ കഴിക്കാനും ഒന്നും ഇല്ല.  ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഏതാണ്ട് ഏഴ് മണി കഴിഞ്ഞു.  പതിവായി ഭക്ഷണം വാങ്ങിച്ചിരുന്ന ഹോട്ടല്‍ ഒന്നും തുറന്നിട്ടില്ല.  കുഴഞ്ഞു ഇനി വാഴക്കാല വരെ പോവണം, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ബൈക്കില്‍ പുറപെട്ടു.

കാക്കനാട് സിഗ്നല്‍ കഴിഞ്ഞ ഉടനെ പള്ളിയില്‍ നിന്നും പുറപ്പെടുന്ന കുരിശിന്റെ വഴി ജാഥകള്‍ തുടങ്ങിയിരുന്നു,  രണ്ടു വരികളിലായി റോഡിനരികിലൂടെ വിശ്വാസികള്‍ ചലിക്കുന്നു.  ചിലരുടെ കയ്യില്‍ ചെറിയ കൊന്ഥകള്‍, ചിലര്‍ ബൈബിള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ മെഴുകുതിരി കത്തിച്ചു കയ്യില്‍ പിടിച്ചിരിക്കുന്നു, ചുണ്ടില്‍ ഇണമുറിയാത്ത പ്രാര്‍ത്ഥനയുമായി ജാഥ നീങ്ങുന്നു.

വാഴക്കാല എത്തിയപ്പോഴേക്കും മറ്റൊരു പള്ളിയിലെ ജാഥ റോഡിന്റെ മറുവശത്ത് പ്രത്യക്ഷ പെട്ടു.  ജാഥയുടെ ഏറ്റവും പുറകില്‍ ഉള്ള ഗുഡ്സ് ഓട്ടോയില്‍ നിന്നും ഭക്തി ഗാനം കേള്‍ക്കാം.

ഇരുവശത്ത് കൂടെയും ജാഥ പോവുന്നത് കൊണ്ട് റോഡില്‍ സ്ഥലം തീരെ കുറവായിരുന്നു, ഞാന്‍ റോഡിലെ ബ്ലോകിനു നടുവില്‍ കൂടെ കഷ്ടപ്പെട്ട് ബൈക്ക് ഓടിക്കാന്‍ തുടങ്ങി.  പെട്ടെന്ന് ഒരാള്‍ റോഡിനു കുറുകെ വന്നു എന്റെ ബൈകിന്റെ ഹന്ടിലില്‍ കയറി പിടിച്ചു, ബൈക്ക് ഒന്ന് ഉലഞ്ഞു നിന്നു.  പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ഞാന്‍ അയാളെ തെറി വിളിക്കാന്‍ വാ തുറന്നു.

"എന്നെ ഒന്ന് സഹായിക്കണേ,"

ആ മനുഷ്യന്റെ ദയനീയ മായ പറച്ചില്‍ കേട്ടാണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്, ഏതാണ്ട് നാല്പതഞ്ചിനോട് അടുത്ത പ്രായം , മുടി അവിടവിടെ നരചിട്ടുണ്ട്, മെലിഞ്ഞ ശരീരം, ഒരു കയ്യില്‍ ഒരു പഴയ ബാഗും മറ്റൊരു കയ്യില്‍ ഒരു തുണി കടയുടെ സഞ്ചിയും ഉണ്ട്.

"എന്നെ ഒന്ന് കളമശേരിയില്‍ പോവുന്നു ബസ്‌ കിട്ടുന്ന സ്ഥലത്ത് കൊണ്ടുപോയി   വിടാമോ?"

"ചേട്ടാ കളമശേരിയില്‍ ഇവിടെ നിന്നും പോവാന്‍ പറ്റില്ല ഒന്നുകില്‍ പലരിവട്ടോം പോവണം അല്ലെങ്കില്‍ കാക്കനാട് പോവണം "

അയാളുടെ മുഖം നിരാശ കൊണ്ട് കുനിഞ്ഞു, വീണ്ടും എന്‍റെ നേരെ നോക്കിയിട്ട് പറഞ്ഞു "എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് കളമശേരിയില്‍ പോയിട്ട് തിരിച്ചു തിരുവല്ല വളരെ എത്തണം"

അയാളുടെ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി, "ശരി ചേട്ടന്‍ പുറകില്‍ കയറി ഇരിക്ക് ഞാന്‍ പലരിവട്ടോം എത്തിക്കാം"

ഞാന്‍ തിരക്കിലൂടെ ബൈക്ക് ഓടിക്കാന്‍ തുടങ്ങി.  പുറപെട്ടപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായി, പുള്ളിക്ക് ബൈകിന്റെ പുറകില്‍ ഇരുന്നു ശീലം ഇല്ല.  ബ്രേക്ക്‌ ചെയ്യുമ്പോള്‍ മുന്‍പോട്ടു വന്നു എന്‍റെ ഹെല്‍മറ്റില്‍ തല മുട്ടുന്നു. ഞാന്‍ ബൈകിന്റെ സ്പീഡ് കുറച്ചു.

"എന്‍റെ പേര് വര്‍ഗീസ്‌ എന്നാ, കളമശേരിയില്‍ നിന്നും കുറച്ചു കാശു കിട്ടാന്‍ ഉണ്ട്, അത് കിട്ടിയിട്ട് വേണം എനിക്ക് തിരിച്ചു തിരുവല്ല പോവാന്‍.മറ്റന്നാള്‍ ഈസ്റെര്‍ അല്ലെ എങ്ങനെയാ വെറും കയ്യോടെ നാടിലേക്ക് പോവുന്നത്, മക്കള്‍ക്ക്‌ രണ്ടു പേര്‍ക്കും എന്തെങ്കിലും കൊണ്ടുപോയി കൊടുക്കേണ്ടേ"

ബൈക്ക് വളരെ പതുക്കെ ഓടിച്ചു കൊണ്ടിരുന്നതിനാല്‍ ഞാന്‍ അയാള്‍ പറയുന്നത് ശ്രദ്ധിച്ചു.  

"ഞാന്‍ നാട്ടില്‍ പരസ്യ ബോര്‍ഡ്‌ വരച്ചു കൊണ്ടിരുനതാ , ദിവസം എല്ലാ ചിലവും കഴിഞ്ഞു ഇരുനൂറ്റി അമ്പതു രൂപ കിട്ടും, വീടിലേക്കുള്ള സാദനങ്ങള്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞാല്‍ പോലും നൂറ്റി അമ്പതു രൂപ കയ്യില്‍ കിട്ടും.  എനിക്ക് കള്ള് കുടിയോ പുക വലിയൊ ഒന്നും ഇല്ല, രണ്ടു പെണ് കുട്ടികളാണ് എനിക്ക്, അത് കൊണ്ട് അല്പം അല്പം ആയി കുറച്ചു കാശു കരുതി വെക്കണം എന്നും കരുതിയതാ"

"പിന്നെ ചേട്ടന്‍ എങ്ങനെയാ ഇവിടെ എത്തിയത് ?"  ആകാംഷ കാരണം ഞാന്‍ ചോദിച്ചു.

"വീടിനടുത്തുള്ള ജോബിയ പറഞ്ഞത്, കൊച്ചിയില്‍  പോയാല്‍ കൂടുതല്‍ ദിവസ കൂലി കിട്ടും എന്ന്, പറഞ്ഞത് ശരിയാ ദിവസം അഞ്ഞൂറ് രൂപ കിട്ടും, പക്ഷെ എല്ലാ ചിലവും കഴിഞ്ഞു കയ്യില്‍ അമ്പതു രൂപയെ കാണു, ഭക്ഷണത്തിന് വേണം നൂറു രൂപ, വാടക നൂറു രൂപ, ബസ്സിനു ഓടോക്കും എല്ലാ കൂടി അന്‍പതും, പിന്നെ  കമ്മീഷനും  ദിവസ ചിട്ടിയും എല്ലാം കഴിയുമ്പോള്‍ ഒന്നും കാണില്ല"

"വെറുതെ ഭാര്യയെയും അപ്പനെയും അമ്മയെയും മക്കളെയും വിട്ടു ഇവിടെ വന്നു നില്‍ക്കുന്നു, പെര പണിതതിന്റെ കുറച്ചു കടം ഉണ്ട് അത് തിരിച്ചു കൊടുക്കാന്‍ ഇവിടെ നില്‍ക്കണം"

പാലരിവട്ടോം സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ നിയോണ്‍ വെളിച്ചത്തില്‍ വര്‍ഗിസിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ കവിളിലൂടെ ഒളിച്ചിരങ്ങുനത് കണ്ടു.  സിഗ്നലില്‍ കൂടി മുന്‍പോട്ടു പോയി വണ്ടി നിര്‍ത്തി ഞാന്‍ പറഞ്ഞു .

"ഇവിടെ നിന്നാല്‍  കളമശേരിയില്‍ പോവാന്‍ ബസ്‌ കിട്ടും"

പതുക്കെ തലയാട്ടി  വര്‍ഗീസ്‌ നടന്നകന്നു  ഞാന്‍ മനസില്‍ പതുക്കെ പറഞ്ഞു 

"ഇശ്വര അയാള്‍ക്ക്‌ കളമശേരിയിലെ കാശു കിട്ടണേ"

 നിയോണ്‍ തെരുവ് വിളക്കിന്റെ വെളിച്ചം കണ്ടു പറന്നടുക്കുന്ന മഴാ പാറ്റകളെ  നോക്കി ഞാന്‍ ബൈക്ക് കക്കനട്ടെക്ക് തിരിച്ചു 

"എന്റെ വെളിച്ചം തേടി ...."

Comments

  1. Good one. A simple yet effective look on consumer Cochin. Avasaanathe "ente velicham thedi" poyathu enthinaanennu manassilaayilla...

    ReplyDelete
  2. ഞാനും ഒരു മഴ പാറ്റ ആയത് കൊണ്ട്, വെളിച്ചം കണ്ടു ഇവിടെ എത്തി

    ReplyDelete
  3. "പക്ഷെ എല്ലാ ചിലവും കഴിഞ്ഞു കയ്യില്‍ അമ്പതു രൂപയെ കാണു"
    Then y he is staying there at cochin if he can save 150 at his native?
    "വെറുതെ ഭാര്യയെയും അപ്പനെയും അമ്മയെയും മക്കളെയും വിട്ടു ഇവിടെ വന്നു നില്‍ക്കുന്നു, പെര പണിതതിന്റെ കുറച്ചു കടം ഉണ്ട് അത് തിരിച്ചു കൊടുക്കാന്‍ ഇവിടെ നില്‍ക്കണം"
    ahmm... conflicting :)

    ReplyDelete

Post a Comment

Popular posts from this blog

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...