Skip to main content

രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് നമ്മുടെ സംഭാവന

കൊച്ചിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞ. ഒരു വെള്ളിയാഴ്ച്ച വയ്കുന്നേരം, അപ്പ്രൈസല്‍ റിസള്‍ട്ട്‌ വന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അഭീഷും പ്രദീപും നാട്ടില്‍ പോയി. വീട്ടില്‍ ഞാനും മിഥുനും വിജയും മാത്രം. രണ്ടു പേരും സന്തോഷത്തിലാണ് തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയിട്ടുണ്ട്. ഞാനും സന്തോഷിക്കെണ്ടാതാണ് പക്ഷെ ഞാന്‍ സന്തോഷിച്ചില്ല. താടിക്ക് കയ്യും കൊടുത്തുള്ള എന്‍റെ ഇരിപ്പ് കണ്ട വിജയ്‌ ചോദിച്ചു.

"ഡാ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ, കൂട്ടത്തില്‍ നിനക്കു തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയല്ലോ?"

"അപ്പ്രൈസല്‍ കിട്ടി പക്ഷെ ഒരു പ്രശ്നം, കഴിഞ്ഞ ആറു മാസമായി ഞാന്‍ tax ഒന്നും അടച്ചിട്ടില്ല, ഇന്നാണ് സജി പറഞ്ഞതു, അടുത്ത ആറു മാസം എല്ലാ മാസവും ഒരു തുക tax ആയി പിടിക്കും എന്ന്" ഇത്രയും പറഞ്ഞു ഞാന്‍ വീണ്ടും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു.

"നിനക്കു അപ്പ്രൈസല്‍ എത്ര കിട്ടി?"

"രണ്ടായിരം രൂപ"

"Tax എത്ര കൊടുക്കണം?"

"രണ്ടായിരത്തി മുനൂരു രൂപ"

വിജയ്‌ ഒരു ചെറിയ പുഞ്ചിരിയോടെ കസേരയില്‍ പോയിരുന്നു.

ഞങളുടെ ഇത്രയും നേരത്തെ സംഭാഷണം കേട്ടു മിഥുന്‍ പതുക്കെ തിരിഞ്ഞു നോക്കി. ടി വി യില്‍ ചാനല്‍ മാറുന്നത് നിര്ത്തി പതുക്കെ എഴുന്നേറ്റു.

"നിനക്കു കിട്ടുന്ന ഇന്കമിന്റെ ഒരു പങ്കു രാജ്യത്തിന് കൊടുക്കണം, ആ തുകയാണ് രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്"

ഒരു നിമിഷം എനിക്കും വിജയ്ക്കും മിഥുന്‍ പറഞ്ഞതു മനസിലായില്ല, എന്ത് പറ്റി ഇവന് തലയുടെ സ്ക്രൂ വല്ലതും പോയോ.

"വെല്‍ മിസ്റ്റര്‍ പുനര്‍നിര്‍മാണം താങ്കള്‍ എത്ര രൂപ Tax കൊടുക്കുന്നു?" വിജയ്‌ ചിരിച്ചു കൊണ്ടു ചോദിച്ചു.

" എനിക്ക് Tax ഇല്ല ഞാന്‍ education ലോണ്‍ പേ ചെയ്യുന്നു അത് one lac exceptionil വരും" ഇത്രയും പറഞ്ഞു മിഥുന്‍ കുളിക്കാന്‍ പോയി.

പതിവു പോലെ വിജയ്‌ ഇരുന്നു ചിരിക്കാന്‍ തുടങ്ങി.

പിന്നീട് ഒരു വര്‍ഷം കടന്നു പോയി, ഒരു തവണ പണി കിട്ടിയതോടെ ഞാന്‍ tax കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി, വീണ്ടും ഒരു അപ്പ്രൈസല്‍ കഴിഞ്ഞു, വയ്കീട്ടു വീട്ടില്‍ എത്തിയപ്പോള്‍ മിഥുന്‍ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു.

"എന്ത് പറ്റിയെടാ?"

"ഓഹ് എന്തൊരു tax"

"അതിന് നിനക്കു tax ഇല്ലല്ലോ, നിന്റെ education ലോണ്‍ ഇല്ലേ?"

"ഇല്ല അത് കഴിഞ്ഞ വര്‍ഷം കഴിഞ്ഞു" മിഥുന്‍ പതുക്കെ പറഞ്ഞു.

കുളിക്കാന്‍ പതുക്കെ നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു "രാഷ്ട്ര പുനര്നിര്മാനതിനു ............ "

എന്‍റെ കമന്റ്‌ കേട്ടു മിഥുന്‍ ചിരിക്കാന്‍ തുടങ്ങി.

Comments

  1. രണ്ടായിരം രൂപക്കൊന്നും ടാക്സില്ലാ വെറുതെ ബ്ടായി അടിക്കല്ലെ. മാസം നല്ല ചിമ്മിണി വേറെ കിട്ടുന്നുണ്ടാവണം ഗൊച്ചു കള്ളാ....

    ReplyDelete
  2. സന്തോഷേ രണ്ടായിരം രൂപയ്ക്കു tax ഇല്ല പക്ഷെ, ശമ്പളത്തില്‍ രണ്ടായിരം കൂടിയായാല്‍ tax വരും.

    ReplyDelete
  3. രാഷ്ട്ര പുനര്‍നിര്‍മാണത്തിനു മാത്രം കൊടുക്കാതെ കൂട്ടുകാരുടെ പുനര്‍ന്നിര്‍മ്മാണത്തിനും എന്തെങ്കിലും കൊടുക്കടാ...

    ReplyDelete

Post a Comment

Popular posts from this blog

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...