Skip to main content

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്"

പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു.

"ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്"

പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി.

"വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം"

തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല.

"ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കകത്ത്‌ നിന്നും ചൂടു കാറ്റു പുറത്തേക്ക് പരക്കുനതായി തോന്നി. മൂകില്‍ നിന്നും വെള്ളം വരുന്നുടോ അതോ തോനുന്നതോ.

"ഇംഗ്ലീഷ് മീഡിയം പടിക്കതവരെ എടുക്കുമ്പോള്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ വെക്കണം എന്ന് ഞാന്‍ പറഞ്ഞതാ"

പി എമിന്റെ കലി അടങ്ങുന്നില്ല, ദേഷ്യത്തോടെ കീ ബോര്‍ഡ്‌ മുന്നില്ലേക്ക് തള്ളി, കാല് കൊണ്ടു കസേര തട്ടി തെറിപ്പിച്ചു ചാടി എഴുനേറ്റു,

"ദൈവമേ രക്ഷിക്കണേ", ഇയാള്‍ തല്ലുമോ, സജി മനസ്സില്‍ ഓര്ത്തു. സ്പെല്ലിംഗ് തെറ്റിയില്ലലോ അക്ഷരം മാറി പോയതല്ലേ ഉള്ളു. ഈ പേജ് അപ്‌ലോഡ്‌ ചെയ്തിട്ടും ഇല്ല. സജി ഒരടി പുറകോട്ടു മാറി കൊണ്ടു പറഞ്ഞു,

"സര്‍ ഞാന്‍ ഇപ്പോള്‍ ശരിയാക്കാം"

"ഇങ്ങനെ ഓരോന്ന് ചെയ്തു വച്ചിട്ട് ശരിയാക്കാം എന്ന് പറഞ്ഞാല്‍ മതി, ഇതിനൊക്കെ സമാദാനം പറയേണ്ടത് ഞാനാ. ഇനി ഇങ്ങനെ വല്ലതും ചെയ്താല്‍ എന്റെ തനി നിറം കാണും"

"ഇയാള്‍ക്ക് ഇതിലും മോശം തനി നിറം ഉണ്ടോ?" സജി മനസ്സില്‍ ഓര്ത്തു.

പി എം ദേഷ്യത്തോടെ കാപ്പി കുടിക്കാന്‍ പോയി.

സജി പതുക്കെ സ്വന്തം സീറ്റില്‍ വന്നിരുന്നു. മോണിറ്ററില്‍ നോക്കി ഒന്നും കാണാം പറ്റുന്നില്ല ആക്കെ ഒരു പുക മറ പോലെ, അടുത്തിരിക്കുന്ന മിധുനെയും മിര്‍ദാസിനെയും നോക്കി, ആക്കെ ഒരു മൂടല്‍, ചരിഞ്ഞു സിന്ദുവിനെ നോക്കി ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നില്ല, മോണിറ്ററില്‍ നോക്കി കണ്ണുകള്‍ അടച്ചു, ചൂടുള്ള കണ്ണുനീര്‍ കവിളിലൂടെ ഒഴുകി കീ ബോര്‍ഡില്‍ വന്നു വീണു. അഞ്ചു മിനുട് കഴിഞു കണ്ണ് തുറന്നു നല്ല ആശ്വാസം. തല ഉയര്ത്തി ചുറ്റും നോക്കി എല്ലാവരും നോക്കി ഇരിക്കുന്നു, കണ്ണ് തുടച്ചു ചിരിക്കാന്‍ ശ്രമിച്ചു.

yours faithfully എന്നെഴുതി resignation ലെട്ടെരില്‍ ഒപ്പ് വച്ചു. ലെറ്റര്‍ H.R മാനേജരെ ഏല്പിച്ചു കമ്പനിയില്‍ നിന്നും പുറത്തു കടന്നപോള്‍ സജിയുടെ മനസില്‍ നിന്നും ഒരു വലിയ ഭാരം ഇറക്കി വച്ചത് പോലെ തോന്നി. പിന്നെ തൊട്ടടുത്ത പുസ്തക കടയില്‍ നിനും P S C കോച്ചിങ്ങിന്റെ ഒരു പുസ്തകവും വാങ്ങി ഉറച്ച കാല്‍വെപ്പോടെ സജി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.

Comments

  1. ജീവിക്കാനറിയാത്ത ഒരു പാവം.... ഇവന്‍ ആരേയും സ്വാധീനിക്കാതിരിക്കട്ടെ.... ഇല്ലേല്‍ തൊഴില്‍രാഹിത്യം പെരുകിക്കൊണ്ടിരിക്കും.... സര്‍ക്കാര്‍ ജോലി ഇവരെ പോലുള്ളവര്‍ക്കണെന്ന ഒരു ധ്വനിയും ഈ കഥയിലുണ്ട്‌...

    ReplyDelete
  2. "പി എം ദേഷ്യത്തോടെ കാപ്പി കുടിക്കാന്‍ പോയി"

    അയാള്‍ക്ക്‌ ഇത് തന്നെയാണല്ലോ പണി ....:)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അല്ല ഭായ് ഈ പി എം ആരാ? എനിക്ക് ഒരു പി എമ്മിനെയെ അറിയൂ. ഞാന്‍ അറിയുന്ന പി എം ആണോ? :D
    മിഥുന്റെയും മിര്ടാസിന്റെയും ഒക്കെ പി എം !!

    ReplyDelete
  5. അല്ലാ.. പറഞ്ഞ പോലെ .. എന്താ വിത്യാസം? ;)

    ReplyDelete
  6. ബിബിക്കറിയുന്ന പി എം ആരാ, ഇതു വെറും ഒരു കഥയല്ലേ, വേറെ പേരൊന്നും കിട്ടാത്തത് കൊണ്ടു അവരുടെ പേരു കൊടുത്തു എന്ന് മാത്രം

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...