Skip to main content

ക്വാര്‍ട്ടര്‍ ഓഫ് ദി ഇയര്‍

രനീഷ്‌ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്നു പുറകില്‍ ഒരു മതിലുപോലെ ഞാന്‍, ജെറിന്‍, വിപിന്‍ പിന്നെ shafeeq

രനീഷ്‌ പുതിയതായി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ നോക്കി നില്‍കുകയാണ്‌ എല്ലാവരും. റിപ്പോര്ട്ട് ശരിയായി വന്ന സനധോഷത്തില്‍ തിരിഞ്ഞു രനീഷ്‌ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ നാവു കൊണ്ടു പല്ലിലെ കമ്പി കെട്ടില്‍ ഒന്നു തലോടി.

"ഇതില്‍ കാണിക്കുന്ന ഡാറ്റ ശരിയാണൊ?" വിപിന്‍ ചോദിച്ചു.

"ശരിയാണ് എന്ന് തോനുന്നു" ജെറിന്‍ പറഞ്ഞു. പിന്നെ നെറ്റിയില്‍ ഒന്നു തലോടി.

"ഇതില്‍ വാല്യൂ സീറോ ഉള്ള ഡാറ്റ കാണിക്കതിരുന്നൂടെ, പിന്നെ ഇതൊന്നു സോര്റ്റ്‌ ചെയ്യ്‌", ഞാന്‍ പറഞ്ഞു.

"ഇതില്‍ ഒരു ബാര്‍ diagram കൂടെ ആഡ് ചെയ്യണം, എന്നാലെ ശരിയാവു" വിപിന്‍ പറഞ്ഞു.

ഇവന്‍ മാര്‍ക്കൊക്കെ എന്തിന്റെ കുറവാ എന്ന രൂപത്തില്‍ shafeeq ഞങ്ങളെ നോക്കി.

"ഞാന്‍ ആലോചിക്കുന്നത്‌", ജെറിന്‍ തുടര്‍ന്ന് "ഇതിങ്ങനെ കാണിക്കുന്നതിന് പകരം ഇയര്‍ വൈസ് ആയി ഓരോ പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍ ഭാഗിക്കണം, എന്നിട്ട് ഓരോ ഇയര്‍ നാലു ക്വാര്‍ട്ടര്‍ ആക്കി ഓരോ ക്വാര്‍ട്ടര്‍ പ്രതെയ്ഗം കാണിക്കണം, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്വാര്‍ട്ടറില്‍ ഉള്ള ഡാറ്റ പുതിയ ഒരു വിണ്ടോവില്‍ കാണിക്കണം" ജെറിന്‍ നിര്ത്തി.

"ശരിയാ" ഞാന്‍ പറഞ്ഞു "ഇതു ക്വാര്‍ട്ടര്‍ വൈസ് ആയി വേണം കാണിക്കാന്‍"

"ശരിയാ" വിപിനും പറഞ്ഞു. "ഒരു ബാര്‍ diagram കൂടെ വേണം"

രനീഷ്‌ പതുക്കെ സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു, ദയനിയമായി ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാന്‍ ഇതു പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ, എന്നെ കൊണ്ടു ഇപ്പോള്‍ പട്ടുന്നതാ ഞാന്‍ ചെയ്തത്. നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ആളുവീധം ഓരോ ക്വാര്‍ട്ടര്‍, പയിന്റ്റ്, ഫുള്‍ ഇതൊക്കെ വാങ്ങിച്ചു തരാം, എന്നെ ദയവു ചെയ്തു വെറുതെ വിട്"

ഇത്രയും പറഞ്ഞു രനീഷ്‌ ഇറങ്ങി പോയി, ഞങ്ങള്‍ മൂന്ന് പേരും പിന്നെ ആരോടും അഭിപ്രായം പറയാന്‍ ഇല്ലാത്തതു കൊണ്ടു സീറ്റില്‍ പോയി ഇരുന്നു.

Comments

Post a Comment

Popular posts from this blog

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...